Movlog

Movie Express

നിന്റെ അച്ഛൻ അവിടെ ആശുപത്രീല് കിടക്കുമ്പോ നിനക്ക് പൊറോട്ട വേണോടി ? ശ്രീനിവാസൻ ജീവന് വേണ്ടി വെന്റിലേറ്ററിൽ കിടക്കുമ്പോൾ ആശുപത്രിയിൽ നടന്ന സംഭവം കേട്ടാൽ ചിരിച്ചു ഒരു വഴിയാകും

ഇപ്പോഴത്തെ യുവ പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു ആമുഖത്തിന് ആവശ്യമില്ലാത്ത നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ സിനിമകളെക്കാൾ കൂടുതൽ ആരാധകരെ അഭിമുഖങ്ങളിലൂടെ ആണ് ഒരുപക്ഷേ ധ്യാൻ ശ്രീനിവാസൻ നേടിയിട്ട് ഉണ്ടാവുക. അഭിമുഖങ്ങളിലും വളരെ തഗ് മറുപടി പറയുന്ന ധ്യാനിന് ആരാധകരും ഏറെയായിരുന്നു. ശ്രീനിവാസനെ പോലെ തന്നെ വളരെ മികച്ച രീതിയിലുള്ള മറുപടികൾ പറഞ്ഞ ധ്യാൻ ശ്രീനിവാസ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. ഇപ്പോൾ അടുത്ത് നൽകിയ അഭിമുഖത്തിൽ വീണ്ടും രസകരങ്ങളായ കുസൃതികളുമായി ധ്യാൻ എത്തിയിരിക്കുകയാണ്. ഈ അഭിമുഖത്തിൽ ധ്യാൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഭാര്യയുടെ പ്രസവത്തിനെ കുറിച്ചാണ് താരം പറയുന്നത്. ഭാര്യയുടെ ആദ്യപ്രസവം സാധാരണ എടുക്കുന്നത് ഭാര്യവീട്ടുകാർ ആണല്ലോ. ഭാര്യയുടെ പ്രസവം വന്ന സമയത്തും ഇത്തരത്തിൽ ഒരു പ്രശ്നം വന്നു. അവളുടെ പപ്പയ്ക്ക് അത് അവർ തന്നെ എടുക്കണം എന്നുള്ള രീതി ആയിരുന്നു. എന്റെ അമ്മ സമ്മതിച്ചില്ല. ഒരിക്കലും അത് സമ്മതിക്കരുത് നമ്മൾ തന്നെ വേണം അത് ചെയ്യാൻ എന്ന് അമ്മ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഏകദേശം എത്ര രൂപയാകും എന്ന്. അപ്പോൾ എന്നോട് ഒരു സംഖ്യ അമ്മ പറഞ്ഞു. ഞാൻ അമ്മയോട് ആ തുക എന്റെ അക്കൗണ്ടിലേക്ക് ഇട്ടേക്കാൻ പറഞ്ഞു. അതുപോലെതന്നെ ഞാൻ അവളുടെ പപ്പയെ വിളിച്ചു അപ്പോൾ അവർക്കും ഒരേ നിർബന്ധം തന്റെ മകളുടെ പ്രസവത്തിന് ചിലവ് വഹിക്കണമെന്ന്.

ഞാൻ അതും എതിർത്തില്ല. എന്റെ അക്കൗണ്ടിലേക്ക് തന്നെ ഇട്ടേക്കാൻ പപ്പയോടും പറഞ്ഞു. രണ്ടുപേരും ഇത് എന്താണെന്ന് അറിഞ്ഞിട്ടില്ല. പിന്നെ ഇവർ ഒരുമിച്ച് ഇരിക്കുകയാണ്. രണ്ടുപേരുടെയും മുഖഭാവം കാണുമ്പോൾ എനിക്ക് ചിരിയാണ് വന്നത്. ശ്രീനിവാസൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉള്ള രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പങ്കുവെച്ചിരുന്നു. അച്ഛൻ വെന്റിലേറ്റർ ആയി കിടക്കുകയാണ്, കുറേ ദിവസങ്ങൾക്കുശേഷം അച്ഛൻ ചായ എഴുതി ചോദിച്ചു.

ചായ കൊടുക്കാൻ എല്ലാവരും മറന്നു. കോട്ടൺ തുണിയിൽ മുക്കി ചായ കൊടുക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. നാല് ദിവസം കഴിഞ്ഞു ചായ കിട്ടാതായപ്പോൾ അച്ഛൻ വീണ്ടും ഒരു പേപ്പറിൽ എഴുതി ഡോക്ടർക്ക് കൊടുത്തു. നാല് ദിവസമായി ചായ ചോദിച്ചിട്ട് ചാകുന്നതിനു മുൻപ് എങ്കിലും ഇത് കിട്ടുമോ എന്നും, അതോടൊപ്പം ഒരു ചീത്തയും കൂടിയാണ് അച്ഛൻ എഴുതി കൊടുത്തത്. ഉടനെ തന്നെ ഡോക്ടർ പുറത്തു വന്ന് ഞങ്ങളോട് പറഞ്ഞു പുള്ളിക്ക് ഒരു കുഴപ്പവുമില്ല ഉടനെ തിരികെ ജീവിതത്തിലേക്ക് വരുമെന്ന്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top