Movlog

Kerala

പ്രായപൂർത്തിയായ ഒരു മകൾ അച്ഛനെ വിശ്വസിച്ച് അച്ഛനോടൊപ്പം കഴിയാൻ തീരുമാനിച്ചു എങ്കിൽ മനസിലാക്കാം ദിലീപായിരുന്നു ശരി എന്ന് !

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും നടനവിസ്മയം മോഹൻലാലും. താരരാജാക്കന്മാർ വാഴുന്ന മലയാള സിനിമയിലേക്ക് ചെറിയ വേഷങ്ങളിലൂടെ എത്തിയ താരം ആണ് ദിലീപ്. കലാഭവൻ എന്ന മിമിക്രി സംഘടനയിൽ നിന്നും മലയാള സിനിമയിലേക്ക് ചുവട് വെച്ച് പിന്നീട് കഠിനാധ്വാനം കൊണ്ട് നായക നിരയിലേക്ക് ഉയർന്ന നടൻ ആണ് ദിലീപ്. തുടർച്ചയായ സൂപ്പർഹിറ്റുകൾ ദിലീപിനെ മലയാള സിനിമയുടെ ജനപ്രിയ നായകൻ ആക്കി മാറ്റി.

രൂപമാറ്റത്തിൽ ഇത്രയേറെ വ്യത്യസ്തത കൊണ്ട് വന്ന മറ്റൊരു കലാകാരൻ ഉണ്ടാവില്ല. “കുഞ്ഞിക്കൂനൻ “, “ചാന്ത്‌പൊട്ട് “, “പച്ചകുതിര”, “സൗണ്ട് തോമ”, “മായാമോഹിനി” എന്നീ ചിത്രങ്ങളിൽ അത്രയേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ ആണ് ദിലീപ് ആവിഷ്കരിച്ചത്. ഒരു മികച്ച നടൻ മാത്രമല്ല ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ദിലീപ്. ‘അമ്മ സംഘടനയിലെ താരങ്ങൾ അണിനിരന്ന “ട്വന്റി ട്വന്റി” എന്ന ചിത്രം നിർമിച്ചതും ദിലീപ് ആണ്.

“സല്ലാപം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ മികച്ച ജോഡികൾ ആയി മാറിയ ദിലീപും മഞ്ജുവും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇവർ വേർപിരിയുമ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം കഴിയുവാൻ തീരുമാനിക്കുകയായിരുന്നു. ദിലീപും മകൾ മീനാക്ഷിയും തമ്മിലുള്ള സ്നേഹം മലയാളികൾക്ക് സുപരിചിതമാണ്.

ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള മീനാക്ഷി പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ മീനാക്ഷിയെയും ദിലീപിനെയും കുറിച്ചുള്ള ഒരു കുറിപ്പ് ആണ് ശ്രദ്ധേയമാവുന്നത്.

കാവ്യയുമായുള്ള ദിലീപിന്റെ വിവാഹവും പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്നും ഇതിന്റെ പേരിൽ ദിലീപ് വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാൽ മഞ്ഞപത്രക്കാർ എന്തൊക്കെ വിവാദങ്ങളും വ്യാജ പ്രചരണങ്ങളും സൃഷ്ടിച്ചാലും പ്രായപൂർത്തിയായ ഒരു മകൾ അച്ഛനെ വിശ്വസിച്ച് അച്ഛനോടൊപ്പം കഴിയാൻ തീരുമാനിച്ചത് ദിലീപിന്റെ ഉള്ളിലെ നന്മയെ കാണിക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.

ദിലീപിന്റെ സന്മനസ് കാലം തെളിയിക്കും എന്നും അന്ന് ഇന്ന് കുറ്റപെടുത്തിയവർ എല്ലാം ദിലീപിനെ പിന്തുണയ്ക്കും എന്നും കുറിപ്പിൽ പങ്കു വെച്ചിട്ടുണ്ട്. ഒരു സിനിമയിൽ പോലും അഭിനയിച്ചില്ലെങ്കിലും താരപുത്രി മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. മാതാപിതാക്കൾക്ക് പിന്നാലെ മീനാക്ഷി മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top