Movlog

Movie Express

മമ്മുക്കയ്ക്കും ലാലേട്ടനും പിറകെ ഗോൾഡൻ വിസ ഹോൾഡറായി ടോവിനോ തോമസ് !

മലയാളികളുടെ ബിഗ് എം’സ് നു ശേഷം യു എ ഇ ഗോൾഡൻ വിസ അർഹനായി മലയാളികളുടെ പ്രിയങ്കരൻ ടോവിനോ തോമസ്. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽ നിന്നും നേരിട്ട് എത്തിയാണ് താരം ഗോൾഡൻ വിസ കൈപ്പറ്റിയത്.

പ്രമുഖർക്ക് യാത്ര സൗകര്യങ്ങൾ മെച്ചമാക്കുകയും, കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനും സൗകര്യം ഒരുക്കുന്ന വിസയാണ് ഗോൾഡൻ വിസ. നിലവിൽ ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് ലഭിക്കുക പത്തുവർഷത്തേക്ക് ഉള്ള യാത്രാനുമതിയാണ്. കാലാവധി കഴിയുന്ന മുറയ്ക്ക് പിന്നീട് നീട്ടി നല്‌കുന്നതാണ്.നിരവധി അവസരങ്ങൾ ആണ് ഗോൾഡൻ വിസ കൊണ്ട് യു എ ഇ ലക്ഷ്യമിടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top