Movlog

Kerala

നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി ! കേസിൽ അപ്പുണിയെ പ്രോസിക്യൂഷൻ ക്രോസ് ചെയ്തു

മലയാള സിനിമ മേഖലയ്ക്ക് തന്നെ തീരാകളങ്കം ആയി മാറിയ ഒരു കേസ് ആയിരുന്നു പ്രമുഖ നടി ആ ക്ര മി ക്കപ്പെട്ടത്. 2017 ഫെബ്രുവരി 17ന് നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിൽ വച്ചായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ നിന്നും ഉപദ്ര വി ച്ച ത്. ആ. ക്ര മ ണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം പുതിയ വഴിയിലേക്ക് തിരിയുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിൽ പ്രതികൾ ഓരോരുത്തരെ ഉടനടി കണ്ടെത്തുകയായിരുന്നു. ജനപ്രിയ നടൻ ദിലീപിന്റെ അ റ സ്റ്റ് ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്.

ദിലീപിന്റെ അ റ സ്റ്റിനെ തുടർന്ന് താരത്തിനെ ‘അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. 85 ദിവസത്തെ ഉള്ള ജയിൽ ജീവിതവും പലതവണ ജാമ്യം നിരസിച്ചതിന് ഒടുവിൽ ആയിരുന്നു കടുത്ത ഉപാധികളോട് കൂടി ദിലീപിനെ ജാമ്യത്തിൽ വിട്ടയച്ചത്. ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ‘അമ്മ സംഘടന വീണ്ടും തിരിച്ചെടുക്കുകയായിരുന്നു. 2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആ ക്ര മിച്ചത്. ഇത് കൂടാതെ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും ആയിരുന്നു കേസ്.

ഇപ്പോഴിതാ നടിയെ ആ ക്ര മിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നിരിക്കുകയാണ്. കൂറുമാറിയതിനെത്തുടർന്ന് ഡ്രൈവർ അപ്പുണ്ണിയെ ഇന്നലെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം ചെയ്തു. ദിലീപ് അടക്കം 9 പ്രതികളുള്ള കേസിൽ ഇതുവരെ 180 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു മുമ്പ് ദിലീപിന്റെ ഭാര്യയും കേസിൽ മുപ്പത്തിനാലാം സാക്ഷിയുമായ നടി കാവ്യാമാധവൻ കൂറുമാറിയിരുന്നു. ആ ക്ര മണത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നു എന്ന വാദത്തെ സാധൂകരിക്കാൻ വേണ്ടിയായിരുന്നു കാവ്യയെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്.

ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്ന് ആ ക്ര മി ക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമ്മയില്ലെന്ന് പറഞ്ഞുകൊണ്ട് ഇടവേള ബാബുവും കേസിൽ കൂറുമാറിയിരുന്നു. ഇതിന് നേരെ തിരിച്ചായിരുന്നു ഇടവേളബാബു പോലീസിൽ മൊഴി നൽകിയിരുന്നത്. കേസിലെ സാക്ഷികൾ ഓരോന്നായി കൂറ് മാറിയതിനെ തുടർന്ന് നടിമാർ ആയ രേവതി ,റിമ കല്ലിങ്കൽ ,രമ്യ നമ്പീശൻ ,ഗീതു മോഹൻദാസ് എന്നിവർ ആ ക്ര മിച്ച നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇടവേള ബാബു ,സിദ്ധിഖ് ,ബിന്ദു പണിക്കർ ,ഭാമ എന്നിവർ ആണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത് .

സ്വന്തം തൊഴിൽ മേഖലയിലുള്ളവരെ പോലും വിശ്വസിക്കാൻ കഴിയില്ല എന്നത് വേദനാജനകം ആണെന്ന് രേവതി കുറിപ്പെഴുതി .സിദ്ധിഖിന്റെ മാറ്റം നമുക്ക് മനസിലാക്കാം എന്നാൽ ഭാമയുടേതോ എന്ന ചോദ്യം ഉയർത്തി രേവതി .സംഭവം നടന്നതിന് ശേഷം പറഞ്ഞ മൊഴി ആയിരുന്നില്ല ഭാമ മൂന്നു വർഷങ്ങൾക്ക് ശേഷം പറഞ്ഞത്. മറ്റു മൂന്നു പേരുടെയും അടുത്ത് നിന്ന് ഇത് പ്രതീക്ഷിച്ചെങ്കിലും ഭാമ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല എന്നായിരുന്നു രേവതി പങ്കു വെച്ചത്. ഈ വർഷങ്ങളത്രയും ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയായിരുന്നു ആ ക്ര മി ക്കപ്പെട്ട നടി .

ഇങ്ങനെ ഒരു പരാതി നൽകിയാൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും എന്തൊക്കെ സംഭവിക്കുമെന്ന് മറ്റുള്ളവർ തിരിച്ചറിയാത്തത് എന്ത് കൊണ്ട് എന്നും രേവതി പങ്കു വെച്ചിരുന്നു .സുഹൃത്തെന്നു കരുതിയ അവസാന നിമിഷം ചതിച്ചതിലുള്ള വിഷാദത്തിലായിരുന്നു റിമയും രമ്യ നമ്പീശനുമെല്ലാം. നിലവിൽ എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് ക്രോസ് വിചാരണ നടക്കുന്നത്. ഓടുന്ന വാഹനത്തിൽ നിന്നും നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പകർത്തി നടിയെ ആ ക്ര മി ച്ചതിന് നൽകിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

ഈ കേസിലെ നിർണായക സാക്ഷിയായിരുന്നു ഡ്രൈവർ അപ്പുണ്ണി. ഇപ്പോൾ പ്രതിഭാഗത്തിന് അനുകൂലമായിട്ടാണ് അപ്പുണ്ണി മൊഴി നൽകിയിരിക്കുന്നത്. കേസിലെ പ്രതിയായ പൾസർ സുനിയെ അറിയാമെന്നായിരുന്നു ഡ്രൈവർ അപ്പുണ്ണി ആദ്യം മൊഴി നൽകിയത്. പൾസർ സുനി ജയിലിൽ നിന്ന് വിളിച്ചപ്പോൾ ദിലീപ് അടുത്ത് ഉണ്ടായിരുന്നുവെന്നും സുനി പറഞ്ഞത് ദിലീപ് കേട്ടിരുന്നു എന്നുമായിരുന്നു അപ്പുണ്ണി മൊഴി നൽകിയത്. പരിചയമില്ലാത്ത ഭാവത്തിൽ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ് എന്നും കത്തിനെക്കുറിച്ച് സംസാരിക്കുവാൻ ടാക്സി സ്റ്റാൻഡിൽ പോയിരുന്നു എന്നായിരുന്നു അപ്പുണ്ണി നേരത്തെ പൊലീസിനു നൽകിയ മൊഴി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top