Movlog

Health

റായ്‌പൂരിലെ ആശുപത്രികളിൽ മൃതദേഹങ്ങളെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ച ഹൃദയഭേദകം.

ലോകജനതയെ ഭീതിയിലാഴ്ത്തി കോവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോർട്ട് ചെയ്യുന്നത്. ദിവസം കഴിയുംതോറും കോവിഡ് കണക്കുകളും മരണനിരക്കും വളരെ മോശമായി തുടരുകയാണ് പല നഗരങ്ങളിലും. കോവിഡ് സ്ഥിതി അതീവ ഗുരുതരമായ ഒരു സ്ഥലം ഛത്തീസ്ഗഡിലെ റായ്പൂർ ആണ്. ചുരുങ്ങിയ സമയത്ത് ആണ് കോവിഡ് കേസുകൾ ഇവിടെ ക്രമാതീതമായി വർദ്ധിക്കുകയും മരണനിരക്ക് ഉയരാൻ തുടങ്ങിയതും. ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് റായ്‌പൂരിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.

എൻഡിടിവി പോലുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും കാണുന്നവരുടെ കരളലിയിക്കും. കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ കുഴങ്ങി ഇരിക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രിയിലെ ഒഴിഞ്ഞ മുറികളിലും സ്ട്രെച്ചറിലും തറയിലും ആയി കൂട്ടി ഇരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഹൃദയഭേദകമാണ്. ഫ്രീസറുകൾ എല്ലാം നിറഞ്ഞതിനെത്തുടർന്നാണ് ആശുപത്രിക്ക് പുറത്തും തറയിലുമായി മൃതദേഹങ്ങൾ കിടത്തേണ്ടി വന്നത്. ഫ്രീസറുകളെല്ലാം ഉപയോഗത്തിൽ ആണെന്നും മോർച്ചറിയിൽ ഇനി സ്ഥലം ഇല്ലെന്നും കടുത്ത പ്രതിസന്ധിയാണ് കടന്നു പോകുന്നത് എന്ന് ആശുപത്രി അധികൃതർ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

ഇത്രയധികം മരണങ്ങൾ ഒരേസമയം ഉണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ആവശ്യമുള്ള ഫ്രീസറുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നോ രണ്ടോ മരണം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് പത്തും ഇരുപതും മരണങ്ങൾ വന്നതോടെ പ്രതിസന്ധിയിൽ ആവുകയായിരുന്നു. എന്നാൽ വീണ്ടും മരണനിരക്ക് ഉയരുകയും അമ്പതും അറുപതും എന്ന നിലയിൽ എത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു എന്ന് റായ്പൂർ ചീഫ് മെഡിക്കൽ ഓഫീസർ മീരാ ബാഗൽ പറയുന്നു. ശ്‌മശാനത്തിൽ പോലും ഇടം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ തുടരുന്നത്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ കൊവിഡ് ബാധിച്ച് വളരെ പെട്ടെന്ന് മോശമായ അവസ്ഥയിൽ എത്തി ഹൃദയാഘാതം വന്ന് മരണത്തിൽ കീഴടങ്ങുന്ന ഭയപ്പെടുത്തുന്ന സാഹചര്യമാണ് റായ്‌പൂരിൽ ഇപ്പോൾ. രാജ്യത്തുടനീളം പ്രതിസന്ധി തുടർന്നുകൊണ്ടിരിക്കുകയാണ്. വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top