Movlog

Movie Express

Gouri G Kishan – Photo Collection

96 എന്ന ആദ്യ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് ഗൗരി ജി കിഷൻ . ഗീത് കിഷൻ -വീണ കിഷൻ ദമ്പതികളുടെ മകൾ ആണ് കൊച്ചി സ്വദേശിയായ ഗൗരി .താരത്തിന് ഒരു സഹോദരനുണ്ട് ,ഗോവിന്ദ് കിഷൻ .

ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ജേർണലിസം പഠിക്കുന്ന ഗൗരിയുടെ അടുത്ത പ്രോജക്ട് ഒരു മലയാള സിനിമയാണ് .യുവാക്കളുടെ പ്രിയങ്കരനായ സണ്ണി വെയ്ൻ നായകൻ ആകുന്ന “അനുഗ്രഹീതൻ ആന്റണി “യിൽ ഗൗരി ആണ് നായിക .

വളരെ യാദൃശ്ചികമായിട്ടാണ് ഗൗരി സിനിമയിലേക്കെത്തുന്നത് .സംവിധായകൻ സി പ്രേംകുമാറിന്റെ അടുത്ത സുഹൃത്താണ് ഗൗരിയുടെ അങ്കിൾ .അങ്കിൾ വഴിയാണ് ഗൗരി സിനിമാമേഖലയിലേക്ക് എത്തുന്നത് .സി പ്രേംകുമാർ സംവിധാനം ചെയ്ത “96 ” എന്ന സിനിമയിലൂടെ അങ്ങനെ ഗൗരി അഭിനയരംഗത്തെത്തി .വിജയ് സേതുപതി ,തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പർഹിറ്റ് തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഗൗരി ആയിരുന്നു .ഗൗരി അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു .ഒരു പുതുമുഖം ആണെന്ന് തോന്നിക്കാത്തവിധം അവിസ്മരണീയമായ പ്രകടനം ആയിരുന്നു ഗൗരി സിനിമയിലുടനീളം കാഴ്ച വെച്ചത് .

റിലീസിന് ഒരുങ്ങുന്ന ഗൗരിയുടെ ഏറ്റവും പുതിയ സിനിമയാണ് സണ്ണി വെയ്ൻ നായകൻ ആകുന്ന “അനുഗ്രഹീതൻ ആന്റണി “.പ്രിൻസ് ജോയ് ,ദീപു മാത്യു കൂട്ടുകെട്ട് സംവിധാനം ചെയ്യുന്ന സിനിമയിലെ സംഗീതം ഒരുക്കിയത് അരുൺ മുരളീധരൻ ആണ് .ഇത് കൂടാതെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം “മാസ്റ്റർ “ലും ഗൗരി ശ്രദ്ധേയമായ വേഷത്തിലെത്തുന്നു .വിജയ് ,വിജയ് സേതുപതി ,ആൻഡ്രിയ ജെർമിയ ,മാളവിക മോഹനൻ ,ശന്തനു ഭാഗ്യരാജ് ,അർജുൻ ദാസ് തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന “മാസ്റ്റർ ” നിർമിക്കുന്നത് സേവിയർ ബ്രിട്ടോ ആണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top