Movlog

Technology

കാർ ഓടിക്കുന്നവർ തീർച്ചയായും ഈ കാര്യം സൂക്ഷിക്കണം ! ഇല്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം!

ഭൂരിഭാഗം ആളുകൾക്ക് ഇന്ന് കാറുകളുണ്ട്. വീട്ടിൽ രണ്ടും മൂന്നും കാറുകൾ ഉള്ള ആളുകൾ ഉണ്ട്. വാഹനം ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കാറിൽ എ സി ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സൂര്യൻ തലയ്ക്കു മുകളിൽ ഉദിച്ചു നിൽക്കുമ്പോൾ യാത്രയുടെ സുഖത്തിനായി എ സി ഉപയോഗിക്കുന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എ സി ഇല്ലാത്ത വാഹനങ്ങളിന്ന് ചുരുക്കമാണ്. കാർ മുതൽ ബസ് വരെ ഇന്ന് എല്ലാ വാഹനങ്ങളിലും ഒരു പ്രധാന ഭാഗമായി മാറിയിരിക്കുകയാണ് എ സി. വാഹനത്തിൽ പ്രവർത്തിക്കുന്ന എസി ഇടയ്ക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എ സിയിൽ നിന്നും വരുന്ന കാറ്റിനു തണുപ്പ് കുറവാണെങ്കിൽ ആവശ്യാനുസരണം അത് കൂടുന്നില്ലെങ്കിൽ അതിനുള്ളിലെ ഫ്രിയോൺ ദ്രാവകം ലീക്ക് ചെയ്യുന്നതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തണുപ്പ് കാലങ്ങളിലാണ് വാഹനങ്ങളിൽ കാർബൺ മോണോക്സൈഡ് കൂടുതലും ആയി പുറത്തു വിടുന്നത്. കാരണം തണുപ്പ് കാലത്ത് വണ്ടി പ്രവർത്തിപ്പിക്കുവാൻ കൂടുതൽ ഇന്ധനം ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ കാർബൺ മോണോക്‌സൈഡ് കൂടുതലായി പുറത്തു വിടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് വണ്ടികളിലെ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല പുറത്തുള്ളവരുടെ സുരക്ഷയ്ക്ക് വേണ്ടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. ഏതു സ്രോതസ്സിൽ നിന്നുള്ള കാർബൺമോണോക്സൈഡ് ആണെങ്കിലും അത് ശ്വസിക്കുന്നത് മരണത്തിനു വരെ കാരണമായേക്കാം.

കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് എത്തുന്നത് ശ്വസിച്ചുകൊണ്ട് കൂടുതലായി സഞ്ചരിക്കുന്നത് മറ്റൊരു അപകടസാധ്യതയാണ്. ചെറുതായി തലകറക്കവും ക്ഷീണമാണ് ആദ്യം അനുഭവപ്പെടുക.

കാറിനുള്ളിലെ ഏസി പ്രവർത്തിച്ചു കിടന്നുറങ്ങുമ്പോൾ ഇതിന്റെ ഫിൽറ്ററിലൂടെ കാർബൺമോണോക്സൈഡ് വണ്ടിക്ക് ഉള്ളിലേക്ക് കയറാനുള്ള സാധ്യതകൾ കൂടുതലാണ്. തുറസായ സ്ഥലങ്ങളിൽ ഇങ്ങനെ ഉണ്ടാകുമെങ്കിലും കാർബൺ മോണോക്സൈഡ് ഉള്ളിൽ നിന്നും പുറത്തേക്ക് പോകാൻ എളുപ്പമാണ്.

എ സി ഓഫ് ചെയ്തതിനു ശേഷം മാത്രമാണ് എൻജിൻ ഓൺ ആക്കാൻ പാടുള്ളൂ. കൂലന്റ് മുഴുവൻ കംപ്രസ്സറിലേക്ക് മടങ്ങി പോകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

വേനൽക്കാലത്ത് പ്രത്യേകിച്ചും കാർ എവിടെയെങ്കിലും തണലില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്ത് വെച്ചിട്ട് വണ്ടിയിലേക്ക് കയറുമ്പോൾ കാറിനകത്ത് കയറി ഗ്ലാസ് തുറന്ന് ഉള്ളിലുള്ള ചൂടുകാറ്റ് പുറത്തേക്ക് വിടേണ്ടതാണ്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനാൽ വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top