Movlog

Kerala

ഒടുവിൽ എല്ലാം വെളിപ്പെടുത്തി ദിയ കൃഷ്ണയും വൈഷ്ണവും ! അഭിനന്ദിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമ സീരിയൽ രംഗത്ത് സജീവമായിട്ടുള്ള കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ലോക്ക് ഡൗൺ കാലത്ത് ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വന്തമായി ഓരോ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഇതോടെ കാമറ ഉറങ്ങാത്ത വീട് എന്നാണ് ഈ കുടുംബത്തെ സമൂഹ മാധ്യമങ്ങളിൽ ഉള്ളവർ വിശേഷിപ്പിക്കുന്നത്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ അച്ഛന് പിന്നാലെ സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. “ഞാൻ സ്റ്റീവ് ലോപ്പസ് ” എന്ന ചിത്രത്തിലൂടെ ആയിരുന്നു അഹാന സിനിമയിലിലേക്ക് ചുവട് വെച്ചത്. ഇപ്പോൾ മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയമായ നടിയാണ് അഹാന.

മറ്റു മക്കൾ ആയ ഇഷാനിയും ഹൻസികയും “വൺ “, “ലുക്കാ” എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ചു കഴിഞ്ഞു. രണ്ടാമത്തെ മകൾ ആയ ദിയ സിനിമയിൽ ഇത് വരെ അഭിനയിച്ചിട്ടില്ലെങ്കിലും ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവർസ് ഉള്ള ദിയ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറൽ ആവുന്നത്. മറ്റു സഹോദരിമാരിൽ നിന്നും വ്യത്യസ്തമായി തമാശയും സൗഹൃദവും കൂടുതൽ ആണ് ദിയയ്ക്ക്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും ആണ് ദിയ കൂടുതൽ പങ്കു വെക്കാറുള്ളത്.

ദിയയുടെ സുഹൃത്തുക്കളിൽ ഏറെ ശ്രദ്ധേയനായ ആൾ ആണ് വൈഷ്ണവ്, ഇവർ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. ഇവരുടെ ചിത്രങ്ങളും നൃത്ത വീഡിയോകളും എല്ലാം ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ വൈഷ്ണവിനോടുള്ള തന്റെ പ്രണയം തുറന്നു പറയുകയാണ് ദിയ കൃഷ്ണ. വൈഷ്ണവിനോടൊപ്പം ഉള്ള ചിത്രങ്ങൾ കോർത്തിണക്കിയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തിയത്. ദിയയോടൊപ്പം ഉള്ള സൗഹൃദ നിമിഷങ്ങൾ പങ്കു വെച്ച് വൈഷ്ണവും ഇക്കാര്യം സ്ഥിരീകരിച്ചു. ദിയയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സംശയം ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം കുടുംബം അറിയുവാൻ ആയി തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ദിയ തന്റെ പ്രണയിനി ആണെന്ന് വൈഷ്ണവും പങ്കു വെച്ചിരിക്കുകയാണ്. ഇരുവർക്കും ആശംസകൾ നേരുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top