Movlog

India

ഇഡി കണ്ടുകെട്ടിയ പണം എവിടെ പോകും ? കോടികൾ ആണ് ഈ പേരുപറഞ്ഞു പിടിച്ചു കൊണ്ടുപോകുന്നത് !

ഇന്ത്യയിൽ എല്ലാ വർഷവും സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും ഒക്കെ വീടുകളിൽ നിന്നും കോടികളുടെ പണമാണ് പിടിക്കുന്നത്. 2022 ജൂലൈ 21ന് പശ്ചിമബംഗാളിലെ പ്രശസ്തമായ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിയിലെ പ്രതിയായ മോഡൽ അർപ്പിതാ മുഖർജിയുടെ വീട്ടിൽ നിന്നും ഈഡി റെയ്ഡുകളിൽ 50 കോടി രൂപയുടെ പണമായിരുന്നു കണ്ടെത്തിയത്. നോട്ടു നിരോധന സമയത്ത് നിരവധി ആളുകളിൽ നിന്നും കള്ളപ്പണം കണ്ടെത്തിയിരുന്നു. ഈ പണം എവിടെ നിന്നാണ് ലഭിക്കുന്നത് കണ്ടെത്തി പണത്തിന് എന്താണ് സംഭവിക്കുന്നത് എന്നത് സ്വാഭാവികമായും ഒരു സാധാരണക്കാരന് ഉണ്ടാകുന്ന സംശയമാണ്.

ആദായവകുപ്പ് കണ്ടുകെട്ടിയ പണം, ആഭരണങ്ങൾ എന്നിവ ആദ്യം പിടിച്ചെടുത്ത ആദായനികുതി വകുപ്പിലെ സെയിൽസ് കസ്റ്റഡിയിലാണ് സൂക്ഷിക്കുന്നത്. പിന്നീട് ആദായനികുതി ഡയറക്ടറുടെ അക്കൗണ്ടിലും പിന്നീട് വിലയിരുത്തുന്ന സെൻട്രൽ സർക്കിൾ കമ്മീഷണറുടെ പി ഡി അക്കൗണ്ടിലും നിക്ഷേപിക്കുന്നു. ഈ അക്കൗണ്ട് മറ്റേതെങ്കിലും അംഗീകൃത ബാങ്കിൽ ഉള്ള പലിശ രഹിത അക്കൗണ്ടാണ്. ഇതിനുശേഷം ആദായ നികുതി ഓഫീസർ പ്രതികൾക്ക് നോട്ടീസ് അയക്കും. അതിലെന്ത് എത്ര സ്വത്ത് കണ്ടുകെട്ടിരിക്കുന്നു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു.

ശേഷം പ്രതിക്ക് പണത്തിന്റെ ഉറവിടം അക്കൗണ്ടിംഗ് നികുതി അടച്ചിട്ടുണ്ടെങ്കിൽ എന്നിവയ്ക്ക് സമയം നൽകുന്ന. പ്രതിയുടെ വീട്ടിൽ നിന്നും ലഭിച്ച തുകയുടെ കൃത്യമായ സോഴ്സ് ഉള്ള പണം ആണ് എങ്കിൽ അതിൽ നികുതി അടച്ചിട്ടുണ്ടെങ്കിൽ അത് ആദായനികുതിയോ ജി എസ് ടി റിട്ടേൺ ഓഫ് പ്രഖ്യാപിച്ച സ്വത്ത്‌ ആണെങ്കിൽ അവർ അത് തെളിയിക്കുക തന്നെ വേണം.

മറുപടി നൽകിയതിന് ശേഷം മാത്രമാണ് ഈ തുക യഥാർത്ഥത്തിൽ വരുമാനമായി ഇവർക്ക് പ്രഖ്യാപിച്ചത് ആണോ അല്ലയോ എന്ന് അന്വേഷിക്കുന്നത്. അന്വേഷണ ശേഷം പ്രതി സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നു. അതിനുശേഷമാണ് യഥാർത്ഥ വരുമാനം ആണോ അല്ലയോ എന്ന് വിലയിരുത്തുക. അതിനുശേഷമാണ് സ്വത്തുക്കൾ കണ്ടുകെട്ടി വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അല്ല ഈ പണം ഉണ്ടാക്കിയത് എന്ന് വ്യക്തമായി ആദായനികുതി വകുപ്പിന് മനസ്സിലാക്കുകയാണ് വേണ്ടത്. അതിനുശേഷം മാത്രമേ പണത്തിന്റെ ഇത്ര ശതമാനം പ്രതിക്ക് ലഭിക്കുകയുള്ളൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top