Movlog

Faith

പെൺകുട്ടിയുടെ വാദം കേട്ട് – ഗർഭിണിയാക്കി എന്ന കേസിൽ 36 ദിവസം തടങ്കലിൽ കിടന്ന പതിനെട്ടുകാരന്റെ ചങ്കുറപ്പിനെ കുറിച്ച് ഡോക്ടർ ഷിംന അസീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു.

കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു 36 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കുറ്റവിമുക്തനായി പുറത്തിറങ്ങിയ മലപ്പുറത്തെ 18കാരന്റെ വാർത്ത. തെറ്റ് ചെയ്തിട്ടില്ല എന്ന് ചങ്കുറപ്പോടെ ആ പതിനെട്ടുകാരൻ ഉറപ്പിച്ചു പറഞ്ഞതുകൊണ്ടാണ് ഡിഎൻഎ ടെസ്റ്റ് നടപടികൾ ഇത്രയും വേഗത്തിൽ ആയത്. യാതൊരു തെറ്റും ചെയ്യാതെ ആ പതിനെട്ടുകാരൻ കടന്നുപോകേണ്ടി വന്നിരുന്ന പ്രതിസന്ധികൾ ചെറുതല്ല. കേട്ടാലറയ്ക്കുന്ന തെറികൾ പറയുന്ന കോൺസ്റ്റബിളും നിർദയം ഉപദ്രവിച്ചിരുന്ന സാറന്മാരും ഒക്കെ ഒരു 18 കാരന്റെ ഉള്ളിൽ ഒരിക്കലും മറക്കാൻ ആവാത്ത മുറിപ്പാടുകൾ ആണ് തീർത്തിരിക്കുന്നത്.

മലപ്പുറം കേസ് വിഷയത്തിൽ 36 ദിവസം കാരാഗൃഹത്തിൽ കഴിഞ്ഞ ശ്രീനാഥിനെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ഷിംന അസീസ്. 36 ദിവസത്തെ ജയിൽ ജീവിതത്തിനു ശേഷമാണ് ഇപ്പോൾ ശ്രീനാഥ് എല്ലാവരുടെയും മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്. തന്നെ ഗർഭിണിയാക്കി എന്ന പരാതിയെ ഡിഎൻഎ ടെസ്റ്റ് വഴി തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീനാഥ്.

സ്വന്തം ജാമ്യത്തിലാണ് കോടതി ശ്രീനാഥിനെ പുറത്തുവിട്ടത്. ജയിലിൽ കഴിഞ്ഞിരുന്ന ദിവസങ്ങൾ അത്രയും തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം തന്നെയാണ് ഡിഎൻഎ നടപടികളെല്ലാം വേഗത്തിലാക്കിയത്. രാത്രി ശ്രീനാഥിനെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയിൽ റേഡിയോ തുറന്നത് പോലെയായിരുന്നു കോൺസ്റ്റബിൾമാർ തെറി പറഞ്ഞുകൊണ്ടിരുന്നത്. അതിക്രൂരമായി ചെവിടടിച്ച് തല്ലുകയായിരുന്നു പല സാറന്മാരും.

ഒരു മാസത്തിലധികം ഒരു പതിനെട്ടുകാരൻ കടന്നുപോയ മാനസിക സംഘർഷം എത്രമാത്രം വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പലപ്പോഴും സ്ത്രീകളുടെ ഭാഗത്ത് മാത്രം ശരി കാണുന്ന നമ്മുടെ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ വലിയൊരു തെളിവാണ് ശ്രീനാഥിന്റെ കേസ്. ആൺ പെൺ ഭേദമന്യേ മുൻവിധികളില്ലാതെ എല്ലാവർക്കും ലഭിക്കേണ്ട ഒന്നാണ് നീതി.

ശ്രീനാഥിന് മാത്രമല്ല ഒരു ആയുസ്സിൽ നേരിടാവുന്ന ഏറ്റവും മോശം അനുഭവങ്ങളിലൂടെ ആയിരുന്നു ആ കുടുംബം മുഴുവനും കടന്നുപോയത്. അവരുടെ അഭിമാനത്തിന് ഏറ്റ കളങ്കത്തിന് ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ മറുപടി നൽകണം. ശ്രീനാഥിന്റെ പേരും മുഖവും പോലുള്ള വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ ആകണം. എത്രയും പെട്ടെന്ന് തന്നെ സ്വതന്ത്ര ജീവിതത്തിലേക്ക് ശ്രീനാഥിന് എത്താൻ കഴിയട്ടെ എന്നും എല്ലാ സന്തോഷങ്ങളും നന്മയും ആ കുടുംബത്തിന് ഉണ്ടാവട്ടെ എന്നും ഷിംന അസീസ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു.

കേരളത്തിൽ മാത്രമല്ല മൊത്തമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഇതുപോലൊരു സംഭവം നടന്നു കഴിഞ്ഞാൽ കാര്യം എന്തെന്ന് പോലും അന്വേഷിക്കാതെ, നിരപരാധിയെ ക്രൂശിക്കുന്നതും ആ നിരപരാധിയെ കുടുംബമടക്കം എന്താണ് കാരണം എന്ന് പോലും മനസ്സിലാക്കാതെ ഉപദ്രവിക്കുന്നതും. നിയമ സംവിധാനങ്ങൾ തീർച്ചയായും ഇതുപോലുള്ള സമയങ്ങളിൽ കാണിക്കേണ്ട പക്വത കാണിക്കുന്നില്ല എന്ന് കോടതിയടക്കം വീക്ഷിച്ച വസ്തുതയാണ്.

കൃത്യമായ നിയമ പരിരക്ഷ ഉള്ള ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ, എന്നിട്ടും ആ നിയമങ്ങൾ തെറ്റിക്കാനും, കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആണ് ആളുകൾ ശ്രമിക്കുന്നത്. ചെറിയ ഒരു ശത്രുത പോലും ആളുകൾ ഇന്ന് നിയമ സംവിധാനങ്ങളെ ഉപയോഗിച്ച് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതായി കണ്ടു വരുന്നുണ്ട്. എന്തൊക്കെ ആയാലും നീതിപീഠം കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന വിശ്വാസമാണ് ഓരോ പൗരനും.

ഇവിടെ അപരാധി ആയി മുദ്ര കുത്തിയ ആളുടെ മനോബലം ഒന്ന് കൊണ്ടുമാത്രമാണ് സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ സാധിച്ചത്. ആ വസ്തുത ഇനിയെങ്കിലും മനസ്സിലാക്കണം. പ്രശ്നങ്ങൾ വരുമ്പോൾ നേരിട്ട വിഷമങ്ങൾ ചിലപ്പോൾ നൽകിയ മനക്കട്ടിയും ആകാം സത്യം തെളിയിക്കാൻ സഹായിച്ചത്.

ഡോക്റ്ററെ പോലുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന ആളുകൾ കൃത്യമായ നിലപാട് അറിയിക്കുന്നത് ഇതുപോലുള്ള നിരപരാധികൾക്ക് കൂടുതൽ കരുത്താകും എന്ന കാര്യത്തിൽ സംശയമേ ഇല്ല. ഡോക്ടറുടെ വാക്കുകൾ വളരെ കൃത്യമാണ്. ഓരോ പ്രതിസന്ധിയും ഒരു സാധാരണക്കാരനെ സംബന്ധിച്ചടുത്തോളം വലിയ പ്രശ്നങ്ങൾ, മാനസിക സംഘര്ഷങ്ങള് ഉടലെടുക്കാൻ കാരണമാകാറുണ്ട്. ചിലർ അതിൽ നിന്നും ജീവിതാവസാനം വരെ മുക്തരാകാറില്ല എന്നത് വലിയ ഒരു സത്യമാണ്. അവരുടെ കൂടെ നില്ക്കാൻ ആളുകളും ഉണ്ടാകാറില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

To Top