India

തമിഴ് നാട്ടിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എംകെ സ്റ്റാലിൻ. അധികാരത്തിൽ വന്ന ആദ്യ ദിനം ഒപ്പിട്ട ഫയൽ തന്നെ ജനങ്ങളെ ഞെട്ടിച്ചു!

Loading...

അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളും ആയി മുന്നോട്ടു വരികയാണ് തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ. പ്രചാരണ കാലത്ത് പൊതു ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള പല വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിലാണ് അദ്ദേഹം ഒപ്പുവെച്ചത്. അണ്ണാദുരൈക്കും പിതാവ് കരുണാനിധിക്കും ശേഷം ഡിഎംകെയിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ നേതാവാണ് എം കെ സ്റ്റാലിൻ.

Loading...

കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതിപ്രകാരം അരി ലഭിക്കാൻ അർഹതയുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഗഡു എന്നവണ്ണം 2000 രൂപ നൽകാൻ സ്റ്റാലിൻ ഉത്തരവിട്ടു. കോവിഡ് 19 എന്ന മഹാമാരി അതിരൂക്ഷമായി വ്യാപിക്കുമ്പോൾ പാവപ്പെട്ടവർക്ക് 4000 രൂപ ധനസഹായം നൽകുമെന്ന് പ്രകടനപത്രികയിൽ ഡിഎംകെ സർക്കാർ വാഗ്ദാനം നൽകിയിരുന്നു. 4153.39 കോടി രൂപ ചെലവ് വരുന്ന പദ്ധതി 2.07 കോടി റേഷൻ കാർഡുടമകൾക്ക് പ്രയോജനപ്പെടുമെന്ന് ആണ് കരുതുന്നത്. ഇതുകൂടാതെ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യം ആക്കും.

Loading...

സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സൗകര്യം നടപ്പിലാക്കും. പാൽ വില കുറയ്ക്കും. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള നിർണായകമായ ഈ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസം രാവിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ആണ് സ്റ്റാലിൻ ഒപ്പിട്ടത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആവിൻ കമ്പനിയുടെ പാലിന് ആണ് മെയ് 3 മുതൽ മൂന്ന് രൂപ കുറയ്ക്കുന്നത്. മാത്രമല്ല മെയ് എട്ടുമുതൽ സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇതിനായി 1700 കോടി രൂപയാണ് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സബ്സിഡിയായി സർക്കാർ നൽകുന്നത്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചിലവ് സർക്കാർ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

അച്ഛൻ കരുണാനിധിയുടെ ഓർമ്മകൾ ജ്വലിപ്പിച്ചു നിർത്തി ആണ് മകൻ എം കെ സ്റ്റാലിൻ ജനപ്രിയ തുടക്കം കുറിച്ചത്. ഭർത്താവിന്റെ സ്ഥാനലബ്ദിയിൽ ഭാര്യ ദുർഗ്ഗാ സ്റ്റാലിൻ ആനന്ദാശ്രുക്കൾ പൊഴിച്ചു. സ്റ്റാലിന് ശേഷം പാർട്ടിയിലെ രണ്ടാമനും ജനറൽ സെക്രട്ടറിയുമായ ദുരൈമുരുകനും പിറകെ മന്ത്രിസഭയിലെ 32 പേരും അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം ചടങ്ങിന് പ്രവേശനം നിയന്ത്രിച്ചിരുന്നതിനാൽ മുൻ മന്ത്രി പി ചിദംബരം, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ, നടൻ ശരത്കുമാർ എന്നിവർ ആണ് പങ്കെടുത്തത്. പനീർ സെൽവം ചടങ്ങിൽ പങ്കെടുത്തതോടെ തമിഴകത്തിൽ സൗഹൃദ രാഷ്ട്രീയത്തിനു തുടക്കം കുറിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്റ്റാലിനും മറ്റു മുതിർന്ന നേതാക്കളും ഗോപാലപുരത്തെ കരുണാനിധിയുടെ വീട്ടിലെത്തി. അഅച്ഛന്റെ ഛായാചിത്രത്തിനു മുന്നിൽ വിങ്ങിപ്പൊട്ടിയ സ്റ്റാലിനെ സഹോദരി ശെൽവി ആശ്വസിപ്പിച്ചു. ഇതിനുപിന്നാലെ സെക്രട്ടറിയേറ്റിൽ എത്തിയ സ്റ്റാലിൻ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ എല്ലാം ഒപ്പിട്ടു.

Loading...
Loading...
Click to comment

You must be logged in to post a comment Login

Leave a Reply

To Top