Movlog

Faith

ചിലപ്പോൾ നിങ്ങൾക്കും ഉണ്ടായിക്കാണും ഇതുപോലൊരു അനുഭവം ! ഹോസ്പിറ്റൽ ബില്ല് വന്നപ്പോൾ ഉള്ള യുവാവിന്റെ അനുഭവ കുറിപ്പ് ശ്രദ്ധേയമാകുന്നു

സ്വകാര്യ ആശുപത്രിയിലെ കഴുത്തറുപ്പൻ രീതികളെക്കുറിച്ച് എല്ലാവർക്കുമറിയാം. ഒരു ചെറിയ രോഗമായി പോയാൽ തന്നെ ശരീരം മുഴുവൻ ഉള്ള ടെസ്റ്റുകൾ ചെയ്യിപ്പിച്ചു പണം തട്ടിയെടുക്കുന്ന ഒരുപാട് സ്വകാര്യ ആശുപത്രികളെ കുറിച്ചുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സർക്കാർ ആരോഗ്യ സംവിധാനം കൂടുതൽ മെച്ചപ്പെട്ടതിനാൽ ഇപ്പോൾ സ്വകാര്യ ആശുപത്രികളിലേക്ക് വലിയ ശസ്ത്രക്രിയകൾക്കും മറ്റുമാണ് സമീപിക്കുന്നത്. പണക്കാർക്ക് അല്ലാതെ പാവപ്പെട്ടവർക്ക് ഒന്നും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾ താങ്ങുകയും ഇല്ല. കാരണം ആവുന്നതെല്ലാം അവർ ബില്ലിൽ ചേർക്കും. ഇപ്പോൾ അത്തരത്തിലൊരു നടപടിയുടെ അനുഭവം പങ്കു വയ്ക്കുകയാണ് ശ്രേയസ് കണാരൻ.

73 വയസ്സുള്ള ഒരു മുതിർന്ന സ്ത്രീയെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ അത്യാസന്ന നിലയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട വൃദ്ധ 48 മണിക്കൂറിനുള്ളിൽ മരണമടഞ്ഞു. വെള്ളം ചുണ്ടിൽ തൊട്ടു കൊടുത്താൽ പോലും ഇറക്കാൻ പറ്റാത്ത രോഗിയുടെ ആശുപത്രി ബിൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിയുടെ ബില്ലിൽ ആവോലി ഫ്രയും ചോറും തിന്ന ബില്ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ 41 സിറിഞ്ചുകൾ കൊണ്ട് മരുന്നുകൾ കുത്തിവെക്കണം. അതിൽ 20CC 50 CC സിറിഞ്ചുകൾ മിക്കവാറും സിറിഞ്ഞ ഇൻഫ്യൂഷൻ പമ്പിൽ മണിക്കൂറുകൾ സെറ്റ് ചെയ്യേണ്ട മരുന്നുകൾ ഉണ്ടാവും. യൂറിൻ ട്യൂബ് ഇട്ട രോഗിക്ക് വേണ്ടി ഐസിയുവിൽ രണ്ട് ദിവസത്തേക്ക് വാങ്ങിയിരിക്കുന്നത് 14 ഡയപ്പറുകൾ. വെന്റിലേറ്റർ സംവിധാനങ്ങൾ ഉപയോഗിക്കാതെ തന്നെ രണ്ടുദിവസത്തെ ഐസിയു ബിൽ 29000 രൂപ ആയിരിക്കുകയാണ്.

സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് വെറുതെയല്ല. ഇത്തരം കഴുത്തറുപ്പൻ കൊള്ളകൾ തന്നെയാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഇത് അവസാനിപ്പിക്കണമെങ്കിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ സിസിടിവി ക്യാമറ സ്ഥാപിക്കേണ്ടി വരും. രോഗിയുടെ ചികിത്സയ്ക്കുള്ള ബില്ലിനൊപ്പം ചികിത്സ നൽകിയ ദൃശ്യങ്ങളുടെ സിഡി കൂടി നൽകാനുള്ള ഉത്തരവാദിത്വം ആശുപത്രികൾക്ക് ഉണ്ടാവണം എന്ന് ശ്രേയസ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. അധികൃതരുടെ അടിയന്തര ഇടപെടൽ വേണ്ട ഒരു വിഷയമാണ് സ്വകാര്യ ആശുപത്രികളിലെ ഇത്തരം തട്ടിപ്പുകൾ. പൊതു ജനങ്ങളെ കബളിപ്പിക്കുന്ന ഈ രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top