Movlog

Photo Gallery

നവ വധുവിന്റെ വേഷത്തിൽ അതീവ സുന്ദരി ആയി ദിവ്യ പിള്ള.

“അയാൾ ഞാനല്ല” എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയരംഗത്തേക്ക് ചുവട് വെച്ച് താരമാണ് ദിവ്യ പിള്ള. പിന്നീട് “ഊഴം”, “മാസ്റ്റർപീസ്”, “എടക്കാട് ബറ്റാലിയൻ”, “സേഫ്” എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടോവിനോ തോമസ് നായകൻ ആയ “കള” എന്ന സിനിമയിലൂടെയാണ് ദിവ്യ ശ്രദ്ധേയമാകുന്നത്. അഭിനയത്തിനു പുറമേ നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായി ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുണ്ട്.

സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന “മിസ്റ്റർ ആൻഡ് മിസ്സിസ്” എന്ന ജനപ്രിയ റിയാലിറ്റി ഷോയിൽ ഗോവിന്ദ് പത്മസൂര്യക്കൊപ്പം വിധികർത്താവായി ദിവ്യ പിള്ളയും ഉണ്ടായിരുന്നു. ഈ ഷോയുടെ ഗ്രാൻഡ്ഫിനാലെയുമായി ബന്ധപ്പെട്ട് ദിവ്യയും ജി പിയും നടത്തിയ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരുന്നു. ചാനലിന്റെ ലോഗോ ഇല്ലാതെ പ്രചരിച്ച ചിത്രങ്ങൾ കണ്ടു ഇവർ ശരിക്കും വിവാഹിതരായോ എന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാൽ ഇതിന് വിശദീകരണവുമായി ജിപി മുന്നോട്ട് വന്നിരുന്നു.

ദിവ്യ പിള്ളയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹവസ്ത്രങ്ങളിൽ അതീവ സുന്ദരിയായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ മേക്കോവർ. വെഡിങ് ബെൽസ് ഫോട്ടോഗ്രാഫി ആണ് ദിവ്യയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത്. ഡയമണ്ട് ആഭരണങ്ങൾ അണിഞ്ഞ് വെള്ള സാരിയിൽ ഒരു ക്രിസ്ത്യൻ വധുവിനെ പോലെ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top