Movlog

Faith

കോടീശ്വരിയിൽ നിന്നും അമ്പലത്തിലെ വേപ്പുമരത്തിന്റെ ചുവട്ടിലേക്ക് എത്തിയ അനിതയുടെ ജീവിതകഥ

ജീവിതം പലപ്പോഴും വിചിത്രമാണ്. വളരെ സന്തോഷകരമായി സുഖമായി ജീവിതം നയിക്കുന്നവരെ ഒരു നിമിഷം കൊണ്ട് തന്നെ തകർക്കുന്ന ദുർവിധികൾ ചിലപ്പോൾ ജീവിതം സമ്മാനിക്കുന്നു. അങ്ങനെയുള്ള ഒരുപാട് പേരുടെ ജീവിതകഥകളും അനുഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ബിസിനസ്സിൽ അപ്രതീക്ഷിതമായ വളർച്ചകളും തകർച്ചകളും ആണ് ആളുകൾ നേരിടുന്നത്. അത്തരത്തിൽ ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഒരു സുപ്രഭാതത്തിൽ ദുരിതക്കയത്തിലേക്ക് വഴുതി വീണ ഒരു മലയാളിയാണ് അനിത ബാലു. 2000 ജീവനക്കാരുള്ള കമ്പനിയും കോടിക്കണക്കിന് രൂപയുടെ സമ്പത്തും ഉണ്ടായിരുന്ന അനിതക്ക് വളരെ പെട്ടെന്നായിരുന്നു ജീവിതം മാറി മറഞ്ഞത്.

കഴിഞ്ഞ ഒന്നരമാസമായി അനിത താമസിക്കുന്നത് ബർദുബായ് ക്ഷേത്രത്തിനു സമീപത്തുള്ള വേപ്പ് മരത്തിൻ ചുവട്ടിൽ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയായ അനിത ബാലുവിന്റെ കഥ ആരുടേയും കണ്ണുകൾ നിറയ്ക്കും. മുതുകുളം സ്വദേശി ബാലുവുമായുള്ള വിവാഹത്തിനു ശേഷം ദുബായിലേക്ക് എത്തിയ അനിത ഭർത്താവിനൊപ്പം സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് നടത്തിവരികയായിരുന്നു. റാസൽഖൈമയിലും ദുബായിലും ആയി വലിയ ഓഫീസുകളും രണ്ടായിരത്തിലേറെ ജീവനക്കാരും ആഡംബര വീടും വാഹനങ്ങളും കോടിക്കണക്കിന് സ്വത്തും എല്ലാം സ്വന്തമായി അവർക്ക് ഉണ്ടായിരുന്നു. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്കുകളിൽനിന്നും ബാലു വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ മുടങ്ങിയതോടെ കാര്യങ്ങൾ അട്ടിമറഞ്ഞു. അനിത ജയിലിലായി. നാട്ടിലേക്ക് പോയ ഭർത്താവ് പിന്നീട് തിരിച്ചു വന്നതുമില്ല.

മൂന്നു വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തേക്കിറങ്ങിയ അനിതയുടെ പാസ്പോർട്ട് വിസ എന്നിവയുടെ കാലാവധി കഴിഞ്ഞിരുന്നു. കേസ് നിലനിൽക്കുന്നത് കൊണ്ട് അനിതയ്ക്ക് യാത്രാവിലക്ക് ഉണ്ടായിരുന്നു. ഇതോടെയാണ് ക്ഷേത്രത്തിലെ വേപ്പ് മരത്തിൻ ചുവട്ടിൽ അഭയം പ്രാപിക്കുവാൻ അനിത നിർബന്ധിത ആയത്. അനിതയ്ക്കും ബാലുവിനും രണ്ടു മക്കളാണുള്ളത്. ഒരാൾ നാട്ടിലും ഒരാൾ ദുബായിലും ആണുള്ളത്. ദുബായിലുള്ള മകൻ അനിതയെ കാണാനും കൂട്ടിക്കൊണ്ട് പോകുവാനും എത്തുമെങ്കിലും ആരുടെയും കൂടെ പോവില്ല എന്ന ഒരേ വാശിയിലാണ് അനിത. മകന്റെ അടുത്തു നിന്ന് പണം സ്വീകരിക്കാനും അനിത തയ്യാറല്ല.

Click to comment

You must be logged in to post a comment Login

Leave a Reply

To Top