Movlog

Health

ആരോഗ്യവാനായിരുന്ന പുനീത് രാജ്‌കുമാറിനു പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാകാൻ കാരണം ഇതാണ് ! ഡോക്ടറുടെ വിശദീകരണം

ഇന്ത്യൻ സിനിമാലോകത്തെ തന്നെ നടുക്കിയ വാർത്തയായിരുന്നു കഴിഞ്ഞ ദിവസം കന്നഡ സൂപ്പർതാരം പുനീത് രാജകുമാർ അന്തരിച്ചത്. മികച്ച ജീവിതരീതികളും ചിട്ടയായ വ്യായാമവും നിയന്ത്രണമുള്ള ഭക്ഷണവും എല്ലാ സൗകര്യങ്ങളോടു കൂടി ജീവിച്ച പുനീത് രാജ്‌കുമാറിന് 46 വയസ്സ് മാത്രമായിരുന്നു പ്രായം. അമിതമായ സമ്മർദ്ദം ഒരുപാട് താരങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീവ്രമായ സമ്മർദ്ദവും ഉറക്കമില്ലായ്മയും ഇന്ന് മിക്ക സെലിബ്രിറ്റികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. സെലിബ്രിറ്റികൾ മാത്രമല്ല കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപാട് ആളുകൾക്ക് ഈ ആരോഗ്യ പ്രശ്നമുണ്ട്.

ദീർഘകാല സമ്മർദ്ദം ഹൃദയത്തെയും തലച്ചോറിന്റെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. സമ്മർദ്ദം മൂലം ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളാണ് ഹൃദ്രോഗം, പ്രമേഹം, സ്‌ട്രോക്, ഉയർന്ന രക്തസമ്മർദ്ദം, മൈഗ്രയിൻ, കുറഞ്ഞ പ്രതിരോധശേഷി, പെരുമാറ്റ വൈകല്യങ്ങൾ, അമിതഭാരം എന്നിവ. രണ്ടുതരത്തിലാണ് സമ്മർദ്ദത്തിന്റെ ഉത്ഭവം ഉള്ളത്. സ്വയം ചിന്തിച്ചു കൂട്ടി ഉണ്ടാവുന്ന സമ്മർദ്ദങ്ങളാണ് ആന്തരിക സമ്മർദങ്ങൾ. എല്ലാം തികഞ്ഞവർ ആകാനും, സാമൂഹ്യ വിലയിരുത്തലുകളെ ഭയപ്പെടുകയും ചെയ്തു ഉണ്ടാവുന്ന സമ്മർദ്ദങ്ങളാണ് ഇതിന് ഉദാഹരണങ്ങൾ. ഇത്തരം സമ്മർദങ്ങൾ ഉൽക്കണ്ട, വിഷാദരോഗം എന്നിവയിലേക്ക് നയിക്കും.

എന്നാൽ പരിസ്ഥിതിയിൽ നിന്നും വരുന്ന സമ്മർദ്ദമാണ് ബാഹ്യസമ്മർദം എന്ന് പറയുന്നത്. വ്യക്തി ബന്ധങ്ങളിലുള്ള വിള്ളലുകൾ, സാമ്പത്തികപ്രശ്നങ്ങൾ, ജീവിത ശൈലിയിലെ മാറ്റങ്ങൾ, ജോലിയിൽ നിന്നുള്ള സമ്മർദ്ദം തുടങ്ങിയ സമ്മർദങ്ങൾ ആണ് ബാഹ്യസമ്മർദ സ്രോതസുകളുടെ പട്ടികയിൽപ്പെടുന്നത്. സമ്മർദങ്ങൾ ആന്തരികം ആയാലും ബാഹ്യം ആയാലും മാനസികമായ ദുഷ്ഫലങ്ങൾ ആണ് ഇവ ഉണ്ടാകുന്നത്. വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ദൈനംദിന പ്രവർത്തനങ്ങളിൽ താൽപര്യം നഷ്ടപ്പെടുക എന്നിവയെല്ലാം സമ്മർദം കാരണം ഉണ്ടാവുന്നു.

രോഗപ്രതിരോധശേഷി ദുർബലമാവുകയും, ഹൃദയാഘാതത്തിനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നു. സമ്മർദ്ദമകറ്റാൻ അതിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നത് പ്രധാനമാണ്. വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്നത് സമ്മർദ്ദത്തെ നേരിടാൻ സഹായിക്കും. വിശപ്പു നഷ്ടപ്പെടുക, വൈകാരികമായി പൊട്ടിത്തെറിക്കുക, ഏകാഗ്രത കുറയുന്നത്, തൊഴിൽ പ്രകടനത്തിൽ വീഴ്ച വരുന്നത്, മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം സമ്മർദ്ദത്തിന്റെ സൂചനകളാണ്. സമ്മർദം ഉണ്ടാകുമ്പോൾ ക്ഷീണം, തലവേദന, ഉറക്കമില്ലായ്മ, ഹൃദയമിടുപ്പ്, ദേഷ്യം, ഉറക്കം, വയറിളക്കം, കണ്ണിനു ചുറ്റും കറുപ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ ഉണ്ടാകുന്നു.

ശാരീരിക ലക്ഷണങ്ങൾ കൂടാതെ നിരുത്സാഹം,ക്ഷോഭം, ഉത്കണ്ഠ, അമിതമായ ബലഹീനത, സർഗ്ഗാത്മകത കുറഞ്ഞുവരുന്നത്, നിരാശ, അക്ഷമ, ഐസലേഷൻ തുടങ്ങിയ മാനസിക ലക്ഷണങ്ങളും ശരീരം കാണിക്കുന്നു. ആവർത്തിച്ചിട്ടുള്ള അവസ്ഥകൾ ഒരുപാട് കാലത്തെ സമ്മർദ്ദത്തിന് കാരണമാകുമ്പോൾ അതിനെ ടോക്സിക് സമ്മർദ്ദം എന്ന് വിശേഷിപ്പിക്കുന്നു. ഒരു വ്യക്തിയെ മാറാ രോഗിയാക്കാൻ കെൽപ്പുള്ള ആരോഗ്യപ്രശ്നമാണ് സമ്മർദ്ദം. സമ്മർദ്ദത്തെ നിയന്ത്രിക്കുവാനായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം നല്ല ഉറക്കമാണ്. ശരീരത്തിനും മനസ്സിനും പൂർണ്ണ ആരോഗ്യം നേടാൻ നല്ല ഉറക്കം നിർബന്ധമാണ്.

നല്ല ഉറക്കം ലഭിക്കുവാനായി കൃത്യസമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുന്നതും ഒരു ശീലമാക്കുക. അമിതമായി ഭക്ഷണം കഴിച്ചോ, ഒട്ടും ഭക്ഷണം കഴിക്കാതെയോ ഉറങ്ങാതിരിക്കുന്ന. ഉറങ്ങുന്നതിനു മുമ്പ് ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുകയോ, ഇഷ്ടമുള്ള ഏതെങ്കിലും പുസ്തകം വായിക്കുന്നത്, പാട്ടുകേൾക്കുകയോ അങ്ങനെ എന്തെങ്കിലും ഒരു ശീലം ഉണ്ടാക്കുക. കിടപ്പുമുറി എപ്പോഴും ഉറക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ സജ്ജമാക്കുക. ഉച്ചമയക്കം ഒഴിവാക്കുകയും, ശാരീരിക വ്യായാമം നിർബന്ധമാക്കുകയും ചെയ്യുക. ഉറക്കത്തിനു പുറമേ ആരോഗ്യകരമായ ഭക്ഷണ രീതിയും സമ്മർദ്ദം കുറയ്ക്കുന്നു.

ഒരുപാട് വെള്ളം കുടിക്കുന്നത്, വ്യായാമം ചെയ്യുന്നത്, മനസ്സുതുറന്ന് ചിരിക്കുന്നത്, ആരോഗ്യകരമായ ജീവിതശൈലി അഭ്യസിക്കുന്നത്, വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുന്നത്, വികാരങ്ങളിൽ കരഞ്ഞു തീർക്കുകയും, സാമൂഹിക ഇടപെടൽ നടത്തുകയും ചെയ്യുമ്പോൾ സമ്മർദ്ദം കുറയുന്നു. അമിതമായ സമ്മർദവും, ഉറക്കക്കുറവും, മറ്റ് അനാരോഗ്യകരമായ ജീവിതശൈലിയും സെലിബ്രിറ്റികളുടെ ജീവിതത്തിൽ സർവ്വസാധാരണമാണ്. പുനീത് രാജ്‌കുമാറിന്റെ വിയോഗവും സമാനമായ നിരവധി മരണങ്ങളും ആളുകളുടെ കണ്ണുതുറപ്പിക്കുന്നതാണ്.

കഠിനമായ വ്യായാമം ചെയ്യുന്നവർ ഹൃദയ സംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. നിരന്തരമായതും അസ്വസ്ഥതയോടൊപ്പം ഉള്ള വിജയ പരിശ്രമത്തെക്കാൾ ശാന്തവും എളിമ ഉള്ളതുമായ ജീവിതമാണ് കൂടുതൽ സന്തോഷം നൽകുന്നതെന്ന് മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ നമുക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് ഡോക്ടർ അരുൺ ഉമ്മൻ പങ്കു വെക്കുന്നു. വളരെ വിശദമായിട്ടുള്ള, വിജ്ഞാനപ്രദമായ ഡോക്ടറിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top