Movlog

Kerala

ആവിശ്യ യാത്രകൾക്ക് പുതിയ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശം ! ജില്ലവിട്ടുള്ള യാത്രകൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ – ട്രിപ്പിൾ ലോക്ക്ഡൗൺ എടുത്തു കളഞ്ഞു

സംസ്ഥാനത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ രാവിലെ അഞ്ചു മുതൽ ഏഴ് വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പ്രഭാത സായാഹ്ന സവാരി ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹ ക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശന അനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. ഇനിമുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾ അതായത് ആശുപത്രി പോലെയുള്ള കാര്യങ്ങൾക്ക് ആയിട്ട് ജില്ല വിട്ട് യാത്ര ചെയ്യുവാൻ സത്യവാങ്മൂലം അതോടൊപ്പം ആശുപത്രി രേഖകൾ കരുതിയാൽ മതി.

പഠന ആവശ്യങ്ങൾക്കും തൊഴിലുമായി വിദേശത്ത് പോകുന്നവർക്ക് നൽകിയ വാക്സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും ബാധകമാണ്. 40 വയസ്സിന് മുകളിലുള്ളവർക്ക് എസ്എംഎസ് അയക്കുന്ന മുറക്ക് വാക്സിൻ നൽകുന്നതാണ്. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുവാൻ തീരുമാനം ആയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു. അർഹതയില്ലാതെ മുൻഗണന കാർഡുകൾ ആയിട്ടുള്ള മഞ്ഞ,പിങ്ക് റേഷൻ കാർഡുകൾ കൈവശം വെച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ആളുകൾക്ക് ആ കാർഡുകൾ സറണ്ടർ ചെയ്യാനുള്ള അവസാന അവസരം നൽകുകയാണ് സർക്കാർ. നിയമനടപടികൾ ഒന്നുമില്ലാതെ ഈ കാർഡുകൾ സറണ്ടർ ചെയ്യാൻ സാധിക്കും. ഇതിനെ സംബന്ധിച്ചുള്ള കർശന നിയമ നിർദേശങ്ങൾ നൽകുകയാണ് സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് മന്ത്രി.

എടിഎം വഴി പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇപ്പോൾ എസ്‌ബിഐ മാറ്റം വരുത്തിയിരിക്കുകയാണ്. പണം പിൻവലിക്കുന്ന ഫോം ഉപയോഗിച്ച് ഉപഭോക്താവിന് ദിവസവും വലിക്കാൻ കഴിയുന്ന തുക 25,000 രൂപയാണ്.സെൽഫ് ചെക്കുകൾ ഉപയോഗിച്ചുകൊണ്ട് ഉപഭോക്താവിന് ഒരുലക്ഷം രൂപ വരെ പിൻവലിക്കാൻ സാധിക്കും. തേർഡ് പാർട്ടി പിൻവലിക്കുന്നത് അമ്പതിനായിരം രൂപ വരെ ആക്കിയിട്ടുണ്ട്. പ്രതിമാസം 4 തവണ മാത്രമാണ് സേവിങ്സ് ഉപഭോക്താക്കൾക്ക് എടിഎം വഴി പണം പിൻവലിക്കാൻ സാധിക്കുക. അതിനുശേഷം പണം പിൻവലിക്കുമ്പോൾ പതിനഞ്ചു രൂപ കൂടാതെ ജി എസ് ടി എന്നിവ നൽകേണ്ടതാണ്. ജൂലൈ ഒന്നുമുതൽ ആണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കർഷക ക്ഷേമനിധി ബോർഡ് വഴി ഉള്ള പെൻഷൻപദ്ധതിയിൽ അംഗങ്ങൾ ആവാനുള്ള അവസരമാണ് ഇപ്പോൾ വരുന്നത്. ജൂൺ മാസം രണ്ടുമുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് തുടക്കം ആവുകയാണ്. ഇത്തരത്തിൽ ഈ കർഷക ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആവുന്ന ആളുകൾക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇതിന്റെ അംഗത്വ വിതരണം ആണ് ജൂൺ രണ്ടുമുതൽ ആരംഭിക്കുന്നത്. 18 വയസ്സു മുതൽ 55 വയസ്സുവരെ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കും. 56 വയസ്സ് പൂർത്തിയായവർക്ക് ചില നിബന്ധനകൾക്ക് വിധേയമായിട്ട് 65 വയസ്സ് വരെ അംഗമാവാൻ അർഹതയുണ്ട്.

പെൻഷനു പുറമേ ഈ പദ്ധതിയിൽ ചേരുന്ന വ്യക്തികൾക്ക് അവരുടെ കുടുംബത്തിനും വിദ്യാഭ്യാസം, വിവാഹം, പ്രസവം, മരണാനന്തര ആനുകൂല്യങ്ങളും ചികിത്സ ധനസഹായം,അപകട ഇൻഷുറൻസും ലഭ്യമാകും. ക്ഷേമനിധിയിലേക്കുള്ള അംശാദായം ആയിട്ട് 100 രൂപ എങ്കിലും അംഗങ്ങൾ അടയ്ക്കണം. 250 രൂപയാണ് സംസ്ഥാന സർക്കാരിന്റെ വിഹിതം. 5 സെന്റ് മുതൽ 15 ഏക്കർ വരെ വിസ്തൃതി ഉള്ള സ്ഥലത്ത് മൂന്ന് വർഷത്തിൽ കുറയാതെ കൃഷിയോ അല്ലെങ്കിൽ കാർഷിക അനുബന്ധ പ്രവർത്തനങ്ങളോ മുഖ്യ ഉപജീവനമാർഗം ആയിട്ട് സ്വീകരിച്ചിട്ടുള്ളവർക്കാണ് പരിഗണന ലഭിക്കുന്നത്. വാർഷിക വരുമാനം 5 ലക്ഷം കവിയരുത്. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അത് ബന്ധിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിന്റെ അവസാന തീയതി ഉടൻ തന്നെ ആകുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ മാത്രമാണ് കേന്ദ്രസർക്കാർ ഈ തീയതി നീട്ടി വെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top