Kerala

സെമി ലോക്ക് ഡൗണിലും തിരക്കൊഴിയാതെ റോഡുകൾ.

Loading...

കോവിഡ് 19 എന്ന മഹാമാരി ആശങ്കാജനകമായ വ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് കാണുന്നത്. പ്രതിരോധനത്തിനായി വാക്സിനുകളും വ്യാപനം തടയാൻ നിയന്ത്രണങ്ങൾ ഉണ്ടായിട്ടു പോലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും ഉയരുകയാണ്. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് മെയ് 4 മുതൽ മെയ് 9 വരെ ശനി, ഞായർ ദിനങ്ങളെ പോലുള്ള സെമി ലോക്ക് ഡൗൺ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ സെമി ലോക്ക് ഡൗൺ പാളുന്ന കാഴ്ചകൾ ആണ് സംസ്ഥാനത്തിലുടനീളം കാണാൻ സാധിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും റോഡുകളിൽ വാഹനങ്ങളുടെ തിരക്കൊഴിയുന്നില്ല. ഇത് കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ പരിശോധന കൂടി ആകുമ്പോൾ വലിയ ഗതാഗതകുരുക്കാന് റോഡിൽ ഉണ്ടാവുന്നത്.

Loading...

ജനിതകമാറ്റം വന്ന കൊറോണ വൈറസ് ആണ് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുവാൻ കാരണം. രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്നതും, ആശുപത്രി കിടക്കകളും, ഓക്സിജൻ സിലിണ്ടറുകളും, വെന്റില്ലെറ്റർ സംവിധാനങ്ങളും ലഭിക്കാതെ വരുന്നതും ഏറെ പ്രതിസന്ധി തീർക്കുകയാണ്. 15 ആം തീയതിയോടെ രോഗവ്യാപനം അതിതീവ്രമാകും എന്ന വിലയിരുത്തൽ പൊതുജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. ഇതോടെ സെമി ലോക്ക് ഡൗണിന് പകരം സമ്പൂർണ ലോക്ക് ഡൗൺ സ്വീകരിക്കേണ്ടി വരും സർക്കാരിന്.

Loading...

സെമി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും റോഡുകളിലെ വാഹനത്തിരക്ക് ആണിപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്. മണിക്കൂറുകളോളം ആയി നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. പരിശോധനയുടെ പേരിൽ ഗതാഗത കുരുക്ക് ഉണ്ടാവുമ്പോൾ ആശുപത്രിയിൽ പോകേണ്ടവരും വലഞ്ഞു പോകുന്ന ദൃശ്യങ്ങൾ ആണിപ്പോൾ പുറത്തു വരുന്നത്. അവസാനം നടന്നു പോകേണ്ട അവസ്ഥ ആണ് പലർക്കും ഉണ്ടാവുന്നത്. പത്തിൽ താഴെയുള്ള പോലീസ് ഉദ്യോഗസ്ഥർ ആണ് നൂറു കണക്കിന് വാഹനങ്ങളെ പരിശോധിക്കേണ്ടി വരുന്നത്. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറുകളോളം ആണ് രാവിലെ ഗതാഗതക്കുരുക്ക് ഉണ്ടായത്.

Loading...

അനാവശ്യയാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും പലരും അത് പാലിക്കാൻ കൂട്ടാക്കാത്തത് ആണ് റോഡിലെ വാഹനത്തിരക്ക് കൂട്ടുന്നത്. ഇതോടെ സമ്പൂർണ ലോക്ക് ഡൗൺ നടപടി സർക്കാർ സ്വീകരിക്കേണ്ട സാധ്യത വർധിക്കുകയാണ്. അടുത്ത രണ്ടാഴ്ച രോഗബാധിതരുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, ജില്ലകളിൽ രോഗവ്യാപനം രൂക്ഷമാകുന്നതിനാൽ ലോക്ക് ഡൗൺ വേണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സെമി ലോക്ക് ഡൗണിന്റെ കാലാവധി കഴിഞ്ഞ് ഫലം നോക്കിയതിന് ശേഷം ആയിരിക്കും ഇതിനെ കുറിച്ച് സർക്കാർ തീരുമാനം എടുക്കുക.

Loading...
Loading...
Click to comment

You must be logged in to post a comment Login

Leave a Reply

To Top