Movlog

Movie Express

കുടുംബത്തിലെ പുതിയ സന്തോഷം പങ്കു വെച്ച് കുഞ്ഞിക്ക – പിന്നാലെ മമ്മുക്കയും !

താരങ്ങളെ പോലെ തന്നെ പ്രശസ്തരാണ് താരങ്ങളുടെ മക്കളും അവരുടെ മക്കളും എല്ലാം. മലയാള സിനിമയിലെ താര രാജാവായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കൺ ആയ കുഞ്ഞിക്ക എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ദുൽക്കറിന്റെ മകൾ മറിയത്തിന്റെ പിറന്നാൾ ആണ് ഇന്ന്. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ. ഉമ്മയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

ഇപ്പോഴിതാ മകൾ മറിയത്തിന് പിറന്നാൾ ആശംസകളുമായി മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. തന്റെ കുഞ്ഞ് രാജകുമാരിയുടെ ജന്മദിനത്തിൽ ദുൽഖർ പങ്കുവെച്ച സ്നേഹം നിറഞ്ഞ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇന്ന് അഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് മെഗാസ്റ്റാറിന്റെ പേരക്കുട്ടിയും ദുൽഖറിന്റെ മകളുമായ മറിയം.

മകളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ എല്ലാം പരാമർശിച്ച് അതിമനോഹരമായ ഒരു ജന്മദിന ആശംസകൾ തന്നെയാണ് ദുൽഖർ സൽമാൻ പങ്കുവെച്ചിരിക്കുന്നത്. അഞ്ചാം മാസത്തിലെ അഞ്ചാം ദിവസത്തിൽ ദുൽഖറിന്റെ പാവ കുഞ്ഞിന് അഞ്ചു വയസ്സ് തികയുന്നു. വർഷം മുഴുവനും മറിയം കാത്തിരിക്കുന്ന ആ ദിവസം വന്നെത്തി ഇരിക്കുകയാണ്. ഞങ്ങളുടെ രാജകുമാരിക്ക് സന്തോഷകരമായ ജന്മദിനം നേരുന്നു എന്ന് ദുൽഖർ കുറിച്ചു.

നക്ഷത്രങ്ങൾ, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്പിക ചിറകുകൾ അങ്ങനെ എല്ലാം ചേർന്ന് വീടിനെ ഒരു സാങ്കല്പിക ദ്വീപ് ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും അതിൽ കടൽകൊള്ളക്കാരും മറ്റു കഥാപാത്രങ്ങളും ആയി മാറുന്നു. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും അത്ഭുതകരമാണ് എന്ന് ദുൽഖർ എഴുതി. ഒരിക്കൽ ഒരു സ്വപ്നത്തിൽ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, നിന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു എന്നാണ് ദുൽഖർ സൽമാൻ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.

ദുൽഖറിന്റെ സഹോദരി തുല്യയായ നടി നസ്രിയ മറിയത്തിൻറെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്നു. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ എങ്ങോട്ടേക്ക് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വചനത്തോട് ആയിരുന്നു നസ്രിയ കുറിപ്പ് പങ്കുവെച്ചത്. നസ്രിയ എടുത്ത് കൊഞ്ചിക്കുന്ന കുഞ്ഞു മറിയത്തിന്റെ ചിത്രം ആയിരുന്നു നസ്രിയ പങ്കുവെച്ചത്.

ഇതുപോലെ ഒരു കുഞ്ഞ് അല്ല നീ ഇപ്പോൾ, നച്ചു മമ്മിയുടെ മടിയിൽ ഇതുപോലെ ഇരിക്കാനും ആകില്ല, പക്ഷേ നീ വന്ന് മടിയിൽ രണ്ടു മിനിറ്റ് ഇരിക്കാമോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ എന്നും നസ്രിയ പങ്കുവെച്ചു. നിരവധി താരങ്ങളും ആരാധകരും ആണ് താര പുത്രിയുടെ പിറന്നാൾ ദിനം അതിമനോഹരം ആക്കാൻ ആശംസകളുമായി രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top