Movlog

Faith

സിദ്ധാർത്ഥിനെ അവസാനമായി കാണുവാൻ ഷെഹ്നാസ് എത്തി…ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്ത്

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് സിദ്ധാർഥ് ശുക്ലയുടെ അകാല വിയോഗത്തിനെ കുറിച്ചുള്ള വാർത്തകളാണ്. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച സിദ്ധാർത്ഥ ശുക്ല, വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു. ബിഗ് ബോസ് പതിമൂന്നാം സീസണിൽ വിജയി ആയിരുന്നു സിദ്ധാർഥ്. ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയപ്പോഴായിരുന്നു ഷഹനാസ് ഗില്ലും സിദ്ധാർഥും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സിദ്നാസ് എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന താരജോഡികളുടെ പ്രണയം ആരാധകർക്കിടയിൽ ഏറെ ആഘോഷമായിരുന്നു. ഇപ്പോഴിതാ സിദ്ധാർത്ഥിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ കാമുകി ഷഹനാസ് ഗില്ലിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകരെ നൊമ്പരപ്പെടുത്തി കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സഹോദരൻ ഷഹബാസ് ഗില്ലിന് ഒപ്പമാണ് തന്റെ പ്രിയപ്പെട്ടവനെ അവസാനമായി കാണുവാൻ ഷഹനാസ് മുംബൈയിലെ സ്മശാനത്തിൽ എത്തിയത്. കാറിൽ നിന്നും വിങ്ങിപ്പൊട്ടി പുറത്തേക്കിറങ്ങിയ ഷഹനാസ്, സിദ്ധാർത്ഥിന്റെ പേര് ഉറക്കെ വിളിച്ചു കരഞ്ഞു കൊണ്ടായിരുന്നു ആംബുലൻസിലേക്ക് കയറിയത്. കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിക്കുന്ന ഷഹനാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരിക്കുകയാണ്. പ്രേക്ഷകർ ഒരുപാട് ആഘോഷിച്ചിരുന്ന പ്രിയ ജോഡിയായിരുന്നു സിദ്ധാർഥും ഷഹനാസും. പൊതു ഇടങ്ങളിൽ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു സന്തോഷകരമായ ഒരു പ്രണയജീവിതം നയിക്കുകയായിരുന്നു ഇവർ. സിദ്ധാർത്ഥിന്റെ വിയോഗത്തോടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഷഹനാസിന്റെ തകർച്ചയെക്കുറിച്ച് ആയിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് നാല്പതാം വയസ്സിലായിരുന്നു സിദ്ധാർത്ഥ് ഈ ലോകത്തോട് വിട പറഞ്ഞത്. മുംബൈയിൽ സ്വന്തം വസതിയിൽ അബോധാവസ്ഥയിൽ ആയിരുന്ന സിദ്ധാർത്ഥിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇങ്ങനെയൊരു ദുർവിധി ഇവരുടെ പ്രണയത്തെ തട്ടിയെടുക്കും ഇന്ന് വിശ്വസിക്കാനാവാതെ തകർന്നിരിക്കുകയാണ് സിദ്നാസ് ആരാധകർ. നിരവധി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിട്ടുള്ള സിദ്ധാർഥ്, ” ബാലികാ വധു”, “ദിൽ സെ ദിൽ തക് ” എന്നീ പരമ്പരയിലെ മികച്ച പ്രകടനങ്ങളിലൂടെ ആണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. 2014ൽ പുറത്തിറങ്ങിയ “ഹംപ്റ്റി ശർമ്മ കി ദുൽഹനിയ ” എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ ബോളിവുഡ് അരങ്ങേറ്റം. “ബ്രോക്കൻ ബട്ട് ബ്യുട്ടിഫുൾ 3 ” എന്ന വെബ്സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top