Movlog

Movie Express

44 കിലോ ഭാരമുള്ള താരം അണിഞ്ഞ ഡ്രസ്സ് 58 കിലോ ആണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത ! എസ്തർന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധയാകർഷിക്കുന്നു

“നല്ലവൻ” എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ എസ്തർ അനിൽ “ദൃശ്യം” എന്ന സിനിമയിലൂടെ ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായത്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ എസ്തറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ദൃശ്യം സിനിമയിലെ അനുമോൾ. അവിസ്മരണീയമായ പ്രകടനമാണ് മോഹൻലാൽ ചിത്രമായ ദൃശ്യത്തിൽ എസ്തർ കാഴ്ചവച്ചത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ്തർ തന്നെയായിരുന്നു. 2020 ൽ പുറത്തിറങ്ങിയ “ഓള്” എന്ന സിനിമയിലൂടെ ആണ് നായികയായി താരം അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും സജീവമാവാൻ തയ്യാറെടുക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുടുക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രത്തിന് എസ്തർ നൽകിയ അടിക്കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ” 44 കിലോ ഭാരമുള്ള താരം അണിഞ്ഞ ഡ്രസ്സ് 58 കിലോ ആണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത” താരം കുറിച്ച വാക്കുകൾ ഇങ്ങനെ – “Can you believe I am wearing a gown that weighs 58 kg? I mean my weight is what 44kg?! The moment they brought the gown into the room I stood there with my mouth wide open. It was justtt WOWWW at first sight. It took them 30 days to make this beauty. I am sure so much passion and love was put into making it. Great work Manesh and Remya! @damanz.designs is a small boutique based in Adoor, they are not a very popular label but what they have created shows how talented they are and I am so sooo happy to be wearing your gown.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top