Movlog

Photo Gallery

ഭാര്യയ്‌ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് – പ്രതികരണവുമായി ഋഷി!

ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും പ്രദർശന വേദികൾ ആയി മാറിയിരിക്കുകയാണ് ഇന്നത്തെ വിവാഹങ്ങൾ. ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ഒരൊറ്റ ദിവസത്തിനായി ചിലവഴിക്കാൻ യാതൊരു മടിയും ഇന്ന് യുവാക്കൾക്ക്ഇല്ല. വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ആയി വിദേശത്ത് വരെ പോകുന്ന ആളുകൾ നമുക്കിടയിലുണ്ട്. കടം മേടിച്ചാണെങ്കിലും കല്യാണം പൊടിപൊടിക്കണം എന്ന രീതിയാണ് ഇപ്പോൾ നമ്മുടെ നാടുകളിൽ കണ്ടു വരുന്നത്.

പണ്ട് കാലങ്ങളിൽ അമ്പലങ്ങളിൽ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങായിരുന്നു വിവാഹം. ഇന്ന് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന രാജകീയ പ്രൗഢിയിൽ നടത്തപ്പെടുന്ന ആഘോഷങ്ങളായി മാറിയിരിക്കുകയാണ്. വിവാഹാഘോഷങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫി. കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടുകൾ ആയിരുന്നു ശ്രദ്ധേയമായിരുന്നത്. പ്രകൃതിരമണീയവും സുന്ദരവുമായ പ്രദേശങ്ങളിൽ പ്രണയാർദ്രമായ നവദമ്പതികളുടെ ഫോട്ടോഷൂട്ടും ചിത്രങ്ങളും ആയിരുന്നു അന്നത്തെ ട്രെൻഡ്.

എന്നാൽ ഇപ്പോൾ പ്രീ എൻഗേജ്‌മെന്റ് ഫോട്ടോഷൂട്ട് മുതൽ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ വരെ ട്രെൻഡിങ് ആവുകയാണ്. മണവാളനും മണവാട്ടിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റ് അതിഥികൾക്കൊപ്പം എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോകളായിരുന്നു പണ്ടത്തെ ഫോട്ടോഗ്രാഫിയുടെ സവിശേഷത എങ്കിൽ ഇന്ന് അതെല്ലാം പഴങ്കഥകളായി മാറിയിരിക്കുകയാണ്. വധൂവരന്മാരുടെ ജീവിതം തന്നെയാണ് ഇപ്പോൾ ഫോട്ടോകളിൽ ഒപ്പിയെടുക്കുന്നത്.

വിവാഹ ഫോട്ടോ ഷൂട്ടിനായി ലക്ഷങ്ങളാണ് ഇന്ന് യുവാക്കൾ ചിലവാക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടുത്തുന്നതും ഗ്ലാമറസ് ആവുന്നതും എല്ലാം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചില ഫോട്ടോഷൂട്ടുകൾ മാന്യതയുടെ പരിധി ലംഘിക്കുന്നു എന്ന വിമർശനങ്ങളും വ്യാപകമായി ഉയർന്നിരുന്നു. എങ്കിലും പുത്തൻ ആശയങ്ങളും ആവിഷ്ക്കാരവുമായി ഫോട്ടോഷൂട്ടുകൾ നടത്തുവാൻ മത്സരിക്കുകയാണ് വധൂവരൻമാരും ഫോട്ടോഗ്രാഫർമാരും.

കേരളത്തിൽ ഇന്ന് ഒരുപാട് വെഡിങ് ഫോട്ടോഗ്രാഫി കമ്പനികൾ ആണുള്ളത്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫിയിലും ആശയങ്ങളിലും വൈവിധ്യം കൊണ്ടുവരാൻ കമ്പനികൾ ശ്രദ്ധിക്കാറുണ്ട്. സിനിമകളിലും സീരിയലുകളിലും കാണുന്ന പ്രണയാർദ്രമായ ഒരു ഫോട്ടോ ഷൂട്ട് ആയിരുന്നു അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. തേയിലത്തോട്ടത്തിനിടയിൽ നിന്നും പുതപ്പു പുതച്ചു കൊണ്ടുള്ള ദമ്പതികളുടെ ചിത്രം സൈബർ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഫോട്ടോ ഷൂട്ടിനും അതിലെ ദമ്പതികൾക്കും കടുത്ത രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നത്. വാഗമണിലെ പ്രകൃതിയുടെ ഹരിതാഭയ്‌ക്കിടയിൽ ഗ്ലാമറസായി ഫോട്ടോഷൂട്ട് നടത്തിയ നവദമ്പതികളുടെ ചിത്രങ്ങൾ വെഡിങ് സ്റ്റോറിലൂടെ ആയിരുന്നു പങ്കുവെച്ചത്. പരമ്പരാഗത രീതിയിലുള്ള ഫോട്ടോഷൂട്ടിൽ നിന്നും മാറി വ്യത്യസ്തത ഉണ്ടാകണമെന്നും മറ്റുള്ളവർക്ക് അത് പങ്കുവെക്കണം എന്ന് ആഗ്രഹത്തിന്റെ പുറത്താണ് ലക്ഷ്മിയും ഋഷിയും ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിന് മുതിർന്നത്.

അത് ചെയ്യുന്നതിനുമുമ്പ് കുടുംബ സുഹൃത്തുക്കളോടും കുടുംബത്തോടൊപ്പം പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ സ്വന്തം ഭാര്യക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എന്ന പേരിലായിരുന്നു സൈബർലോകത്ത് പ്രചരിച്ചത്. നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. സ്വന്തം വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നമാണ് ചിത്രം കണ്ട് മറ്റുള്ളവർക്ക് ഉള്ളത് എന്നും ആരുടെയും വായ മൂടിക്കെട്ടാൻ സാധിക്കില്ല അതുകൊണ്ട് പറയുന്നവർ എന്തും പറഞ്ഞോട്ടെ എന്നായിരുന്നു ദമ്പതികളുടെ നിലപാട്.

ഫോട്ടോഷൂട്ടിൽ ഉടനീളം വസ്ത്രം ധരിച്ച് തന്നെയാണ് നടത്തിയതെന്നും ഋഷി തുറന്നുപറയുന്നു. ഇതിനുമുമ്പും സമൂഹമാധ്യമങ്ങളിൽ ന്യൂജൻ ഫോട്ടോഷൂട്ടുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ഫോട്ടോഷൂട്ടിന് എതിരായ കുറിപ്പ് പങ്കുവെച്ചിരുന്നു. കുട്ടികൾ അടക്കമുള്ള നമ്മുടെ സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്ന് ഓർക്കണം എന്നായിരുന്നു പോലീസ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇത് പോലീസ് ആണോ അതോ സദാചാരപ്പോലീസ് ആണോ എന്ന വിമർശനം വ്യാപകമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. വെഡിങ് ഫോട്ടോ ഷൂട്ടുകൾക്കെതിരെ സദാചാരക്കാരുടെ സൈബർ രൂക്ഷമായി തുടരുന്നുണ്ടെങ്കിലും ഇതിനെതിരെ മുഖം തിരിഞ്ഞു നടക്കുകയാണ് സോഷ്യൽ മീഡിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top