Movlog

Faith

“സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെതർ….നേരെ മറിച്ചു സാധാരണക്കാരാണെങ്കിൽ അത് അവിഹിതം ” ഗോപിസുന്ദറിന് വിമർശനം

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. “ബിഗ് ബി”,”ചാർളി”,”ഉസ്താദ് ഹോട്ടൽ”,”ബാംഗ്ലൂർ ഡെയ്‌സ്”,”1983 “,”പുലിമുരുകൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനേകം സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗോപി സുന്ദർ, സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ ലിൽ ചാംപ്സ്‌ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്താറുമുണ്ട്.

ഗോപി സുന്ദറിന്റെയും ഗായിക അഭയ ഹിരണ്മയിയുടെയും പ്രണയവും ലിവിങ് ടുഗെതറും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും വക വെക്കാതെ മുന്നോട്ടുള്ള ജീവിതം ആസ്വദിക്കുകയാണ് ഇവർ രണ്ടു പേരും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും. ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. വ്യക്തി ജീവിതത്തിലുപരി സംഗീത ജീവിതത്തിലും ഒരുമിച്ചു പ്രവർത്തിച്ചവർ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും.

“2 കൺട്രീസ്”,”ജെയിംസ് ആൻഡ് ആലീസ്”,”ഗൂഢാലോചന”,”വിശ്വാസം അതല്ലേ എല്ലാം”, “നാക്കു പെന്റാ നാക്കു ടാക്ക” എന്നീ ചിത്രങ്ങളിൽ ആണ് ഇവർ ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളത്. “ഗൂഢാലോചന” എന്ന സിനിമയിലെ “കോയിക്കോട്” എന്ന് തുടങ്ങുന്ന ഗാനം തരംഗം സൃഷ്ടിച്ചിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിന് അഭയ ഹിരണ്മയി ആലപിച്ച ഗാനം വൈറലായിരുന്നു. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച അഭയയ്ക്ക് ആശംസകളുമായി ഗോപി സുന്ദർ എത്തിയിരുന്നു. ഒരുപാട് മോശം കമന്റുകൾ ആയിരുന്നു അഭയക്കൊപ്പം ഉള്ള ചിത്രം പങ്കു വെച്ചതിന് ഗോപിയെ തേടിയെത്തിയത്. മോശം കമന്റിട്ടവർക്ക് അർഹിക്കുന്ന മറുപടി തന്നെ ഗോപിയും നൽകിയിരുന്നു.

ഇത്തരം കമന്റുകളും വിവാദങ്ങളും തങ്ങളെ ബാധിക്കുന്നില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് ഗോപി സുന്ദർ. അഭയക്കൊപ്പം മറ്റൊരു ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഗോപി സുന്ദർ. മുമ്പത്തെ പോലെ ഈ ചിത്രത്തിന് കീഴിലും മോശം കമന്റുകൾ എത്തിയിരുന്നു. സെലിബ്രിറ്റികൾ വ്യഭിചാരിച്ചാൽ അത് ലിവിങ് ടുഗെതർ ആണെന്നും സാധാരണക്കാർ ചെയ്താൽ അത് അവിഹിതം ആണെന്നും വിമർശിച്ച് ഒരു യുവതി മുന്നോട്ട് വന്നിരുന്നു. ഇതിന് തക്ക മറുപടി തന്നെ ഗോപി സുന്ദർ നൽകുകയും ചെയ്തു. 12 വർഷം ഒരാളുമായി സമാധാനപരമായി ജീവിക്കുന്നതിനെ വ്യഭിചാരം എന്ന് പറയുന്നെങ്കിൽ താൻ അതങ്ങ് സഹിച്ചു എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഒപ്പം യുവതിയുടെ പേരിലെ രണ്ടാമത്തെ പേരായ ദേവന് സുഖമല്ലേ എന്നും ഗോപി സുന്ദർ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top