Movlog

Health

കോളസ്ട്രോളിനു മരുന്ന് കഴിക്കേണ്ടതെപ്പോൾ? ഈ കൊളസ്ട്രോളിനു മരുന്ന് ആവിശ്യമില്ല ! എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം

ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. ഭക്ഷണ രീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണമാണ് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് ഒന്നു കൂടുമ്പോഴേക്കും ഹൃദയാഘാതം ഉണ്ടാവും എന്ന ഭയമാണ് പല ആളുകൾക്കും. എന്നാൽ ഹൃദയാഘാതമുണ്ടാകാനുള്ള ഒരുപാട് കാരണങ്ങളിൽ ഒന്നുമാത്രമാണ് കൊളസ്ട്രോൾ എന്ന് മനസ്സിലാക്കുക. കൊളസ്ട്രോളിനെക്കാൾ ഗൗരവമാർന്ന കാരണങ്ങളാണ് പ്രമേഹം, അമിതരക്തസമ്മർദം, പുകവലി, വ്യായാമമില്ലായ്മ, മാനസിക സമ്മർദ്ദങ്ങൾ എന്നിവ.

35 വയസ്സിനു മുകളിലുള്ളവർക്ക് എൽ ഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ 190 നു മുകളിൽ വരുകയാണെങ്കിൽ മാത്രമേ കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് ആയിട്ടുള്ളൂ. കൊളസ്ട്രോൾ ഒന്ന് കൂടുമ്പോഴേക്കും മരുന്ന് കഴിക്കേണ്ട ആവശ്യമില്ല.ഭക്ഷണക്രമീകരണം കൊണ്ടും വ്യായാമം കൊണ്ടും ഇത് നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അമിതമായ മധുരപലഹാരങ്ങളും, സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവർക്ക് ട്രൈഗ്ലിസറൈഡ് കൂടുതലായിരിക്കും. ട്രൈഗ്ലിസറൈഡ് 500 നു മുകളിൽ പോകുമ്പോൾ ഇതിന് മരുന്ന് എടുക്കണം. ചിലർക്ക് കോളസ്ട്രോൾ നോർമൽ ആണെങ്കിലും മരുന്ന് കഴിക്കേണ്ടത് ആയിട്ട് വരും. കൊളസ്ട്രോളിന്റെ അളവിനെയല്ല രക്തക്കുഴലിലെ ബ്ലോക്കുകളെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

പ്രമേഹരോഗികൾ,കിഡ്നി അസുഖം ഉള്ളവർ, സ്ട്രോക്ക് വന്നവർ,ഹാർട്ട് ബ്ലോക്ക് വന്നവർ, കാലിലേക്ക് രക്തയോട്ടം കുറഞ്ഞവർ എന്നിവർക്ക് നോർമൽ കൊളസ്ട്രോൾ തന്നെ ബ്ലോക്കുകൾ ഉണ്ടാക്കുന്നു. ഈ സാധ്യത ഇല്ലാതാക്കാനാണ് ചിലർക്ക് നോർമൽ കൊളസ്ട്രോൾ ആയിട്ടും മരുന്നു കുടിക്കേണ്ടി വരുന്നത്. കൊളസ്ട്രോളിന് മരുന്ന് കഴിക്കുന്നതിന്റെ പ്രധാന ഉദ്ദേശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അല്ല കൊളസ്ട്രോൾ അടിഞ്ഞു കൂടാതിരിക്കാനും രക്തക്കുഴലിലെ തകരാറുകൾ അകറ്റാനും വേണ്ടിയാണ് . ഭൂരിപക്ഷം ആളുകൾക്കും ഭക്ഷണം ക്രമീകരിച്ചാലും വ്യായാമത്തിലൂടെയും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top