Movlog

Kerala

കുള്ളൻ തെങ്ങിൽ നിറയെ തേങ്ങാ ഉണ്ടാവാൻ ചെയ്യേണ്ടതെല്ലാം.

തെങ്ങുകൾ കുലച്ചു നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. അഞ്ചു വർഷം കൊണ്ട് കായ്ക്കും എന്ന് പറഞ്ഞ് നഴ്സറിയിൽ നിന്നും ഒരു തൈ കൊണ്ടുവന്നു കുഴിച്ചിട്ടത് കൊണ്ട് കാര്യമില്ല. ശരിയായ രീതിയിൽ അതിനെ പരിപാലിച്ചില്ലെങ്കിൽ എത്ര വർഷം കഴിഞ്ഞാലും ചിലപ്പോൾ അത് കായ്‌ച്ചെന്നു വരില്ല. മികച്ച ഫലത്തിനുവേണ്ടി ആദ്യം ചെയ്യേണ്ടത് നല്ല തെങ്ങിൻതൈകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ്. അടിഭാഗം നല്ല വണ്ണം ഉള്ള കരുത്തുള്ള തെങ്ങിൻതൈകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഒരു ഡ്രമ്മിലോ ചാക്കിലോ ആയി വേണം ഈ തൈ നട്ടുപിടിപ്പിക്കാൻ. ഒന്നരവർഷക്കാലം നല്ല വെള്ളം നൽകി ഇതിൽ തന്നെ വളർത്തിയെടുക്കുക. നല്ല വെയിലുള്ള പ്രദേശം ആയിരിക്കണം. ഒന്നരവർഷം കഴിഞ്ഞതിനുശേഷം മാത്രമേ ഇത് മണ്ണിലേക്ക് മാറ്റേണ്ടതുള്ളൂ. ഇങ്ങനെ ചെയ്താൽ മുരടിപില്ലാത്ത നല്ല വളർച്ചയോടെ ഉള്ള തെങ്ങിൻ തൈ ലഭിക്കും. അങ്ങനെ ചെയ്യുകയാണെങ്കിൽ മൂന്നുവർഷം കൊണ്ട് തന്നെ നിറയെ തേങ്ങ ഉണ്ടാകും.

പറമ്പിൽ ആണ് തൈ കുഴിച്ചിടുന്നതെങ്കിൽ ഒരു സെന്റിമീറ്റർ വീതിയും ഒരു സെന്റിമീറ്റർ നീളവും 80 സെന്റിമീറ്റർ താഴ്ചയും ഉള്ള ഒരു കുഴിയാണ് കുത്തേണ്ടത്. മെയ് ജൂൺ മാസങ്ങളിൽ തൈ നടുന്നത് ആണ് ഉചിതം. ഇതിലേക്ക് നിർബന്ധമായും കുമ്മായം ചേർത്ത് കൊടുക്കുക. ഒരു തെങ്ങിൻ തൈക്ക് ഒരു കിലോ കുമ്മായം എങ്കിലും ചേർത്ത് കൊടുക്കണം. കുമ്മായം ഇട്ടു കഴിഞ്ഞാൽ 15 -20 ദിവസങ്ങൾക്ക് ശേഷം മാത്രമേ മറ്റു വളങ്ങൾ ഇട്ടു കൊടുക്കാവൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top