Movlog

Technology

ഇനി ഈ ആപ്പുകൾ മഷിയിട്ടു നോക്കിയാൽ കാണില്ല -ഈ ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

മെയ് 11 മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും കോൾ റെക്കോർഡിങ് ആപ്പുകൾ പൂർണമായും നിരോധിച്ച് ഗൂഗിൾ. കോൾ ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ആണ് ഗൂഗിളിന്റെ ഈ തീരുമാനം. വർഷങ്ങളായി കോൾ റെക്കോർഡിങ് ആപ്പുകളുടെ സേവനങ്ങൾക്ക് എതിരാണ്
ഗൂഗിൾ. കോൾ റെക്കോർഡ് ചെയ്യുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു പ്ലേസ്റ്റോറിൽ നിന്ന് എല്ലാ കോൾ റെക്കോർഡിങ് ആപ്പുകളും നിരോധിക്കുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചത്. എന്നാൽ ഇതോടെ കോൾ റെക്കോർഡിങ് സംവിധാനം പൂർണ്ണമായും ഇല്ലാതായി എന്ന് ഭയപ്പെടേണ്ടതില്ല. ഇൻബിൽറ്റ് കോൾ റെക്കോർഡിങ് ഫീച്ചറുകൾ വരുന്ന ഫോണുകൾക്ക് അതിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. മൂന്നാം കക്ഷി ആപ്പുകൾക്ക് മാത്രമാണ് ഈ മാറ്റം ബാധിക്കുന്നതെന്ന് ഗൂഗിൾ വ്യക്തമാക്കി.

കോൾ റെക്കോർഡിങ് ഫീച്ചർ ഇൻബിൽറ്റ് ആയിട്ടുള്ള ഡയലർ ആപ്പുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള കോൾ റെക്കോർഡിങ് ഫീച്ചർ ഉള്ള ആപ്പുകൾ മാത്രമാണ് നിരോധിക്കുന്നത് എന്നും ഗൂഗിൾ വ്യക്തമാക്കി. റെഡ്മി, സാംസങ്, ഓപ്പോ, പോകോ, വൺപ്ലസ്, റിയൽമി, വിവോ തുടങ്ങിയ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇൻബിൽറ്റ് ആയി തന്നെ കോൾ റെക്കോർഡിങ് സംവിധാനങ്ങളുള്ളതിനാൽ ഈ സേവനം തുടർന്നു ഉപയോഗിക്കാൻ സാധിക്കും.

എന്നാൽ ഗൂഗിളിന്റെ നയം പ്രാബല്യത്തിൽ വന്നതോടെ ട്രൂകോളർ കോൾ റെക്കോർഡിങ് ആപ്പ് നീക്കം ചെയ്തു. കാൾ റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുന്നത് ഗൂഗിൾ പ്രഖ്യാപിച്ച ദിവസത്തിനു ശേഷം ട്രൂകോളർ അവരുടെ കാൾ റെക്കോർഡിങ് ഫീച്ചർ നീക്കം ചെയ്തതായി വെളിപ്പെടുത്തി. ആൻഡ്രോയ്ഡ് 6ലെ ലൈവ് കോൾ റെക്കോർഡിങ്, ആൻഡ്രോയ്ഡ് 10 ഉപയോഗിച്ച് മൈക്രോ ഫോണിലൂടെ ഇൻ കോൾ ഓഡിയോ റെക്കോർഡിംഗും ഗൂഗിൾ തടഞ്ഞു.

2022 ഏപ്രിൽ ആറിനായിരുന്നു ഗൂഗിൾ കോൾ റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങളിലെ മാറ്റങ്ങൾ ആപ്പ് ഡെവലപ്പർമാർക്ക് സ്വീകരിക്കാനും അംഗീകരിക്കാനും വേണ്ടിയായിരുന്നു ഈ സമയം ഗൂഗിൾ അനുവദിച്ചത്. ഗൂഗിളിന്റെ പ്രഖ്യാപനത്തോടെ ട്രൂകോളർ അവരുടെ കോൾ റെക്കോർഡിങ് ഫീച്ചർ പിൻവലിക്കുകയായിരുന്നു. ഉപഭോക്താക്കളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ആയിരുന്നു ആൻഡ്രോയ്ഡ് സ്മാർട്ഫോണുകളിൽ ട്രൂകോളർ കോൾ റെക്കോർഡിങ് സംവിധാനങ്ങൾ നൽകിയത്.

ഗൂഗിൾ ആക്സിസ് എബിലിറ്റി എ പി ഉപയോഗിച്ച് സമ്മതം വാങ്ങി ആയിരുന്നു സൗജന്യമായി ട്രൂകോളർ ഈ സേവനം നൽകിയിരുന്നത്. എന്നാൽ ഗൂഗിൾ പോളിസിയിൽ മാറ്റങ്ങൾ കൊണ്ടു വന്നതോടെ ഇനി കോൾ റെക്കോർഡിങ് സേവനങ്ങൾ നൽകാൻ സാധിക്കില്ല എന്ന് ട്രൂ കോളർ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഫോൺ ബ്രാൻഡുകൾ ആയ സാംസങ്, റെഡ്മി, വൺ പ്ലസ് എന്നീ ബ്രാൻഡുകളിൽ എല്ലാം കാൾ റെക്കോർഡിങ് ഫീച്ചർ ഉണ്ട്.

റെഡ്മിയിൽ ഫോൺ ചെയ്യുമ്പോൾ തന്നെ റെക്കോർഡ് ചെയ്യാൻ ഉള്ള ബട്ടൺ തെളിയുന്നു. ആപ്പിൾ ഉപഭോക്താക്കൾക്ക് അവരുടെ ആപ്പ് സ്റ്റോറിൽ ലഭിക്കുന്ന ആപ്പുകൾ മാത്രമാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് എല്ലാവിധ ആപ്പുകളും ഉപയോഗിക്കാൻ സാധ്യതയുള്ളതുകൊണ്ടു തന്നെ ഇത് ഹാക്കർമാർക്ക് മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനും അവർക്ക് ആൻഡ്രോയ്ഡ് സ്മാർട്ഫോണുകൾ നിയന്ത്രിക്കാനുള്ള സാധ്യതകളും വർദ്ധിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top