Movlog

Health

ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ.

ഇന്ന് സാധാരണമായി കേട്ട് വരുന്ന ഒരു രോഗമാണ് കാൻസർ. അല്പം അപകടകാരിയാണെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാവുന്ന ഒരു അസുഖം തന്നെയാണ് കാൻസർ. ഭക്ഷണത്തിൽ നിന്ന് കാൻസർ വരാനുള്ള സാധ്യത 30 മുതൽ 35 ശതമാനം വരെയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലും ക്യാൻസറിന് കാരണമാവുന്ന ഘടകങ്ങൾ ഉണ്ട്. ഭക്ഷണത്തിൽ നിന്നും ക്യാൻസറിന് കാരണമായി കണ്ടെത്തിയ ആദ്യത്തെ ഘടകം ആണ് അഫ്ലാ ടോക്സിൻസ്. പൂപ്പൽ ബാധിച്ച പച്ചക്കറിയിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിൽ എത്തുന്നത്. ഇതിനു പുറമെ പൊടിച്ചു വെച്ച് സൂക്ഷിച്ചു വെക്കുന്ന സാധനങ്ങളിലും, ബ്രെഡിലും എല്ലാം പൂപ്പൽ ബാധിക്കാറുണ്ട്. ഈ പൂപ്പലിലുള്ള അഫ്ലാ ടോക്സിന് ക്യാൻസറിന് കാരണമാകുന്നു.

ഭക്ഷണത്തിൽ നിന്നും ക്യാൻസർ ഉണ്ടാക്കുന്ന മറ്റൊരു അപകടകാരിയാണ് പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാർബൺ. ഗ്രിൽ ചെയ്തും പുകച്ചും ഉണ്ടാക്കുന്ന മാംസങ്ങളിൽ ഉണ്ടാകുന്ന ഒരു കെമിക്കൽ ആണ് ഇത്. ഇവ കാൻസറിന്‌ കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. ഉണങ്ങി സൂക്ഷിക്കുന്ന മത്സ്യങ്ങളിലും, ഉപ്പിലിട്ടു സൂക്ഷിക്കുന്ന നോൺ വെജ് ഭക്ഷണങ്ങളിലും ഉണ്ടാകുന്ന എൻ നൈട്രോസോ കോമ്പൗണ്ട് ക്യാൻസറിന് കാരണമാവുന്നു.

ഇത്തരം ഭക്ഷണങ്ങൾ നിയന്ത്രിച്ചു വേണം നമ്മൾ ശരീരത്തിനെ ക്യാൻസറിൽ നിന്നും സംരക്ഷിക്കേണ്ടത്. നമ്മുടെ ശരീരത്തിലെ കോശങ്ങളെ കാൻസർ കോശങ്ങളായി മാറ്റാതിരിക്കാൻ ഭക്ഷണ രീതികളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അസുഖം രണ്ടാം ഘട്ടത്തിൽ എത്തുമ്പോൾ അമിതമായ കൊഴുപ്പ് അസുഖത്തിന്റെ ആക്കം കൂട്ടുന്നു. കൂടുതൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കാൻസറിനുള്ള സാദ്ധ്യതകൾ കൂടുന്നു. കൊഴുപ്പ് മാത്രമല്ല കാർബോഹൈഡ്രേറ്റ്സ് , പ്രോട്ടീൻസ് എന്നിവയുടെ അളവ് കൂടുമ്പോഴും കാൻസറിനുള്ള സാദ്ധ്യതകൾ വർധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top