Movlog

Health

വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ ആവാത്ത കൊറോണ വൈറസിന്റെ പുതിയ വകഭേദം ആശങ്ക പരത്തുന്നു – ലോക്ക്ഡൗൺ വീണ്ടും ?

ലോകമെമ്പാടും വലിയൊരു വിപത്തായി മാറിയ കൊറോണ വൈറസിന്റെ ആരംഭം ചൈനയിലെ വുഹാനിൽ നിന്നായിരുന്നു. ചൈനയിലെ വുഹാനിൽ ഉള്ള ഒരു ഭക്ഷ്യ മാർക്കറ്റിലെ മത്സ്യ വില്പനക്കാരിയിൽ ആണ് ആദ്യം ഈ രോഗം കണ്ടെത്തിയത് എന്ന് ലോകാരോഗ്യസംഘടന തന്നെ സ്ഥിരീകരിച്ചിരുന്നു. 2019ൽ സ്ഥിരീകരിച്ച കോവിഡ് 19 എന്ന മഹാമാരി ഇന്നു ലോകമെമ്പാടും വ്യാപിച്ചു ഒരുപാട് മനുഷ്യ ജീവിതങ്ങൾ കവർന്ന് എടുത്തിരിക്കുകയാണ്.

രണ്ടു വർഷമായി ലോകമെമ്പാടും ഉള്ള മാനവരാശിയെ ഭീതിയിലാഴ്ത്തി ഇന്നും രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ് കോവിഡ് 19. സാമൂഹിക അകലം കൊണ്ടുമാത്രം പ്രതിരോധിക്കാൻ കഴിയുന്ന ഈ മഹാമാരിയെ തടയാൻ വേണ്ടി ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. അവശ്യസാധനങ്ങൾ മാത്രം വിൽക്കുന്ന കടകൾ തുറന്നു കൊണ്ട് ലോകം മുഴുവനും സ്വന്തം വീടുകളിൽ കഴിയുന്ന ഒരു അവസ്ഥയായിരുന്നു മാസങ്ങളോളം പിന്നീട് കണ്ടത്.

എന്നാൽ ലോക്ക് ഡൗൺ കാരണം ഉള്ള സാമ്പത്തിക, മാ ന സി ക പ്രശ്നങ്ങൾ പരിധി വിട്ടപ്പോൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടു വരികയായിരുന്നു. ഇപ്പോൾ സാമൂഹിക അകലവും സാനിറ്റൈസറും മാസ്കുകളും നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കി ഇന്നും ഈ മഹാമാരിയോട് പൊരുതുകയാണ് മാനവരാശി. വാക്സിനുകൾ വന്നതോടെ കോറോണ വൈറസിനോടൊപ്പം ജീവിക്കുക എന്നല്ലാതെ മറ്റൊരു മാർഗം ഇല്ലാതായിരിക്കുകയാണ്.

ഇപ്പോഴിതാ ഡെൽറ്റ വകഭേദത്തിന് ശേഷം ആഗോള നിലയിൽ ആശങ്കപരത്തി കൊണ്ട് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെ കുറിച്ചുള്ള റിപ്പോർട്ട് വന്നതോടെ ഇന്ത്യൻ ഓഹരി വിപണികൾ തകർന്നിരിക്കുകയാണ്. ഏഷ്യൻ വിപണിയും കനത്ത നഷ്ടം നേരിടുകയാണ്. അടുത്തിടെ പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

നെതർലാൻഡ്സ്, ഓസ്ട്രിയ എന്നിവിടങ്ങളിലൊക്കെ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പുതിയ വകഭേദത്തിനെ തുടർന്ന് സെ ൻ സെ ക്സ് ആയിരത്തിലേറെ പോയിന്റ്കൾ താഴ്ന്ന് ഇരിക്കുകയാണ്. മുൻനിര ഓഹരികളിൽ എല്ലാം കനത്ത നഷ്ടമാണ് നേരിടുന്നത്. വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ ആവാത്ത വൈറസ് ആണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഏഷ്യൻ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.


വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്ക് പുറമേ ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയതോടെ ഈ മൂന്നു രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രസർക്കാർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ യു കെയിൽ താൽക്കാലികമായി വിലക്കിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top