Movlog

Faith

അതൊരു വേദനയാണ് ! ദൃശ്യം രണ്ടു കിട്ടിയത് കൊണ്ടാണ് വിവാഹബന്ധ വേർപെടുത്തിയത് ? അഞ്ജലി നായർക്ക് പറയാനുള്ളത് ഇതാണ്

മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അഞ്ജലി നായർ. നൂറോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. “അഞ്ചു സുന്ദരികൾ”, “വെനീസിലെ വ്യാപാരി”, “പട്ടം പോലെ”, “എബിസിഡി”, “മുന്നറിയിപ്പ്”, “മിലി”, “അടി കപ്യാരെ കൂട്ടമണി”, “കമ്മട്ടിപ്പാടം”,

” ഒപ്പം “, “പുലിമുരുകൻ”, “വിജയ് സൂപ്പറും പൗർണമിയും” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. ജിത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകൻ ആയെത്തിയ “ദൃശ്യം” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ “ദൃശ്യം 2 ” എന്ന സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച ഒരു കഥാപാത്രമായിരുന്നു അഞ്ജലി നായരുടേത്. സിനിമയിൽ ഒരു മുഴുനീള കഥാപാത്രമായി തന്നെ അഞ്ജലി ഉണ്ടായിരുന്നു.

അടുത്തിടെ അഞ്ജലിയുടെ വിവാഹമോചന വാർത്തൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. സംവിധായകൻ അനീഷ് ഉപാസനയുമായി 2011ലാണ് അഞ്ജലി വിവാഹിതയാകുന്നത്.

ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് അനീഷ് അഞ്ജലിയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകളുണ്ട്. 2013ൽ പുറത്തിറങ്ങിയ “അഞ്ച് സുന്ദരികൾ” എന്ന സിനിമയിൽ ഇവരുടെ മകൾ അഭിനയിച്ചിട്ടുണ്ട്. വിവാഹമോചന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത് മുതൽ ഇതിന്റെ കാരണം തേടുകയായിരുന്നു ആരാധകർ. എന്നാൽ അത് തീർത്തും വ്യക്തിപരമായ കാരണമാണെന്നും തുറന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആക്കുവാൻ താൽപര്യമില്ലെന്നും താരം മറുപടി നൽകി.

ഇപ്പോൾ തന്റെ കുടുംബജീവിതത്തെ കുറിച്ച് നിർണായകമായ ഒരു വെളിപ്പെടുത്തൽ നടത്തുകയാണ് അഞ്ജലി നായർ. ദൃശ്യം2വിന്റെ വിജയാഘോഷ സമയത്ത് പ്രചരിച്ചിരുന്ന വാർത്തയോട് പ്രതികരിക്കുകയാണ് അഞ്ജലി നായർ. ദൃശ്യം2 എന്ന സിനിമ കിട്ടിയതുകൊണ്ടാണ് അഞ്ജലി നായർ വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന രീതിയിലുള്ള വിമർശനങ്ങളും പരാമർശങ്ങളും അന്ന് ഉയർന്നിരുന്നു.

ദൃശ്യം ടു പോലെയുള്ള ഒരു വലിയ സിനിമയിൽ അവസരം ലഭിച്ചപ്പോൾ കുടുംബജീവിതം മറന്നുപോയോ എന്ന കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു. എന്നാൽ അത് തീർത്തും തെറ്റാണെന്നും നാലഞ്ചു വർഷങ്ങളായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു എന്ന് അഞ്ജലി വ്യക്തമാക്കി. അത്തരം കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും കണ്ടപ്പോൾ ഒരുപാട് വേദനയും വിഷമവും തോന്നി. കാലം കടന്നു പോകുമ്പോൾ അവർക്ക് തിരിച്ചറിവ്‌ ഉണ്ടാകട്ടെ എന്ന് അഞ്ജലി പറയുന്നു. ഇവരുടെ മകൾ ആവണി അഞ്ജലിക്കൊപ്പമാണ് കഴിയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top