Movlog

Movie Express

തെ റി രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കു വെച്ച് “ചുരുളി”യിലെ ഷാപ്പിലെ കറിക്കരി ആയ സന്ധ്യ

മലയാള സിനിമയിൽ കണ്ടു വരുന്ന പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പരീക്ഷണങ്ങൾ കൊണ്ടു വന്ന് വിജയം നേടുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ദൃശ്യവിസ്മയമാണ് ” ചുരുളി”. സിനിമാമേഖലയിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണിത്. സോണി ലൈവിലൂടെ പുറത്തിറങ്ങിയ ചിത്രത്തിലെ തെ റി പ്രയോഗങ്ങൾ ഒരുപാട് വിമർശനങ്ങൾക്ക് കാരണം ആയിട്ടുണ്ട്.

ഇത് പോലെ തെ റി പറയുന്ന ഒരു മലയാള സിനിമ കണ്ടിട്ടില്ല എന്ന് തുടങ്ങി രൂക്ഷമായ വിമർശനങ്ങൾ ആണ് ചിത്രത്തിനെതിരെ പ്രചരിക്കുന്നത്. എന്നാൽ അതിനുമുന്നിൽ ചുരുളാതെ നിവർന്നു മുന്നോട്ടു നീങ്ങാനാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ തീരുമാനം. സിനിമ പൂർണമായും കണ്ടവർക്ക് വളരെ നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചുള്ളത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവിസ്മരണീയ പ്രകടനമാണ് കാഴ്ചവച്ചത്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ലിജോ ജോസ് പെല്ലിശ്ശേരി .”നായകൻ ” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലിജോയുടെ “ആമേൻ “,”അങ്കമാലി ഡയറീസ് “,”ഈ മ യൗ “,”ജെല്ലിക്കെട്ട് ” എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാള സിനിമയിലേക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കൊണ്ട് വന്നിട്ടുള്ള സംവിധായകൻ ആണ് ലിജോ. സ്വന്തമായ ശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ലിജോ ജോസ് പെല്ലിശ്ശേരി.

വിനയ് ഫോർട്ട് ,ചെമ്പൻ വിനോദ് ,ജോജു ജോർജ്, സൗബിൻ ഷാഹിർ , ജാഫർ ഇടുക്കി എന്നിവർ ആണ് “ചുരുളി” യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതോടെ മലയാള സംസ്കാരത്തിന് ചേരാത്ത സിനിമ എന്നാണ് ചുരുളിയെ മുദ്രകുത്തിയത്. മലയാള സിനിമയിലും ആരാധകർക്കിടയിലും ഒരുപാട് ചർച്ച ചെയ്യപ്പെടുകയാണ് ചുരുളി എന്ന സിനിമ. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങളും ആരാധകരും അഭിപ്രായങ്ങൾ പങ്കു വെക്കുന്നുണ്ട്.

ഈ സിനിമ കണ്ടവരാരും മറക്കാത്ത ഒരു കഥാപാത്രമാണ് ഷോപ്പിൽ നിന്നും ഇറങ്ങി വന്നു തെറിവിളിക്കുന്ന കഥാപാത്രം ആയ ഷോപ്പിലെ കറിക്കാരി. സന്ധ്യ എന്ന ഒരു വീട്ടമ്മ ആണ് ഈ കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ചത്. ഒഡീഷൻ വഴിയായിരുന്നു സന്ധ്യ സിനിമയിലേക്കെത്തുന്നത്. യാതൊരു സിനിമ പരിചയവും അഭിനയ പാരമ്പര്യവും ഇല്ലാതെ ആണ് സന്ധ്യ സിനിമയിലെത്തുന്നത്. എങ്കിലും ഒരു പുതുമുഖ നടിയുടെ യാതൊരു പ്രയാസവും കൂടാതെ ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് സന്ധ്യ കാഴ്ചവെച്ചത്.

യഥാർത്ഥ ജീവിതത്തിൽ ഇതു പോലുള്ള തെറികൾ ഒന്നും വിളിക്കാത്തത് കൊണ്ട് ക്യാമറക്കു മുന്നിൽ ഇങ്ങനെ തെറി വിളിക്കുവാൻ പരിഭ്രമം ഉണ്ടായിരുന്നു എന്ന് സന്ധ്യ തുറന്നു പറയുന്നു. എന്നാൽ തന്നെ വിശ്വസിച്ചേൽപിച്ച കഥാപാത്രം നല്ലതുപോലെ ചെയ്യണം എന്ന് മനസ്സിൽ കരുതി അഭിനയിക്കുകയായിരുന്നു. സംവിധായകന്റെ നിർദേശം പ്രകാരം ആയിരുന്നു അത് ചെയ്തതെന്നും സന്ധ്യ പറയുന്നു. സംവിധായകനും സിനിമയിലെ മറ്റു അണിയറ പ്രവർത്തകരും സന്ധ്യയുടെ പ്രകടനം കണ്ട് അഭിനന്ദിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.

സന്ധ്യ താമസിക്കുന്നയിടത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ ടൗണിൽ പോയി സിനിമ ഡൗൺലോഡ് ചെയ്തു വന്ന് കഴിഞ്ഞ ദിവസം ആയിരുന്നു സിനിമ കണ്ടത്. ഇനിയും ഇത് പോലുളള അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്ന് സന്ധ്യ പങ്കു വെച്ചു. വീട്ടമ്മയായ സന്ധ്യ ഭർത്താവിനോടൊപ്പം കൃഷിയിൽ സഹായിക്കാറുണ്ട്. നിരവധി പേരാണ് സിനിമ ഇറങ്ങിയതിന് ശേഷം സന്ധ്യയുടെ സ്വാഭാവികമായ അഭിനയത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. വീഡിയോ കടപ്പാട് – മാതൃഭൂമി ന്യൂസ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top