Movlog

Faith

കോവിഡിന്റെ തീവ്രത വെളിപ്പെടുത്തി ഹാരിസ് അമീറലി [VIDEO]

സമൂഹ മാധ്യമങ്ങളിലെ താരമാണ് ഹാരിസ് അമീറലി. റോയൽ സ്കൈ ഹോളിഡേയ്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ പ്രദേശങ്ങളും, രുചികളും, അറിവുകളും പങ്കു വെക്കുന്ന ഹാരിസിന്റെ ഏറ്റവും പുതിയ വീഡിയോ കണ്ടു ഞെട്ടിയിരിക്കുകയാണ് മലയാളികൾ. പതിവ് പോലെ യാത്ര വിശേഷങ്ങൾ പങ്കു വെക്കാൻ അല്ല ഇത്തവണ അദ്ദേഹം എത്തിയത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടും അദ്ദേഹം ലൈവിൽ എത്തിയിരിക്കുന്നത് ഈ അസുഖത്തിന്റെ ഭീകരത മറ്റുള്ളവരിലേക്ക് എത്തിക്കാനും ജാഗ്രത നിർദേശം നൽകാനും ആണ്.

ശക്തമായ പനിയും, ദേഹവേദനയും, ചുമയും, അസ്വസ്ഥതകളും അനുഭവിച്ചതിനെ തുടർന്ന് വീടിനടുത്തുള്ള ഡോക്ടറെ കാണിക്കുകയായിരുന്നു ഹാരിസ്. മരുന്നുകളും വീട്ടുവൈദ്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും രോഗാവസ്ഥ വഷളാവുകയും പരസഹായം കൂടാതെ ഒന്ന് എണീറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ എത്തി. പനി ന്യുമോണിയയിലേക്കും അതിശക്തമായ ശ്വാസം മുട്ടിലേക്കും കടക്കുകയായിരുന്നു. രണ്ടാം തരംഗത്തിലുള്ള കോറോണവൈറസ് അതിതീവ്രമാണെന്ന് സൂചിപ്പിക്കുകയാണ് ഹാരിസ്. ഹാരിസിന്റെ ഭാര്യയെയും കോവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിച്ചിരിക്കുകയാണ്.

ഈ ഒരു സാഹചര്യത്തിൽ കോവിഡിനെ നിസാരമായി കാണരുത് എന്നും അസുഖത്തെ കുറിച്ച് ബോധവാന്മാർ ആയി ജാഗ്രത പുലർത്തണം എന്നും തന്റെ പ്രേക്ഷകരോട് ആവശ്യപ്പെടുകയാണ് ഹാരിസ്. ഒരുപാട് പേർക്ക് യാതൊരു ലക്ഷണങ്ങളും പ്രയാസങ്ങളും ഇല്ലാതെ കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും തന്റെ അനുഭവം അങ്ങനെ അല്ലായിരുന്നു എന്ന് തന്റെ പ്രേക്ഷകരെ അറിയിക്കുകയാണ് ഹാരിസ്. ഓക്സിജൻ സിലിണ്ടറുകളുടെ സഹായം കൂടാതെ ശ്വാസം വലിക്കാൻ പോലും പറ്റാത്ത അവസ്ഥയിലൂടെ കടന്നു പോയ ഹാരിസ് തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നത് മറ്റുള്ളവരെ ബോധവത്കരിക്കാൻ ആണെന്ന് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top