Movlog

Health

ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഉപകരപ്രദമായ ഒരു വീഡിയോ ആണ് ഇത് !

ജീവിത്തൽ ഒരിക്കൽ എങ്കിലും വന്നിട്ടുള്ള ഒരു അസുഖമാണ് ഗ്യാസിന്റെ ബുദ്ധിമുട്ടുകൾ. ഭക്ഷണം കഴിച്ചയുടൻ വയർ വീർത്തത് പോലെയും, വയറിനുള്ളിൽ പുറത്തേക്ക് കേൾക്കും വിധം ഓരോ ശബ്ദങ്ങളായും, തുടർച്ചയായി ഏമ്പക്കം വിടുന്ന, നെഞ്ചിൽ ഭാരം അനുഭവപ്പെടുന്ന, പുളിച്ച് തീട്ടലും, ശർദിക്കാൻ തോന്നുകയും, ശർദ്ധിക്കുമ്പോൾ മഞ്ഞ വെള്ളം പോവുന്ന, തലവേദന എന്നിങ്ങനെ പലർക്കും പല വിധത്തിലാണ് ഗ്യാസിന്റെ ലക്ഷണങ്ങൾ.ദഹനപ്രക്രിയ താറുമാറാകുമ്പോൾ ആണ് പ്രധാനമായും ഗ്യാസ് ഉണ്ടാവുന്നത്. ചില ആഹാരം കഴിക്കുമ്പോഴും ഗ്യാസിന്റെ അസ്വസ്ഥകൾ ശരീരത്തിലുണ്ടാവുന്നു.

ഭക്ഷണത്തിനു പുറമെ ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നത്, ഭക്ഷണം കഴിച്ചു ദഹിക്കുന്നതിനു മുമ്പ് വീണ്ടും ഭക്ഷണം കഴിക്കുന്നത്, ഭക്ഷണത്തിനിടയിൽ ഒരുപാട് വെള്ളം കുടിക്കുന്നത്, പുകവലി തുടങ്ങിയ ശീലങ്ങൾ കാരണവും ഗ്യാസ് ഉണ്ടായേക്കാം. ഗ്യാസ് സംബന്ധമായ പ്രശ്നമുള്ളവർക്ക് ഒരു ഒറ്റമൂലിയുണ്ട്. ഇതിനായി അയമോദകം, നല്ല ജീരകം, കൽക്കണ്ടം എന്നിവയാണ് വേണ്ടത്. ഇത് മൂന്നും സമമെടുത്ത് പൊടിച്ച് വെക്കുക. ഇത് ഇടയ്ക്ക് ഒരു നുള്ള് വീതം വായിലിട്ട് അലിയിച്ച് കഴിക്കുക. ഇതിനു പുറമെ ചെറു ചൂടോടെയുള്ള ജീരക വെള്ളവും കുടിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗ്യാസ് സംബന്ധമായ രോഗങ്ങൾ അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top