Movlog

Photo Gallery

celebrity intro – Sona Hayden

ചെന്നൈയിൽ ജനിച്ചു വളർന്ന താരമാണ് സോനാ ഹെയ്‌ഡൻ. മോളിവുഡിലും കോളിവുഡിലും സജീവമായിട്ടുള്ള താരം ഇതിനോടകം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 1979 ജൂൺ ഒന്നിനായിരുന്നു താരത്തിന്റെ ജനനം. അച്ഛൻ ആംഗ്ലോ-ഇന്ത്യനും അമ്മ തമിഴ് നാട് സ്വദേശിയുമാണ്. 2 സഹോദരങ്ങളാണ് താരത്തിനുള്ളത്. സ്വന്തമായി ഒരു നിർമ്മാണകമ്പനി ഉള്ള താരത്തിന് യുണീക് എന്ന പേരിൽ നിരവധി ഫാഷൻ സ്റ്റോറുകൾ ആണുള്ളത്.

അഭിനേത്രിക്ക് പുറമേ ഒരു എൻട്രപ്രണരും നിർമ്മാതാവും കൂടിയാണ് സോന ഹെയ്ഡൻ. 2002ൽ മിസ് സൗത്ത് ഇന്ത്യ പട്ടം കരസ്ഥമാക്കിയ താരം കോളിവുഡിലെ ഐറ്റം നമ്പറിലൂടെയാണ് ശ്രദ്ധ ആകർഷിച്ചത്. “പൂവെല്ലാം ഉൻ വാസം” എന്ന തമിഴ് ചിത്രത്തിലൂടെ 2001ൽ സിനിമാ ലോകത്തെത്തിയ താരം “ഷാജഹാൻ”, “ആയുധം”, “പൊൻ മേഖല”, “മിഴി”, “ഒപ്പം” തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “രൗദ്രം” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സോന, “സ്വർണ്ണം”, “പാർത്ഥൻ കണ്ട പരലോകം”, “നാരി”, “കർമ്മയോധ”, “കഥയില്ലിത് ജീവിതം”, “ഒപ്പം”, “മൈ സ്റ്റോറി”, “പച്ചമാങ്ങ” തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബിഗ് സ്ക്രീനിനു പുറമേ മിനിസ്ക്രീനിലും സജീവമാണ് താരം. “സില്ലിനൊരു കാതൽ”, “അബി ടൈലർ” എന്നീ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സോനാ ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്‌ത്‌ ശ്രദ്ധയാകർഷിക്കുകയാണ്. പലപ്പോഴും ഒരു ഗ്ലാമറസ് പരിവേഷമായിരുന്നു സോന ഹെയ്‌ഡന് ലഭിച്ചിരുന്നത്. ഇനി ഗ്ലാമർവേഷങ്ങൾ ചെയ്യില്ലെന്ന് താരം കുറച്ചു വർഷങ്ങൾക്കു മുമ്പ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ രണ്ടര വർഷങ്ങൾക്കു മുമ്പ് സോന പ്രധാന വേഷത്തിലെത്തിയ “പച്ചമാങ്ങ” എന്ന മലയാള ചിത്രത്തിൽ ഉള്ള താരത്തിന്റെ വേഷം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രതാപ് പോത്തൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ജയേഷ് മൈനാഗപ്പള്ളി ആയിരുന്നു. ഈ ചിത്രത്തിലെ ട്രെയിലർ പുറത്ത് വന്നതോടെ സോന വീണ്ടും ഗ്ലാമർ വേഷങ്ങളിലെത്തുന്നു എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

എന്നാൽ തന്റെ വേഷവിധാനം കൊണ്ടുമാത്രം ഒരു കഥാപാത്രത്തെ വിലയിരുത്തരുത് എന്നും ആ കാലത്ത് കേരളത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന വേഷം മാത്രമാണ് താൻ ധരിച്ചതെന്നും ആയിരുന്നു സോന വ്യക്തമാക്കിയത്. ഒരുകാലത്ത് ഗ്ലാമറസ് വേഷങ്ങൾ മാത്രം ചെയ്തതു കൊണ്ട് ആ രീതിയിൽ തന്റെ എല്ലാ കഥാപാത്രങ്ങളെയും വിലയിരുത്തരുത് എന്നും “പച്ചമാങ്ങ” ഒരു വളരെ നല്ല ചിത്രമാണെന്നും സിനിമ കാണുന്ന പ്രേക്ഷകർ തന്റെ കഥാപാത്രത്തെ അംഗീകരിക്കുമെന്നും സോന തുറന്നു പറഞ്ഞു.

പലപ്പോഴും തന്റെ നിലപാടുകൾ കൊണ്ട് ഒരുപാട് ശ്രദ്ധേയമായിട്ടുണ്ട് സോന ഹെയ്‌ഡൻ. പുരുഷന്മാർ ടിഷ്യൂപേപ്പർ പോലെയാണെന്നും വിവാഹം എന്ന സംവിധാനത്തിൽ വിശ്വാസം ഇല്ലെന്നും താരം പറഞ്ഞത്. വിവാഹം കഴിച്ച് പുരുഷന്മാരോടൊപ്പം ജീവിക്കുന്നത് മണ്ടത്തരമാണെന്നും താരം പറഞ്ഞു.


“മങ്കാത്ത” എന്ന ചിത്രത്തിന്റെ വിജയത്തിന് സംവിധായകൻ വെങ്കട് പ്രഭു നടത്തിയ പാർട്ടിയിൽ എസ്‍പിബി ചരൺ അടക്കം സിനിമയിലെ നിരവധി പ്രമുഖർ പങ്കെടുത്ത പാർട്ടിയിൽ പ്രതിഫലം കൈപ്പറ്റുവാൻ ആയി എത്തിയതായിരുന്നു സോന ഹെയ്‌ഡൻ. ചരൺ വളരെ മോശമായ രീതിയിൽ ആയിരുന്നു സംസാരിച്ചതെന്നും സോന പറയുന്നു. ചെയ്ത തെറ്റിന് ചരൺ പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സോന എ ഫ്ഐ ആർ ഫ യൽ ചെയ്തു.

ചരണിനോട് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നടിമാർക്ക് സ്ക്രീനിൽ ചെയ്യാമെങ്കിൽ എന്തുകൊണ്ട് നേരിട്ട് ചെയ്തുകൂടാ എന്നായിരുന്നു ചോദിച്ചത്. ഇതിലൂടെ സിനിമാ മേഖലയിലുള്ള സകല നടിമാരെ മോശമായി ചിത്രീകരിക്കുകയായിരുന്നു ചരൺ എന്ന് സോന പറയുന്നു. തന്റെ സ്വകാര്യ ഭാഗങ്ങൾ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു ചരൺ എന്ന് താരം വെളിപ്പെടുത്തി. സംഭവത്തിൽ ഒത്തുതീർപ്പിനായി നിരവധി പേർ ശ്രമിച്ചിരുന്നു. എന്നാൽ നീതിക്കു വേണ്ടി പോരാടാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് താരം വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top