Movlog

Kerala

ലോക്ക് ഡൗൺ പിൻവലിക്കില്ല.ഇനി പ്രാദേശിക ലോക്ക് ഡൗൺ.അടച്ച കടകൾ തുറക്കാം ഗതാഗതം തുടങ്ങും ട്രെയിൻ ഓടും -നാളെ മുതൽ കാര്യങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി. ലോക ഡൗൺ ലഘൂകരിക്കും എന്നും ലോക്കഡൗൺ പൂർണമായും പിൻവലിക്കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗവ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം ആയി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം. കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി അടച്ചു ഇടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് തീരുമാനമായിട്ടുണ്ട്.

ലോക്ക് ഡൗൺ നീട്ടുന്നത് ജനജീവിതത്തെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുവാൻ ആയി സർക്കാർ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഉള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ടി പി ആർ മുപ്പതിന് മുകളിലാണെങ്കിൽ അവിടെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ടി പി ആർ 20 നും 30 നും ഇടയിൽ ആണെങ്കിൽ ആ പ്രദേശത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും. 20 നും 8 നും ഇടയിൽ ആണെങ്കിൽഅവിടെ ഭാഗിക ലോക് ഡൗൺ ആയിരിക്കും. ടി പി ആർ 8 ശതമാനത്തിനു താഴെ ഉള്ള സ്ഥലങ്ങളിൽ എല്ലാ കടകളും തുറക്കുവാൻ അനുമതിയുണ്ട്.

പൊതുപരിപാടികൾ അനുവദിക്കില്ല. ഹോട്ടലുകളിൽ പാർസൽ മാത്രം അനുവദിക്കും. ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും. ജൂൺ 17 മുതൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരുമായി എല്ലാദിവസവും പ്രവർത്തിക്കാം. പൊതു പരീക്ഷകൾ അനുവദിക്കുന്നത് ആയിരിക്കും. വെബ്ക്വ, ബാറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും പ്രവർത്തിക്കുക. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കുന്നതാണ്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പരമാവധി 20 പേരെ മാത്രമേ പങ്കെടുപ്പിക്കുവാൻ പാടുള്ളൂ.

സ്വകാര്യസ്ഥാപനങ്ങൾ ഒന്നിടവിട്ട 50 ശതമാനം ജീവനക്കാരും ആയിട്ട് പ്രവർത്തിക്കാൻ അനുമതിയുണ്ട്. മറ്റന്നാൾ മുതൽ പൊതുഗതാഗതം ആരംഭിക്കും. മാളുകൾ തുറക്കുവാൻ അനുമതിയില്ല. ജൂൺ മാസത്തെ ഭക്ഷണ വിതരണ കിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. മെയ് മാസത്തെ ഭക്ഷണങ്ങളുടെ വിതരണവും തുടരുന്നുണ്ട്. കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും. കോവിഡ രണ്ടാം തരംഗത്തിന് തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ ആണ് ഇനി ആരംഭിക്കാൻ പോകുന്നത്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top