Movlog

Movie Express

ട്രെൻഡിങ് ഫോട്ടോഷൂട്ടുമായി വീണ്ടും എസ്തർ ! വീഡിയോ ഫോട്ടോ കളക്ഷൻ കാണാം

“നല്ലവൻ” എന്ന സിനിമയിലൂടെ ബാലതാരമായി എത്തി “ദൃശ്യം” എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയ ആയ താരമാണ് എസ്തർ അനിൽ. നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ എസ്തറിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായ കഥാപാത്രമായിരുന്നു ദൃശ്യം സിനിമയിലെ അനുമോൾ. അവിസ്മരണീയമായ പ്രകടനമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദൃശ്യ”ത്തിൽ എസ്തർ കാഴ്ചവച്ചത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ്തർ തന്നെയായിരുന്നു.

“ഓള്” എന്ന സിനിമയിലൂടെ മലയാളത്തിൽ നായികയായി ചുവട് വെച്ച എസ്തർ മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും സജീവമാവാൻ ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ പച്ച നിറമുള്ള കുട്ടി ഉടുപ്പിട്ട താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. പൗർണമി മുകേഷ് പകർത്തിയ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top