Movlog

Health

രക്തദാനം ചെയ്യുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം ! മറ്റുള്ളവർക്കായി പരമാവധി ഷെയർ ചെയ്യൂ

രക്തദാനം മഹാദാനം ആണ്.ഒരു തുള്ളി രക്തത്തിന് ഒരു ജീവന്റെ വിലയുണ്ട്. രക്തം ദാനം ചെയ്യാൻ ഉള്ള എല്ലാ അവസരങ്ങളും ആളുകൾ ഉപയോഗപ്പെടുത്തണം. ഇപ്പോൾ ലോകമെമ്പാടുമുള്ള ജനത കോവിഡ് പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന കോവിട് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും. രക്തത്തിൽ പ്ലേറ്റ്ലെറ്റ് അളവ് കുറയാനും, ഹീമോഗ്ലോബിൻ കുറയാനും ഇത് കാരണമാകും. ഒരാൾ രക്തം ദാനം ചെയ്യുമ്പോൾ അതിലെ വിവിധ ഘടകങ്ങൾ ചിലപ്പോൾ മൂന്ന് പേർക്ക് വരെ സഹായകരമായി വന്നേക്കും. രക്തത്തെ ഡബ്ലിയു ബിസി, ആർ ബി സി, പ്ലേറ്റ്ലറ്റ് എന്നീ മൂന്ന് ഘടകങ്ങളായി തരംതിരിച്ചാണ് ആവശ്യക്കാർക്ക് നൽകുന്നത്.

മഴക്കാലത്ത് ഏറ്റവുമധികം ഉണ്ടാവുന്ന അസുഖം ആണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയും. ഒരു അളവിൽ കൂടുതൽ പ്ലേറ്റ്ലെറ്റ് കുറയുന്നത് ജീവഹാനിക്ക് വരെ കാരണമാകുന്നു. മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥയാണിത്. അതുകൊണ്ട് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ് രക്തദാനം. ഒട്ടുമിക്ക ആളുകൾക്കും ഉള്ള സംശയമാണ് കോവിഡ് രോഗം വന്നവർക്ക് രക്തദാനം ചെയ്യാൻ സാധിക്കുമോ എന്നത്. കോവിഡ് വന്നതിനുശേഷം ആർ ടി പി സി ആർ നെഗറ്റീവ് ആയി രണ്ട് ആഴ്ചയ്ക്ക് ശേഷം രക്തദാനം ചെയ്യാം.

18 തൊട്ട് 65 വയസ്സ് വരെ ഉള്ളവരാണ് പ്രധാനമായും രക്തംദാനം ചെയ്യാറ്. കോവിഡ് വാക്സിൻ എടുക്കുന്നവർക്ക് രക്തം ദാനം ചെയ്യാൻ കഴിയുമോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. വാക്സിൻ എടുത്ത രണ്ടാഴ്ചകൾക്ക് ശേഷം രക്തം ദാനം ചെയ്യാൻ സാധിക്കും. നിരന്തരം രക്തം ദാനം ചെയ്യുന്നത് ശരീരത്തിന് ഒരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ല. രക്തം ദാനം ചെയ്യുന്നതിലൂടെ സമൂഹത്തിന് വലിയ ഒരു നേട്ടമാണ് നമ്മൾ ചെയ്യുന്നത്. ഒരുപാട് പേരുടെ ജീവനാണ് ഇതിലൂടെ രക്ഷിക്കാൻ കഴിയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top