Movlog

Movie Express

വിവാദം ആയ ചിത്രത്തിന് മാപ്പു പറഞ്ഞ ചിമ്പുവിനെ ഞെട്ടിച്ചത് നയൻതാരയുടെ പ്രതികരണം.

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി എത്തിയ നയൻതാര മലയാളസിനിമയെക്കാൾ കൂടുതൽ തിളങ്ങിയത് തമിഴ് സിനിമകളിലൂടെ ആണ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നയൻതാര അസൂയാവഹമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ആദ്യമൊക്കെ ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്തു ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുക ആയിരുന്നു താരം.

തിരുവല്ല സ്വദേശിയായ ഡയാന മറിയം കുര്യൻ ആണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ സൂപ്പർ നായികയായ നയൻതാര. ബാംഗ്ലൂരിൽ ജനിച്ച നയൻതാര നോർത്തിന്ത്യയിൽ നിന്ന് ആയിരുന്നു വിദ്യാഭ്യാസം നേടിയത്. മാർത്തോമാ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ താരം പഠന സമയത്ത് തന്നെ മോഡലിങ്ങിലും സജീവമായിരുന്നു. മിനി സ്ക്രീനിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഫോണിൻ പരിപാടിയിലൂടെ ദൃശ്യമാധ്യമങ്ങളിലേക്ക് എത്തിയ നയൻതാര മോഡലിങ്ങിലൂടെ ചലച്ചിത്രലോകത്ത് എത്തി.

“മനസിനക്കര”യിൽ ജയറാമിന്റെ നായികയായും, “രാപ്പകൽ”,”ഭാസ്കർ ദി റാസ്കൽ”,”തസ്കരവീരൻ” എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും, “വിസ്മയത്തുമ്പത്ത്”, “നാട്ടുരാജാവ്” എന്നീ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായും തിളങ്ങിയ നയൻതാര, “മണിച്ചിത്രത്താഴ്” എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ “ചന്ദ്രമുഖി”യിൽ രജനീകാന്തിനൊപ്പം വേഷമിട്ടതോടു കൂടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമർ വേഷങ്ങളിലൂടെ ആരംഭിച്ച അഭിനയ ജീവിതത്തിൽ നിന്നും ഒരു സിനിമയ്ക്ക് മൂന്നു കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളർന്നു നയൻതാര.

നയൻതാരയുടെ പേരും ചേർത്ത് നിരവധി ഗോസിപ്പുകളാണ് തെന്നിന്ത്യൻ സിനിമയിൽ പ്രചരിച്ചിരുന്നത്. ഒരിടയ്ക്ക് ചിമ്പുവും നയൻതാരയും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇവരുടെ ലിപ്‌ലോക്ക് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത് സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്തതാണെന്നും, എന്നാൽ അപ്രതീക്ഷിത വിവാദം ആവുകയായിരുന്നു എന്നും ചിമ്പു വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദമായതോടെ നയൻതാരയോട് മാപ്പ് പറഞ്ഞു ചിമ്പു രംഗത്തെത്തിയിരുന്നു. ചിമ്പു കാരണം നയൻതാരയ്ക്ക് പഴി കേൾക്കേണ്ടിവന്നതിലായിരുന്നു താരം മാപ്പ് പറഞ്ഞത്. എന്നാൽ നയൻതാരയുടെ പ്രതികരണം ചിമ്പുവിനെ ഞെട്ടിച്ചു. മാപ്പ് പറയേണ്ട കാര്യമില്ലെന്നും അത് ജോലിയുടെ ഭാഗമായി മാത്രമാണ് കണ്ടത് എന്നായിരുന്നു നയൻതാര പ്രതികരിച്ചത്. ആ ചിത്രം സിനിമയ്ക്ക് അനിവാര്യമായിരുന്നു എന്നും നയൻ‌താര കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top