Movlog

Faith

ആരാധകരെ കണ്ണീരിൽ ആഴ്ത്തിയ സിദ്ധാർഥ് ശുക്ലയുടെ വിടവാങ്ങലിനു ചർച്ചയായി പിന്നാലെ സഹതാമായ പ്രിത്യുഷയുടെ മരണവും !

ബോളിവുഡ് സിനിമകളിലും ഹിന്ദി പരമ്പരകളിലും സജീവമായിരുന്ന സിദ്ധാർഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിലുള്ള ഞെട്ടലിലാണ് ആരാധകരും കുടുംബാംഗങ്ങളും സിനിമാ ലോകവും സഹപ്രവർത്തകരും. “ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ 3 “, “ബാലികാ വധു”, “ദിൽ സെ ദിൽ തക്” എന്നീ പരമ്പരകളിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സിദ്ധാർഥ് ശുക്ല ബിഗ് ബോസ് പതിമൂന്നാം സീസണിലെ വിജയി കൂടിയായിരുന്നു. 2014ൽ പുറത്തിറങ്ങിയ “ഹാംറ്റി ശർമ്മ കി ദുൽഹനിയ ” എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാർത്ഥ്ന്റെ ബോളിവുഡ് അരങ്ങേറ്റം. നിരവധി ടെലിവിഷൻ ഷോകളും അവതരിപ്പിച്ച സിദ്ധാർഥ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്.

മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിലായിരുന്ന താരത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. താരത്തിന്റെ അകാല വിയോഗത്തിൽ ഇപ്പോൾ ചർച്ചയാവുന്നത് “ബാലികാ വധു” എന്ന പരമ്പരയിലൂടെ സിദ്ധാർഥിന്റെ നായികയായെത്തിയ പ്രത്യൂഷ ബാനർജിയുടെ വിയോഗം കൂടിയാണ്. “ബാലികാ വധു” എന്ന പരമ്പരയിൽ പ്രത്യുഷയും സിദ്ധാർത്ഥും അവതരിപ്പിച്ച ആനന്ദിയുടെയും ശിവരാജിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രേക്ഷകർ ദുഃഖം പങ്കുവയ്ക്കുന്നത്. പ്രത്യുഷ ഈ ലോകത്തോട് വിട പറഞ്ഞ് അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ ആണ് സിദ്ധാർഥിനെയും മരണം തട്ടിയെടുത്തിരിക്കുന്നത്. “ബാലികാ വധു” എന്ന പരമ്പരയിലൂടെ ആയിരുന്നു പ്രത്യുഷ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്.

2016ൽ ബാങ്കൂർ നഗറിലെ ഹാർമണിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ പ്രത്യുഷയെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രത്യുഷയുടെ കാമുകൻ രാഹുൽരാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ ഉറ്റസുഹൃത്തായ പ്രത്യുഷയുടെ മരണത്തെക്കുറിച്ചും താരം വാചാലൻ ആയിരുന്നു. മോഡലിങ്ങിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് സിദ്ധാർഥ് ചുവടുവെച്ചത്. “ബ്രോക്കൺ ബ്യൂട്ടിഫുൾ 3 ” എന്ന വെബ്സൈറ്റിൽ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് വിധി അപ്രതീക്ഷിതമായി താരത്തിനെ തട്ടിയെടുത്തത്. സമൂഹ മാധ്യമങ്ങളിൽ നിറയെ താരത്തിനുള്ള ആദരാഞ്ജലികളും ഓർമ കുറിപ്പുകളും ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top