Movlog

Sports

FC ബാഴ്‌സലോണ യിൽ ഇനി മെസ്സി ഇല്ല ! ഞെട്ടിക്കുന്ന കാരണം പുറത്തിറക്കി ഒഫീഷ്യൽ പോസ്റ്റ് !

സ്പാനിഷ് ലിഗ നിയന്ത്രണങ്ങൾ കാരണം ലോക ഫുഡ്ബോൾ ആരാധകരുടെ ഹൃദയം തകരുന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്. കാലം ഇത്രയും ഒരു മെസ്സി ആരാധകനും ആഗ്രഹിക്കാത്ത ആ വാർത്ത ഇങ്ങെത്തിയിരിക്കുന്നു. എഫ്സി ബാഴ്സലോണയും ലയണൽ മെസ്സിയും ഒരു കരാറിലെത്തിയെങ്കിലും ഇരു പാർട്ടികളും ഇന്ന് ഒരു പുതിയ കരാർ ഒപ്പിടാനുള്ള വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നിട്ടും, സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങൾ കാരണം ഇത് സംഭവിക്കില്ല. ഇതുമൂലം എഫ്സി ബാഴ്സലോണയിൽ മെസ്സി തുടരില്ല എന്ന് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് എത്തിയിരിക്കുകയാണ് ഇപ്പോൾ.

പുതിയ കരാറിൽ ഏർപ്പെടാൻ താരവും ക്ലബും വലിയ ആത്മവിശ്വാസത്തിൽ ആയിരുന്നു. എന്നാൽ ഈ സാഹചര്യത്തിന്റെ ഫലമായി, മെസി എഫ്സി ബാഴ്സലോണയിൽ തുടരില്ല. കളിക്കാരന്റെയും ക്ലബിന്റെയും ആഗ്രഹങ്ങൾ ആത്യന്തികമായി നിറവേറ്റപ്പെടാത്തതിൽ ഇരു കക്ഷികളും വേർപിരിയേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ.

FC ബാഴ്‌സലോണ ഇറക്കിയ ഒഫീഷ്യൽ കുറിപ്പിൽ പറയുന്നത് പ്രകാരം ആരാധകരുടെ നെഞ്ചിടിപ്പാണ് ഇല്ലാതാകുന്നത് ക്ലബ്ബിൽ നിന്നും, കൂടാതെ FC ബാഴ്‌സലോണ, ക്ലബ്ബിന്റെ പുരോഗതിക്ക് മെസി നൽകിയ സംഭാവനയ്ക്ക് പൂർണ്ണഹൃദയത്തോടെ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഭാവിയിൽ എല്ലാ ആശംസകളും നേരുന്നുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top