Movlog

Movie Express

കുസൃതിയും കൊഞ്ചലുമായി മഹാലക്ഷ്മിയുടെ വീഡിയോ വൈറൽ ആകുന്നു !

താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകർ ഉള്ളവരാണ് താരങ്ങളുടെ മക്കളും. അതിപ്പോൾ അവർ സിനിമയിൽ എത്തിയാലും ഇല്ലെങ്കിലും താരങ്ങളോടുള്ള ആരാധകരുടെ സ്നേഹവും കരുതലും അവരുടെ മക്കളോടും മലയാളികൾക്ക് ഉണ്ടാവും. അച്ഛന് പിന്നാലെ ദുൽഖർ, പ്രണവ്, കാളിദാസ്, ഗോകുൽ എന്നിവർ സിനിമയിലേക്ക് എത്തിയെങ്കിലും സിനിമയിലേക്ക് വരാത്ത താരപുത്രികൾ ആയ മാളവിക, വിസ്‌മയ, മീനാക്ഷി എന്നിവർക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത് ഒരു താരപുത്രിയുടെ കുസൃതി നിറഞ്ഞ വീഡിയോ ആണ്.

ജനപ്രിയ നടൻ ദിലീപിന്റെയും കാവ്യയുടെയും ആദ്യത്തെ കണ്മണി ആയ മഹാലക്ഷ്മിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. മഹാലക്ഷ്മിയുടെആദ്യത്തെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കു വെച്ചപോഴാണ് ആരാധകർ ദിലീപിന്റെയും കാവ്യയുടെയും മകളെ ആദ്യമായി ഒരു നോക്ക് കാണുന്നത്. മകളെ പൊതു വേദികളിലും പരിപാടികളിലും ഒന്നും ഇവർ കൊണ്ടു വരാത്തതിനാൽ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികമൊന്നും ആരാധകർ കണ്ടിട്ടുമില്ല. അത് കൊണ്ട് തന്നെ അപൂർവമായി എത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വീഡിയോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ മഹാലക്ഷ്മിയുടെ കുസൃതി നിറഞ്ഞ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിരിച്ചു കൊണ്ട് കൂട്ടുകാരനൊപ്പം കളിക്കുനന് മഹാലക്ഷ്മിയുടെ വീഡിയോ ദിലീപ് ഫാൻസ്‌ പേജുകളിലൂടെ ആണ് പ്രചരിച്ചത്. ഒരുപാട് പേരാണ് താരപുത്രിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. അച്ഛനെയും അമ്മയെയും പോലെ ഉള്ള സൗന്ദര്യം ആണ് മഹാലക്ഷ്മിക്ക് എന്ന് പലരും അഭിപ്രായപ്പെടുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി ഒരു നൃത്ത വീഡിയോ പങ്കു വെച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇളയ മകൾ മഹാലക്ഷ്മി ആണ് താരമായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top