Movlog

Movie Express

ഞാൻ ഇത് നേരത്തെ ചെയ്യണ്ടതായിരുന്നു – ദിൽഷയുടെ സഹോദരി തുറന്നു പറഞ്ഞ കാര്യങ്ങൾ കേട്ടോ ?

ബിഗ് ബോസിന് ശേഷമാണ് ദിൽഷ പ്രസന്നൻ എന്ന പേര് കൂടുതലായും ഉയർന്നു കേൾക്കുന്നത്. ബിഗ് ബോസ് വീട്ടിനുള്ളിൽ വച്ച് നിരവധി ആരാധകരും എന്നാൽ പുറത്തിറങ്ങിയതിനു ശേഷം നിരവധി ഹെറ്റർസും ഉള്ള ഒരു താരമായിരുന്നു ദിൽഷ പ്രസന്നൻ. ഇപ്പോൾ സഹോദരിക്കൊപ്പം ദുബായ് യാത്രയിലാണ് ദിൽഷ. യാത്രയുടെ മനോഹരമായ ചില വിശേഷങ്ങളും റീലുകളും ഒക്കെ തന്നെ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം തന്നെ സൂരജും ഉണ്ട്. ഇവർ ഒരുമിച്ചാണ് ഇപ്പോൾ ദുബായി യാത്രയ്ക്കായി എത്തിയിരിക്കുന്നത് എന്നത് വിമർശനത്തിന് വഴി വച്ചിട്ടുണ്ട്. ദുബായിലെ ഓർമ്മകളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ദിൽഷയുടെ സഹോദരി ചെയ്തിരുന്നത്. ദിൽഷ ഒന്നും വാങ്ങി തരുന്നില്ല എന്നും, താൻ ഇവിടെ വന്നപ്പോൾ മുതൽ ഭക്ഷണം കഴിക്കാതെ ഇരിക്കുക ആണ് എന്നൊക്കെയാണ് പറഞ്ഞുകൊണ്ട് എത്തുന്നത്. ഈ വീഡിയോയിൽ ദിൽഷേയും സൂരജിനേയും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്.

റോബിൻ ആരാധകർക്ക് എതിരെയുള്ള ഒരു കിടിലൻ പണി കൂടിയാണ് ഇപ്പോൾ ദിൽഷയും സൂരജും സഹോദരിയും ചേർന്ന് കൊടുത്തിരിക്കുന്നത്. റോബിൻ ആരാധകരെ കളിയാക്കി ഡിസൂസ ആർമി എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഇവർ മൂന്നുപേരും ഒരു ഇൻസ്റ്റഗ്രാം റീലൂകളിലൂടെ ഒരു കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് ഇവർ. ഡിസൂസ ആർമി ആണ് എന്ന് സ്വന്തമായി പറയുകയും ചെയ്തു. ഡിസൂസ ആർമിയുടെ ഔദ്യോഗികമായ ലോഞ്ചിങ് ആണ് എന്നും ദുബായിൽ വച്ചാണ് നടന്നിരിക്കുന്നത് എന്നുമൊക്കെയാണ് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരിക്കുന്നത്.

ദുബായിൽ എത്തിയതിനു ശേഷം ഉള്ള വിശേഷങ്ങളെക്കുറിച്ച് ഒക്കെ തന്നെ യൂട്യൂബ് ചാനലിൽ കൂടി ഇവർ പങ്കുവച്ചിട്ടുണ്ട്. മോശം കമന്റുകൾ ആണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എവിടെപ്പോയാലും ഒപ്പം സൂരജ് ഉണ്ടല്ലോ എന്നും, സുരജിന്റെ ഒരു യോഗം എന്നുമൊക്കെയുള്ള രീതിയിലാണ് കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്.

സൂരജ് ഇല്ലാതെ ദിൽഷയ്ക്ക് എവിടെയും പോകാൻ സാധിക്കില്ല എന്നും, അച്ഛനുമമ്മയും ഇല്ലാതെ എങ്ങും പോവില്ല എന്ന് ബിഗ്ബോസിൽ വച്ച് പറഞ്ഞ ആളാണ് ഈ കാര്യങ്ങളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്നുമൊക്കെയാണ് ആളുകൾ വിമർശനാത്മകമായി പറയുന്നത്. റോബിനും ദിൽഷയും തമ്മിലുള്ള സൗഹൃദവും പ്രശ്നങ്ങളുമൊക്കെ അവസാനിച്ചുവെങ്കിലും ദിൽഷക്കെതിരെയുള്ള സോഷ്യൽ മീഡിയ ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് സത്യം.

ദിൽഷ പുതിയൊരു ചിത്രം പങ്കുവയ്ക്കുകയോ ഒരു വീഡിയോ ചെയ്യുകയോ ചെയ്യുമ്പോൾ ഈ ഒരു സോഷ്യൽ മീഡിയ ആക്രമണം വളരെ വലുതാണ്. ഇപ്പോൾ ഇത്തരം കാര്യങ്ങളെ ഒന്നും തന്നെ ദിൽഷ ഗൗനിക്കുന്നില്ല എന്നതാണ് സത്യം. തനിക്ക് ഇത് ശീലം ആയി കഴിഞ്ഞു എന്ന് ഒരു അഭിമുഖത്തിൽ ദിൽഷ പറയുകയും ചെയ്തിരുന്നു. താൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ വിശേഷമാണ് ദിൽഷയുടെ സഹോദരി ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. വളരെ മോശം കമന്റുകൾ ആണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top