Movlog

Movie Express

ഭർത്താവുമായി വിവാഹമോചിത ആയതിനു പിന്നാലെ മകൻ യാത്രയായി. ചക്കപ്പഴത്തിലെ അമ്മായിയമ്മ ഒറ്റയ്ക്ക് പൊരുതി നേടിയ ജീവിതം ഇങ്ങനെ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കുടുംബ പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. സാധാരണ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കണ്ണീർ നായിക ഇല്ലാതെ നർമ്മം നിറഞ്ഞ കുടുംബ മുഹൂർത്തങ്ങളെ കോർത്തിണക്കിയുള്ള ഒരു പരമ്പരയാണ് ഇത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളാണ് സബിത ജോർജ്. പരമ്പരയിലെ അമ്മായിഅമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബിത ആണ്. മരുമകളോട് എല്ലാകാര്യത്തിനും മത്സരിക്കുന്ന ഉത്തമന്റെ അമ്മയായ സുന്ദരിയായ അമ്മായിയമ്മ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പങ്കുവെച്ച് കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കോട്ടയം കടനാട് സ്വദേശിയായ സരിതയുടെ അമ്മ നഴ്സായി വിദേശത്തായിരുന്നു. സബിതയുടെ അച്ഛമ്മ ആണ് താരത്തിനെ ചെറുപ്പത്തിൽ വളർത്തിയത് എല്ലാം. സ്കൂൾ കോളേജ് പഠനം എല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലും ആയി തീർത്ത സബിതയ്ക്ക് പഠനശേഷം ചെന്നൈ എയർപോർട്ടിൽ ജോലി ലഭിച്ചു. ആ സമയം ആയിരുന്നു സബിതയുടെ വിവാഹം. വിവാഹത്തിനുശേഷം അമേരിക്കയിലായിരുന്നു താരം. രണ്ടു മക്കളുള്ള സബിതയുടെ മൂത്തമകൻ മാക്സ്വെൽ ജനനസമയത്ത് ഉണ്ടായ ഹെഡ് ഇൻജുറി കാരണം ഭിന്നശേഷിക്കാരൻ ആയി മാറി. സരിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം അതാണ്. പത്തുവർഷം മുമ്പ് സബിത വിവാഹമോചനം നേടി. മക്കളുടെ കാര്യങ്ങളെല്ലാം നോക്കി ജീവിതത്തിന് പുതിയ അർത്ഥം കണ്ടെത്തുന്ന സമയമാണ് 2017ൽ പന്ത്രണ്ടാം വയസ്സിൽ തന്റെ മകനെ സബിതയ്ക്ക് നഷ്ടമാവുന്നത്.

ജീവിതത്തിൽ ഒരു മാറ്റം വേണം എന്നു തോന്നിയപ്പോൾ എട്ടു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു സബിത. ചെറുപ്പത്തിലെ ക്ലാസിക്കൽ മ്യൂസിക്, ഡാൻസ് ഒക്കെ പഠിച്ചിരുന്ന സബിതയ്ക്ക് അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. നാട്ടിലെത്തിയ സബിത കാക്കനാട് ഒരു ഫ്ലാറ്റ് വാങ്ങി. പിന്നീടാണ് മിനിസ്ക്രീനിലേക്ക് ഉള്ള സബിതയുടെ വരവ്. അമേരിക്കയിലെ ജീവിതം ഒരുപാട് അനുഭവങ്ങളാണ് താരത്തിന് നൽകിയത്. ഒറ്റമുറി വീട് മുതൽ വലിയ ആഡംബര ബംഗ്ലാവിൽ വരെ അമേരിക്കയിൽ സബിത താമസിച്ചു. മകന്റെ ജനനവും മരണവും കണ്ടു. ജീവിതത്തിൽ അനുഭവിക്കാവുന്ന കയറ്റിറക്കങ്ങളിലൂടെ കടന്നു പോയതിനാൽ ചെറിയ വിഷമങ്ങൾ ഒന്നും താരത്തിനെ ഇപ്പോൾ ബാധിക്കാറില്ല. മകന്റെ ചിതാഭസ്മവും ഒരു ഫോട്ടോയും വീടിന്റെ പ്രധാന ഭാഗത്ത് സബിത സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top