Movlog

Movie Express

ഉത്തര ഉണ്ണിയുടെ വിവാഹ വിരുന്നിൽ തിളങ്ങി ദിലീപും കാവ്യയും.

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള നടിയാണ് ഊർമിള ഉണ്ണി. 1988 മുതൽ മലയാള സിനിമയിലും മിനിസ്ക്രീനിലും സജീവമായിട്ടുള്ള ഊർമ്മിള ഉണ്ണി നെഗറ്റീവ് വേഷങ്ങളിലും മികച്ച വേഷങ്ങളിലും തന്റെ കഴിവ് തെളിയിച്ച താരമാണ്. അഭിനയത്തിനു പുറമേ മികച്ച നർത്തകി കൂടിയായ ഊർമ്മിള ഉണ്ണിയുടെ ഏകമകളാണ് ഉത്തര ഉണ്ണി. അമ്മയെപ്പോലെ അഭിനയത്തിലും നൃത്തത്തിലും ഒരുപാട് കഴിവുള്ള താരമാണ് ഉത്തര. “വവ്വാൽ ബസന്ത്” എന്ന തമിഴ് സിനിമയിലൂടെ ആണ് ഉത്തര അഭിനയരംഗത്തെത്തുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത “ഇടവപ്പാതി” എന്ന സിനിമയായിരുന്നു ഉത്തരയുടെ ആദ്യത്തെ മലയാള ചിത്രം.

അമ്മയെ നായികയാക്കി “രണ്ടാംവരവ്” എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായികയായും ഉത്തര തിളങ്ങി. ഉത്തരയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ബംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന നിതേഷ് എസ് നായർ ആണ് വരൻ. കുടുംബാംഗങ്ങളും വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകൾ ആയിരുന്നു വിവാഹം. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന വിവാഹമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടി വെച്ചത്. ഉത്തരയുടെ വിവാഹനിശ്ചയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇതുകൂടാതെ സേവ് ദി ഡേറ്റ് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സെറ്റ് സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് ഉത്തരയെ വിവാഹത്തിന് കാണാൻ സാധിച്ചത്. ഒരിക്കലും 100% ചേർച്ചയുള്ള ഒരു വരനെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ നിനിതേഷിനെ കണ്ടപ്പോൾ ആ പ്രതീക്ഷ തെറ്റി എന്ന് ഉത്തര പറയുന്നു. തന്റെ അഭിനയത്തിനും നൃത്തത്തിനും പൂർണപിന്തുണ നൽകുന്ന ഒരാളാണ് നിതേഷ് എന്നും ഉത്തര കൂട്ടിച്ചേർത്തു. ഉത്തരയുടെ കാലിൽ ചിലങ്കയണിഞ്ഞ് വിവാഹ അഭ്യർത്ഥന നടത്തുന്ന നിതേഷിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹ ചടങ്ങുകളിൽ സജീവസാന്നിധ്യമായിരുന്നു ഊർമ്മിള ഉണ്ണിയുടെ ബന്ധുവും സിനിമാതാരമായ സംയുക്ത വർമ്മ. വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളുവെങ്കിലും വിരുന്നിന് നിരവധി താരങ്ങൾ ഉണ്ടായിരുന്നു. വിരുന്നിന് പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നീലനിറത്തിലുള്ള മാച്ചിങ് വസ്ത്രങ്ങൾ അണിഞ്ഞാണ് ദിലീപും കാവ്യയും വിരുന്നിന് എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top