Movlog

Health

ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമോ? സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കാൻസർ ഇപ്പോൾ സർവസാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ്. സ്ത്രീകളിൽ ഒരുപാട് പേർക്കാണ് സ്തനാർബുദം വരുന്നത്. ആദ്യ ഘട്ടങ്ങളിൽ തന്നെ കണ്ടു പിടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചികിത്സിച്ചു മാറ്റാൻ കഴിയും. അമിത മദ്യപാനം, പുകവലി, ഒരുപാട് കൊഴുപ്പ് നിറഞ്ഞ ആഹരം കഴിക്കുന്നത്, ഒട്ടും ഇലക്കറികൾ കഴിക്കാത്തത്, ഒരുപാട് ആളുകളുമായി ബന്ധപ്പെടുന്ന വ്യക്തികൾക്കും കാൻസർ വരാനുള്ള സാദ്ധ്യതകൾ ഏറെയാണ്. കേരളത്തിൽ 35000 കാൻസർ കേസുകളാണ് പ്രതി വർഷവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 50 ശതമാനം വായിലും തൊണ്ടയിലും ഉള്ള ക്യാൻസറുകൾ ആണ്.

ഇറുകിയ ബ്രാ ധരിച്ചാൽ സ്തനാർബുദം വരുമെന്ന പ്രചരണം വ്യാജമാണ്. ആധുനികകാലത്ത് ആണ് ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന രീതി വന്നിട്ടുള്ളത്. എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ ബ്രസ്റ്റ് കാൻസർ സ്ത്രീകളിൽ കണ്ടുവരുന്നുണ്ട്. ആളുകൾക്കിടയിൽ അനാവശ്യം ആയിട്ടുള്ള ഒരു ഭീതിയാണ് ഈ വ്യാജ പ്രചരണം പരത്തുന്നത്. എല്ലാ മുഴകളും കാൻസർ അല്ല എന്ന തിരിച്ചറിവ് ആളുകൾക്ക് ഉണ്ടാവണം. സ്ത്രീകളിൽ മാസമുറ വരുന്ന സമയത്ത് സ്തനങ്ങളിൽ ചെറിയ മുഴകൾ പോലെ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. പ്രസവശേഷവും, പാൽ കുടിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ ചെറിയ മുഴകൾ സ്വാഭാവികമാണ്.

വേദനിക്കാതെ വളരെയധികം വലുതാവുന്ന മുഴകൾ സ്തനങ്ങളിലും കൈക്കുഴയിലും ഉണ്ടാവുന്നുണ്ടെങ്കിൽ ഒട്ടും വൈകാതെ ഒരു ഡോക്ടറെ കാണിക്കുകയും പരിശോധിക്കുകയും വേണം. 40 വയസ്സിനു ശേഷമുള്ള സ്ത്രീകൾ മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. ചില കുടുംബങ്ങളിൽ പാരമ്പര്യമായി കാൻസർ അധികം വരാനുള്ള സാധ്യതയുണ്ട്. ആദ്യഘട്ടങ്ങളിൽ കണ്ടുപിടിക്കുകയാണെങ്കിൽ സർജറിയിലൂടെ പൂർണ്ണമായും ഇത് അകറ്റാൻ സാധിക്കും. സ്ത്രീകൾ നിർബന്ധമായും അവരുടെ സ്തനങ്ങൾ വിരലുകൾ കൊണ്ട് അമർത്തി മുഴകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top