Movlog

Faith

തങ്ങളുടെ പ്രണയം വെറും അഭിനയം ! മനസ്സിൽ ഒളിപ്പിച്ച വേദനകൾ തുറന്നടിച്ചു ദീപിക

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ജനിച്ച് ബാംഗ്ലൂരിൽ വളർന്ന ബോളിവുഡ് താരറാണി ദീപിക പദുകോൺ, പ്രശസ്ത ബാഡ്മിന്റൺ താരം പ്രകാശ് പദുകോണിന്റെ മകളാണ്. നാഷണൽ ചാമ്പ്യൻഷിപ്പിൽ ബാഡ്മിന്റൺ കളിച്ചിരുന്ന ദീപിക മോഡൽ ആകുവാനുള്ള ആഗ്രഹം കൊണ്ട് കായികമേഖല ഉപേക്ഷിക്കുകയായിരുന്നു. മോഡലിങ്ങിൽ സജീവമായിരുന്ന താരം 2006ൽ “ഐശ്വര്യ” എന്ന കന്നട ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.

ബോളിവുഡിലെ താര രാജാവായ ഷാരൂഖ് ഖാനോടൊപ്പം ആയിരുന്നു ദീപികയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. 2007ൽ “ഓം ശാന്തി ഓം” എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിച്ച് ദീപിക പദുകോൺ “ലവ് ആജ് കൽ”, “പിക്കു”, “ചെന്നൈ എക്സ്പ്രസ്സ്”, “യെ ജവാനി ഹേ ദിവാനി”, “പത്മാവതി”, “രാംലീല” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന് പുറമേ ഹോളിവുഡ് ചിത്രങ്ങളിലും സജീവമാണ് ദീപിക പദുകോൺ. 2018ലാണ് താരം സ്വന്തമായ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.

ദി ലിവ് ലവ് ലാഫ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് ദീപിക പദുക്കോൺ. മാനസിക ആരോഗ്യത്തെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചും പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള താരം താൻ കടന്നുപോയ വിഷാദരോഗവും അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സഹതാരം രൺബീർ കപൂറും ദീപിക പദുക്കോണുമായുള്ള പ്രണയം ബോളിവുഡിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. “ബച്ചന ഹേ ഹസീനോ” എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇവർ പല വേദികളിലും ഒന്നിച്ച് എത്തുകയും പ്രണയം തുറന്നു പറയുകയും ചെയ്തിരുന്നു.

രൺബീർ കപൂറിന്റെ പേരിലെ ആദ്യാക്ഷരങ്ങൾ ആയ ആർകെ തന്റെ കഴുത്തിൽ ടാറ്റൂ ചെയ്തിരുന്നു ദീപിക. എന്നാൽ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ബന്ധം ഒരു വർഷത്തിനു ശേഷം വേർപിരിയുകയായിരുന്നു. ഇതോടെ വിഷാദരാഗം ബാധിച്ച ദീപിക പിന്നീട് ആ ബന്ധം തന്നെ കൂടുതൽ ശക്തയും ആത്മവിശ്വാസമുള്ള ആളുമാക്കി എന്ന് വെളിപ്പെടുത്തി. ഇപ്പോൾ വളരെ നല്ല സുഹൃത്തുക്കളാണ് ദീപികയും രൺബീർ കപൂറും.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ദീപിക പദുകോൺ. നിരവധി ബ്രാൻഡുകളുടെ അംബാസിഡർ കൂടിയായ താരം പ്രശസ്ത സിനിമ താരം രൺവീർ സിംഗിനെ ആണ് വിവാഹം കഴിച്ചത്. “രാമലീല”, “പത്മാവതി”, “ബജ്റാവോ മസ്താനി” തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ചു തിളങ്ങിയ രൺവീറും ദീപികയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. “രാംലീല”യുടെ ചിത്രീകരണ സമയത്ത് ആയിരുന്നു ഇവർ പ്രണയത്തിലായത്. ദീപിക ഒരിക്കലും ഇവരുടെ പ്രണയം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞിരുന്നില്ല.

ആറുവർഷത്തെ പ്രണയത്തിനൊടുവിൽ 2018 നവംബറിലായിരുന്നു ഇറ്റലിയിൽ വെച്ച് ഇവർ വിവാഹിതരായത്. വിവാഹത്തിനു ശേഷവും സിനിമയിൽ സജീവമാണ് താരങ്ങൾ. അഭിനയത്തിനു പുറമേ തന്റെ നിലപാടുകൾ കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ദീപിക. ഇപ്പോഴിതാ ദീപികയുടെ തുറന്നുപറച്ചിലുകൾ ആണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. താൻ പ്രണയിച്ചവർ എല്ലാം തന്നെ വേദനിപ്പിക്കുകയായിരുന്നു എന്ന് തുറന്നു പറയുകയാണ് ദീപിക.

രൺബീറിനെതിരെയുള്ള ഒളിയമ്പുകൾ ആണ് നടിയുടെ പ്രസ്താവന എന്നാണ് ആരാധകർ വിലയിരുത്തിയത്. ദീപികയുമായുള്ള പ്രണയം തകർന്നതിനു ശേഷം രൺബീർ കപൂർ കത്രീന കൈഫുമായി ബന്ധത്തിൽ ആയിരുന്നു. വിവാഹത്തിന്റെ ചടങ്ങുകൾക്ക് നടി കത്രീന കൈഫിനെ ദീപിക ക്ഷണിക്കാതെ ഇരുന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൊതുവേ അഭിമുഖങ്ങളിൽ വളരെ ചിന്തിച്ചും ശ്രദ്ധിച്ചും സംസാരിക്കുന്ന ദീപികയുടെ തുറന്നുപറച്ചിൽ ആരാധകരെ അമ്പരപ്പിക്കുകയാണ്. സഹോദരി അനീഷ പദുക്കോണിനൊപ്പം ഉണ്ടായിരുന്നതിനാൽ വളരെ ഫ്രീയായി സംസാരിച്ചത് കൊണ്ടായിരുന്നു ഇങ്ങനെയൊരു തുറന്നു പറച്ചിൽ എന്ന് ആരാധകർ വിലയിരുത്തുന്നു.

ഒരു ഇടവേളയ്ക്കു ശേഷം ദീപികയും ഭർത്താവ് രൺവീർ സിങ്ങും വീണ്ടും സിനിമയിൽ ഒന്നിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസം കപിൽ ദേവിനെകുറിച്ചുള്ള “83” എന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. കപിലിന്റെ ഭാര്യ റോമി ബധിത ദേവിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 1983ലെ ഇന്ത്യയുടെ പ്രശസ്തമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരദമ്പതികൾ വീണ്ടും സിനിമയിൽ ഒന്നിക്കുന്നത് ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top