Movlog

Health

മേയറുടെ കുറിപ്പ് അസ്ഥാനത്ത് – വിമർശിച്ച് ആരോഗ്യപ്രവർത്തക !

കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കു വെച്ച ഫേസ്‌ബുക്ക് കുറിപ്പ് ഏറെ വിവാദമായിരുന്നു. കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ മേയർ ശ്‌മശാനം ഉദ്‌ഘാടനം ചെയ്യുന്ന ചിത്രങ്ങൾ പങ്കു വെച്ചത് ഒരുപാട് വിമർശനങ്ങൾക്ക് വഴിയൊരുക്കി. സംഭവം വിവാദമായതോടെ മേയർ തന്റെ കുറിപ്പ് നീക്കം ചെയ്‌തെങ്കിലും കുറിപ്പിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ട്രോളന്മാരും സംഭവം ഏറ്റെടുത്തു. കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായ വ്യാപിക്കുകയും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, മരനിരക്കും കുതിച്ചു പൊങ്ങുന്ന സമയത്തായിരുന്നു കോവിഡിനെ ചേർത്ത് വെച്ച് ശ്‌മശാനത്തെ കുറിച്ചുള്ള മേയറിന്റെ കുറിപ്പ്.

ഇപ്പോഴിതാ ആരോഗ്യ പ്രവർഷക ധന്യ മാധവ് മേയറിനെ വിമർശിച്ചു കൊണ്ട് പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓരോ പ്രദേശത്തിലെ ഭരണാധികാരികളുടെയും, ആരോഗ്യപ്രവർത്തകരുടെയും ഉത്തരവാദിത്വം ആണെന്നും അത് കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ല എന്നും ധന്യ തന്റെ കുറിപ്പിൽ പറയുന്നു. ദാ ഇവിടെ ഒരു ശവപ്പറമ്പ് റെഡിയാണ് കേട്ടോ എന്ന രീതിയിലായി പോയി മേയറിന്റെ കുറിപ്പ്.ക്വാറന്റൈനിൽ കഴിയുന്ന ഒരു രോഗിക്ക് ഇത്തരം കുറിപ്പുകൾ ഉണ്ടാക്കുന്ന മാനസികസംഘർഷം വലുതാണ്. ക്വാറന്റൈനിൽ ഇരിക്കുന്ന രോഗികൾക്ക് ആത്മഹത്യ പ്രവണത കൂടുതൽ ആയിരിക്കും. അത് കൊണ്ട് ഇത്തരം കുറിപ്പുകൾ അവരെ ഭയപ്പെടുന്നു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ചെയ്യുന്നത് നല്ല കാര്യം താനെന്ന ആണ്. എന്നാൽ അത് പരസ്യമാക്കി സമൂഹത്തെ ഭയപ്പെടുത്തരുത്. മേയർക്ക് ബുദ്ധിയുണ്ട് എന്നാൽ വകതിരിവില്ല എന്ന് ധന്യ തന്റെ കുറിപ്പിലൂടെ വിമർശിച്ചു.

ഒരു രോഗി ഐ സി യുവിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ. ആ രോഗിയെ പരിചരിക്കുന്ന ഡോക്ടർക്കും മെഡിക്കൽ സംഘത്തിനും അവർ എത്ര സമയം കൂടി ജീവിക്കുമെന്ന് ഒരു പക്ഷെ അറിയാൻ സാധിക്കും. എന്നാൽ രോഗിയോട് അസുഖത്തിന്റെ തീവ്രത പറയാതെ സമാധാനം ആയിരിക്കൂ എന്ന് പറഞ്ഞ് മനസ് ശാന്തമാക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. അല്ലാതെ അസുഖത്തിന്റെ അവസ്ഥ പറഞ്ഞാൽ ഭയപ്പെട്ടു രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളാവും. ഈ വകതിരിവ് ആയിരുന്നു ശ്‌മശാനത്തെ കുറിച്ച് പങ്കു വെക്കുന്നതിനു മുമ്പ് മേയർ കാണിക്കേണ്ടിയിരുന്നത് എന്ന് ധന്യ തന്റെ കുറിപ്പിലൂടെ ചൂണ്ടി കാണിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top