Movlog

Photo Gallery

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഹസീ ഖാസിയുടെ ട്രെഡീഷണൽ ഫോട്ടോഷൂട്ട്

ഈ അടുത്ത കാലം മുതൽക്ക് ഏറെ ശ്രദ്ധേയമായ ഒരു മേഖലയാണ് ഫോട്ടോഗ്രാഫി. പങ്കു കാലങ്ങളിൽ കല്യാണത്തിനോ അത്രയും വിശേഷപ്പെട്ട ചടങ്ങിനോ മാത്രമായിരുന്നു ഫോട്ടോ എടുത്തിരുന്നത്. വല്ലപ്പോഴും സ്റ്റുഡിയോകളിൽ പോയി എടുക്കുന്ന ഫോട്ടോകൾ മാത്രമായിരുന്നു അന്നത്തെ കാലത്തെ പ്രത്യേകത. എന്നാൽ കാലം പുരോഗമിച്ചപ്പോൾ ഫോട്ടോഗ്രാഫി എന്ന മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങൾ ആണ് വന്നു കേറിയത്. ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആർക്കും ഫോട്ടോഗ്രാഫർ ആകാം എന്ന് വന്നപ്പോൾ ഫോട്ടോഗ്രാഫിയിൽ വൈവിധ്യങ്ങളും ആശയങ്ങളും ആളുകൾ കൊണ്ട് വരാൻ തുടങ്ങി. ഇതോടെ മറ്റേത് മേഖലയെ പോലെ തന്നെ മുന്നിട്ട് നിൽക്കുന്ന ഒന്നായി മാറി ഫോട്ടോഗ്രാഫി.

പിറന്നാളുകൾ, വിവാഹം, പ്രീ വെഡിങ്, ബേബി ഷവർ, ബ്രൈഡൽ ഷവർ, സേവ് ദി ഡേറ്റ് തുടങ്ങി ഏതു ചെറിയ പരിപാടിക്ക് പോലും ഇന്ന് ഫോട്ടോഷൂട്ടുകൾ നിർബന്ധം ആയിരിക്കുകയാണ്. ഫോട്ടോഷൂട്ടുകൾ വ്യാപകമായതോടെ ഫോട്ടോഷൂട്ടുകളിൽ പുതിയ ആശയങ്ങൾ കൊണ്ട് വരാൻ ആളുകൾ ശ്രമിച്ചു. പുതിയ ലൊക്കേഷനുകളിലും, വേറിട്ട ആശയങ്ങളിലും എടുക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഫോട്ടോഗ്രാഫി മറ്റു തലങ്ങളിലേക്ക് എത്തിച്ചേർന്നു. മരത്തിൽ വവ്വാലിനെ പോലെ തൂങ്ങി നിന്ന് വ്യത്യസ്തമായൊരു ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറുടെ ചിത്രവും അദ്ദേഹത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ ഷീ ഖാസിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. ഒരു മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും ആണ് ഷീ ഖാസി. വടിവൊത്ത ശരീരമുള്ളവർക്ക് മാത്രമേ മോഡലുകൾ ആകുവാൻ കഴിയൂ എന്ന സങ്കല്പങ്ങളെ പൊളിച്ചടുക്കി മോഡലിംഗ് രംഗത്ത് സജീവമായ താരമാണ് ഹസീ ഖാസി. ഹസീ പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഹസീ ഖാസി ടാൽക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അവർ പങ്കു വെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാവുന്നത്. തനി നാടൻ വേഷത്തിൽ ഒരു ട്രെഡീഷണൽ ഫോട്ടോഷൂട്ടുമായി ആണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.

പൂവിനോടും കല്ലിനോടും ഉപമിക്കുന്ന പെണ്ണിന് അവളുടെ വശ്യത കൊണ്ട് വശീകരിക്കാനും പക കൊണ്ട് ചുട്ടെരിക്കാനും കഴിയുമെന്ന് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്. പെണ്മയുടെ താളങ്ങളിലൂടെയുള്ള ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് സിജിൻ കൊടകര, ജെറി ജോണ്, സോബിൻ എന്നിവർ ചേർന്നാണ്. സുമേഷ് ദാസ് ആണ് അതിമനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയത്. പ്രകൃതിരമണീയമായ അതിരപ്പള്ളിയിൽ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top