Movlog

Faith

കൊച്ചിയിൽ വാഹനം ഇടിച്ചു നിർത്താതെ പോയ സംഭവം ! ചെസ് ചെയ്തു പിടിച്ചു നാട്ടുകാർ – സംഭവിച്ചത് തുറന്നു പറഞ്ഞു നടി രംഗത്ത് !

സിൽവർ സ്ക്രീനിലെ മിന്നും താരം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ വാഹനത്തിൽ ഇടിച്ചു നിർത്തതെ പോയ സംഭവത്തിൽ വിശദീകരണവുമായി താരം. ഇന്നലെ രാത്രി ആയിരുന്നു സംഭവം. താരവും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വണ്ടിയെ ഇടിക്കുകയും അപകടം സംഭവിച്ചെന്ന് മനസ്സിലായതോടെ കാര്യം പ്രശ്നമാകും എന്ന് കരുതി നിർത്താതെ പോകുകയും ആയിരുന്നു. ഇതോടെ സംഭവം കണ്ട നാട്ടുകാരും, മറ്റു വണ്ടിക്കാരും നിർത്താതെ പോയ വാഹനത്തെ ചെസ് ചെയ്തു.

താരം പറയുന്നത് പ്രകാരം വാഹനത്തെ സിനിമ സ്റ്റൈൽ ച്ചെസിങ് ആയിരുന്നു ഇന്നലെ സംഭവിച്ചത് എന്നാണ്. ഇതോടെ സംഭവം സോഷ്യൽ മീഡിയ അടക്കം നിറഞ്ഞു കഴിഞ്ഞു. വീഡിയോ കണ്ട ആളുകൾക്ക് കൃത്യമായ സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാൻ പറ്റില്ല, അത് കൊണ്ട് ആ വിഷയത്തിൽ തന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് പറയുവാൻ ഇൻസ്റ്റ വഴി താരം ഒരു പോസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ കാക്കനാട് ഭാഗത്ത് വെച്ചാണ് അപ കടം സംഭവിച്ചത്. താരം പറയുന്നത് പ്രകാരം മറ്റൊരു വാഹനത്തെ മറികടക്കവേ വണ്ടിയുടെ മിറർ തട്ടി പൊളിഞ്ഞു. എന്നാൽ ഒരു സിനിമ താരമാണ് സംഭവത്തിൽ പെട്ടത് എന്നറിഞ്ഞാൽ സംഗതി കൈവിട്ടു പോകും എന്ന ഭയത്താൽ താരവും സുഹൃത്തും വളരെ വേഗത്തിൽ അവിടെ നിർത്തതെ പോയി. എന്നാൽ ഉടൻ തന്നെ അവിടെ ഉണ്ടായവരും,ഇടിച്ച കാറും താരത്തെ ചെയ്‌സ് ചെയ്തു. ഇതോടെ അമിത വേഗത്തിൽ സഞ്ചരിച്ച കാർ നാട്ടുകാർ തടഞ്ഞു.

പ്രചരിക്കുന്ന വീഡിയോയിൽ ഗായത്രി റോഡിൽ ഇറങ്ങി നിൽക്കുകയും എന്നാൽ വാഹനം ഓടിച്ച സുഹൃത്ത് ഇറങ്ങാൻ തയ്യാറാവാതെ അകത്തിരിക്കുകയും ആയിരുന്നു. ഇത് കണ്ട രോഷാകുലരായ ആളുകൾ വാഹനത്തിൽ ശക്തമായി അടിച്ചു ആളെ പുറത്തിറക്കാൻ ശ്രമിക്കുന്നതാണ്. ദയവ് ചെയ്തു അടിക്കരുത് എന്ന് ഗായത്രി പറയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

സംഭവിച്ചത് തെറ്റാണെന്നും, പേടിച്ചതിനാലാണ് വാഹനം നിർത്താതെ പോയതെന്നും ആണ് ഗായത്രി അവകാശപ്പെടുന്നത്. ആക്രോശം കണ്ടാൽ ആരും ഒന്ന് ഭയപ്പെടും, വാഹനത്തിനു മാത്രമാണ് കേടുപാടുകൾ സംഭവിച്ചത്. എന്നാൽ രണ്ടു വണ്ടിയിലെയും ആളുകൾക്ക് ഒരു പോറൽ പോലും പറ്റിയിട്ടില്ല എന്ന് താരം കൂട്ടി ചേർത്ത്. ഗായത്രി സഞ്ചരിച്ച വാഹനത്തിന്റെ മിറർ ഉം മെയിൻ ഗ്ലാസും പൊട്ടിയതായി വീഡിയോയിൽ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top