Movlog

Health

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം !

കേരവൃക്ഷങ്ങളുടെ നാടാണ് കേരളം. തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങ മുതൽ ചകിരി, ചിരട്ട, ഓല തുടങ്ങിയവ എല്ലാം കൊണ്ടും മലയാളികൾ ഉപയോഗം കണ്ടെത്താറുണ്ട്. പണ്ട് കാലങ്ങളിൽ അടുപ്പുകൾ കത്തിക്കുവാൻ ആയി ചിരട്ടകൾ ഉപയോഗിച്ചു വരുന്നു.എന്നാൽ പണ്ടത്തെ അടുപ്പുകൾ മാറി ഗ്യാസ് അടുപ്പുകൾ വന്നതോടെ ചിരട്ട വലിച്ചെറിയാൻ തുടങ്ങി ആളുകൾ. ഇനി ചിരട്ട കളയാൻ വരട്ടെ. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒരു വസ്തുവാണ് ചിരട്ട. ചിരട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഒരുപാട് ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കും.

ആയുർവേദത്തിൽ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗശമനിയും ദാഹശമനിയും ആണ്. ചില പ്രദേശങ്ങളിൽ ചിരട്ട കൊണ്ടുണ്ടാക്കുന്ന സൂപ്പും പ്രശസ്തമാണ്. പണ്ടു കാലങ്ങളിൽ അടുക്കളകളിൽ ഉപയോഗിച്ചിരുന്നത് ചിരട്ടത്തവികൾ ആയിരുന്നു. അത് ഒരു പാചക ഉപകരണം മാത്രമായിരുന്നില്ല ആരോഗ്യപരമായ വശങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഉപയോഗിച്ചിരുന്നത്. ചിരട്ടയുടെ പോഷകങ്ങൾ ഭക്ഷണത്തിൽ ലഭിക്കുവാൻ ആയിരുന്നു ചിരട്ടത്തവികൾ ഉപയോഗിച്ചിരുന്നത്.

പ്രമേഹരോഗികൾക്ക് വളരെ നല്ലൊരു ഔഷധമാണ് ചിരട്ട വെന്ത വെള്ളം. ചകിരി ഇട്ടു തിളപ്പിച്ച വെള്ളവും ഈ ഗുണം നൽകുമെന്നാണ് കരുതുന്നത്. ചകിരിയിലെ നാരുകളാണ് പ്രധാനമായും ഈ ആരോഗ്യ ഗുണം നൽകുന്നത്. പ്രമേഹത്തിന് ഏറ്റവും കൂടിയ അവസ്ഥ ആയ ടൈപ്പ് ടു പ്രമേഹത്തിനുള്ള ഉത്തമമായ പ്രതിവിധിയാണ് ചിരട്ട വെന്ത വെള്ളം. മാത്രമല്ല ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനും കൂടലിന്റെ ആരോഗ്യത്തെ സഹായിക്കാനും ചിരട്ടയിട്ട തിളപ്പിച്ച വെള്ളം സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഒരുപാട് സഹായം നൽകുന്നു. വളരെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാനായി ചിരട്ട വെള്ളം കുടിക്കുന്നത് ഉചിതമാണ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top