Movlog

Health

ആർത്തവസമയത്തെ അമിതമായുള്ള രക്തസ്രാവം നിയന്ത്രിക്കാൻ ഇതാ ഒരു ഒറ്റമൂലി

സ്ത്രീകളിൽ അവരുടെ പ്രത്യുൽപാദനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ഒരു പെൺകുട്ടി പ്രായപൂർത്തിയാകുന്ന കാലം തൊട്ട് ആർത്തവവിരാമം വരെ ഏകദേശം എല്ലാ മാസവും ഈ പ്രക്രിയ തുടരുന്നു. ഗർഭധാരണം നടന്നില്ലെങ്കിൽ ആ മാസം വന്ന അണ്ഡവും, അതിനോടൊപ്പം ഗർഭധാരണം നടന്നാൽ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാനായി രൂപപ്പെട്ട എൻഡോമെട്രിയലത്തിന്റെ പുറത്തെ ഭാഗവും, ഒപ്പം പുതിയതായി ഉണ്ടായ രക്തക്കുഴലിൽ നിന്നുള്ള രക്തവും എല്ലാം പുറത്തേക്ക് പോകുന്നു. ഈ പ്രക്രിയയാണ് ആർത്തവം.

ഇത് എല്ലാ മാസവും നടക്കുന്നതുകൊണ്ടാണ് ഇതിനെ ആർത്തവചക്രം എന്ന് പറയുന്നത്.പൊതുവെ ആർത്തവത്തിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ ആണ് കൂടുതൽ ബ്ലീഡിങ് ഉണ്ടാവുക. ചിലർക്ക് ഇതിനോടൊപ്പം വയറുവേദനയും ചെറിയ വികാരവിക്ഷോഭങ്ങളും എല്ലാം ഉണ്ടാകുന്നു. ഒരു സാധാരണ പെൺകുട്ടിക്ക് ആർത്തവസമയത്ത് 15 മുതൽ 35 മില്ലി വരെ രക്തം നഷ്ടപ്പെടാം. 80 മില്ലിയിൽ അധികം രക്തം പോകുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ട ഒന്നായി മാറുന്നത്.

ചിലർക്ക് ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടാകുന്നു. ഫൈബ്രോയ്ഡ്,പിസിഒഡി പോലുള്ള രോഗാവസ്ഥകൾ കാരണം ഇത്തരത്തിൽ രക്തസ്രാവം ഉണ്ടായേക്കാം . വൈദ്യ പരിശോധന നടത്തി അസുഖം ഇല്ല എന്ന് പെൺകുട്ടികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.ഇത്തരം അസുഖങ്ങളൊന്നുമില്ലാതെ തന്നെ രക്തസ്രാവം അമിതമായി ഉണ്ടെങ്കിൽ ഈ വീട്ടുവൈദ്യം ഒന്ന് പരീക്ഷിച്ചു നോക്കണം.സാധാരണഗതിയിൽ നാലു തൊട്ട് 7 ദിവസം വരെ ആണ് ആർത്തവം ഉണ്ടാവുക .അതിൽ ആദ്യത്തെ നാല് ദിവസം വരെ ആണ് അമിതമായി ബ്ലീഡിങ് ഉണ്ടാവുക .എന്നാൽ ഇതിനു വിപരീതമായി പത്തോ അതിലേറെയോ ദിവസങ്ങളോളം രക്തസ്രാവം തുടരുകയും എല്ലാദിവസവും അമിതമായി ബ്ലീഡിങ് ഉണ്ടാവുന്നവർക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാം.

6 ഗ്രാം കീഴാർനെല്ലി സമൂലം അരച്ചത് , അരി കഴുകിയ വെള്ളത്തിൽ ചേർക്കുക. ഇന്ന് നമ്മുടെ വീടുകളിൽ ലഭിക്കുന്ന അരിയിൽ ഒരുപാട് കീടനാശിനികൾ അടിക്കുന്നതിനാൽ ഓർഗാനിക് അരി കിട്ടും എന്ന് ഉറപ്പാക്കുക.ഇങ്ങനെ ചേർത്ത മിശ്രിതം, 15 തൊട്ട് 20 മില്ലി വരെ രാവിലെയും വൈകുന്നേരവും ആയി കഴിക്കുക. 21ദിവസം തുടർച്ചയായി ഇത് രണ്ടു നേരം സേവിച്ചാൽ ഒരുപാട് വ്യത്യാസം അനുഭവപ്പെടുമെന്ന് തീർച്ച.ചിലർക്ക് ഒരു ദിവസം കൊണ്ടുതന്നെ രക്തസ്രാവം നിയന്ത്രണത്തിൽ ആകാറുണ്ട്.ചിലർക്ക് ഫലം കിട്ടണമെങ്കിൽ ദിവസങ്ങളെടുക്കും.അതിനാൽ തുടർച്ചയായി ഇത് കഴിച്ചു വേണ്ട ഫലം ലഭിക്കുന്നു എന്ന് ഉറപ്പാക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top