Movlog

Technology

ഈ ഓഹരിയിൽ ഒരു ലക്ഷം നിക്ഷേപിച്ച എല്ലാവരും കോടീശ്വരൻമാർ !

പത്തുവർഷത്തിനിടയിൽ 105 ഇരട്ടിയിലേറെയാണ് ദീപക് നൈട്രേറ്റ് എന്ന കെമിക്കൽ നിർമ്മാണ കമ്പനിയുടെ ഓഹരി വില വർധിച്ചത്. 2011 ജൂലൈ 8ന് 18.50 രൂപയായിരുന്നു ഓഹരി വില. എന്നാലിപ്പോൾ 2021 ജൂലൈ 19ൽ എത്തിനിൽക്കുമ്പോൾ 1970 രൂപയാണ് കമ്പനിയുടെ ഓഹരി വില. കോവിഡിന്റെ ആദ്യ തരംഗത്തിൽ ഓഹരി വിപണിയിൽ വലിയ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിപണി കുതിച്ചപ്പോൾ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് ലക്ഷങ്ങൾ നേടിക്കൊടുത്തത്. അതിൽ ഏറെ ശ്രദ്ധയാകർഷിച്ചത് ഇവയിലേറെയും സ്മാൾ ക്യാപ്, മിഡ്ക്യാപ് ഓഹരികൾ ആണ്. കേവലം ലാഭം ഉണ്ടാക്കുവാനായി വാങ്ങിയവർ അല്ല ഈ കൂട്ടത്തിൽ ഭൂരിഭാഗവും. ശക്തമായ നിലപാട് എതിർത്തവരാണ് വമ്പൻ നേട്ടങ്ങൾ ഉണ്ടാക്കിയത്.

അങ്ങനെ ദീർഘകാലമായി കൈവശം വെച്ച നിക്ഷേപകർക്ക് വലിയൊരു തുക സമ്മാനമായി നൽകിയ സ്റ്റോക്ക് ആണ് ദീപക് നൈട്രേറ്റ് എന്ന് കെമിക്കൽ നിർമ്മാണകമ്പനി. പത്ത് വർഷത്തിനുള്ളിൽ 10414 ശതമാനം ആദായം ആണ് ഈ കമ്പനിയിൽ നിക്ഷേപിച്ചവർക്ക് നൽകിയത്. അതായത് പത്തുവർഷം മുമ്പ് ഈ കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കിൽ ഇന്ന് അത് 1.05 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട് ആകുമായിരുന്നു. വീടുകളിൽ അണു നശീകരണത്തിന് ഉപയോഗിക്കുന്ന ഫീനോളിന്റെ വിലയിലുണ്ടായ വർധനയാണ് കമ്പനിക്ക് വലിയ ലാഭം ഉണ്ടാക്കി കൊടുത്തത്. നിലവിലെ സാഹചര്യങ്ങളെ തുടർന്ന് വിപണിയിൽ ഫീനോളിന്റെ ആവശ്യം വർധിക്കുകയായിരുന്നു.

സ്പെഷാലിറ്റി കെമിക്കൽ മേഖലയിലേക്കും കമ്പനി പ്രവർത്തനം വ്യാപിച്ചതോടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് കമ്പനി നേടിയത്. 2021 ഫെബ്രുവരി 11നാണ് കമ്പനിയുടെ ഓഹരി വില 1000 കടന്നത്. നിലവിൽ 1970 എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എസ് എം സി ഗ്ലോബൽ ഇന്ത്യ വിലയിരുത്തൽ പ്രകാരം അടുത്ത ലക്ഷ്യം വില 2040-2100 എന്ന നിലവാരത്തിലാണ്. എങ്കിലും ഓഹരിയിലെ നിക്ഷേപങ്ങൾ നഷ്ടസാധ്യതകൾക്ക് വിധേയമാണ് എന്ന് തിരിച്ചറിഞ്ഞു വേണം നിക്ഷേപകർ പ്രവർത്തിക്കാൻ. സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ പണം നിക്ഷേപിക്കാൻ പാടുള്ളൂ. കാരണം കഴിഞ്ഞ കാലത്തെ പ്രകടനം ഭാവിയിൽ അതേപോലെ ആവർത്തിക്കണം എന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top